ഫോൺ ചാറ്റിനെച്ചൊല്ലി ഭർത്താവുമായി തർക്കം; ജീവനൊടുക്കാൻ ശ്രമിച്ച അധ്യാപിക മരിച്ചു

കൊല്ലം: ഭർത്താവുമായുണ്ടായ തർക്കത്തെത്തുടർന്ന് ജീവനൊടുക്കാൻ ശ്രമിച്ച് ചികിത്സയിലായിരുന്ന യുവതി മരിച്ചു. കൊല്ലം കടയ്ക്കൽ ഇളമ്പഴന്നൂർ സമീർ മൻസിലിൽ നിഷ്ന (27) ആണ് മരിച്ചത്.
സ്വകാര്യ സ്കൂളിലെ അധ്യാപികയായിരുന്ന നിഷ്ന ഫോണിൽ ചാറ്റ് ചെയ്തത് ഭർത്താവ് സമീർ ചോദ്യം ചെയ്തിരുന്നതായി പൊലീസ് പറഞ്ഞു.
സ്കൂളിൽനിന്ന് വീട്ടിലെത്തിയ നിഷ്ന ജീവനൊടുക്കാൻ ശ്രമിക്കുകയായിരുന്നു. സംഭവം ശ്രദ്ധയിൽപ്പെട്ട ഭർത്താവ് ഉടൻ കുരുക്കഴിച്ച് ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരണം സംഭവിച്ചു.
ഏരൂർ പത്തടി നിയാസ് മൻസിലിൽ മുഹമ്മദ് ബഷീറിന്റെയും സുബയയുടെയും മകളാണ് നിഷ്ന. ഐന ഫാത്തിമ, ഐഹാൻ ഫാത്തിമ എന്നിവരാണ് മക്കൾ.
മരണവുമായി ബന്ധപ്പെട്ട് പൊലീസ് തുടർനടപടികൾ സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനുശേഷം കബറടക്കി.
Related stories
Local Newsചങ്ങനാശ്ശേരിയിലെ ഒരു കുടുംബത്തിലെ മൂന്ന് പേരുടെ മരണം; ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി, മൂന്ന് ലക്ഷം രൂപയുടെ കടബാധ്യതയെന്ന് സൂചന
Local Newsചേരാനല്ലൂർ വാഹനാപകടം; മരിച്ച ജയബാലകൃഷ്ണന്റെ കുടുംബത്തെ സന്ദർശിച്ച് ആഭ്യന്തര മന്ത്രി
Local Newsപുലർച്ചെ 3 മണിവരെ ഡിജെ പാർട്ടി; കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലിനെതിരെ പൊലീസ് നടപടി
Local News