സർക്കാർ അറിയാതെ മൂന്ന് ബാറുകൾക്ക് ലൈസൻസ്; രണ്ട് ഉന്നത എക്സൈസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

തിരുവനന്തപുരം: സർക്കാരിന്റെ പുതിയ മദ്യനയം പ്രഖ്യാപിക്കുന്നതിന് മുമ്പ് മൂന്ന് ബിയർ–വൈൻ പാർലറുകൾക്ക് ബാർ ലൈസൻസ് അനുവദിച്ച സംഭവത്തിൽ രണ്ട് ഉന്നത എക്സൈസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. എറണാകുളം ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ പി.കെ. സതീഷ്, കോട്ടയത്തിന്റെ ചുമതല വഹിച്ചിരുന്ന പത്തനംതിട്ട ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ പി.എൽ. ഷിബു എന്നിവർക്കെതിരെയാണ് നടപടി.
മൂവാറ്റുപുഴ, കൊച്ചി, പാലാ എന്നിവിടങ്ങളിലെ മൂന്ന് ബിയർ–വൈൻ പാർലറുകൾക്കാണ് ബാർ ലൈസൻസ് അനുവദിച്ചത്. മുൻ സർക്കാരിന്റെ മദ്യനയത്തിലെ വ്യവസ്ഥകൾ പ്രകാരമാണ് ലൈസൻസ് അനുവദിച്ചതെന്നാണ് റിപ്പോർട്ട്.
പുതിയ മദ്യനയം പ്രഖ്യാപിക്കുന്നതുവരെ പുതിയ ബാർ ലൈസൻസുകൾ അനുവദിക്കേണ്ടതില്ലെന്നായിരുന്നു നിലവിലെ സർക്കാർ നിലപാട്. എന്നാൽ ഈ നിർദേശം മറികടന്ന് ഉദ്യോഗസ്ഥർ ലൈസൻസ് അനുവദിച്ചതിൽ എക്സൈസ് മന്ത്രി എം. ലിജു അതൃപ്തി അറിയിച്ചു.
എക്സൈസ് കമ്മീഷണർ സീറാം സാംബശിവറാവുവിനോട് മന്ത്രി അടിയന്തര റിപ്പോർട്ട് തേടിയിരുന്നു. തന്റെ അറിവോടെയല്ല ലൈസൻസുകൾ അനുവദിച്ചതെന്ന് കമ്മീഷണർ റിപ്പോർട്ട് നൽകിയതായും വിവരമുണ്ട്.
അതേസമയം, ലൈസൻസ് അനുവദിച്ച നടപടിയിൽ നിയമപരമായ വീഴ്ച കണ്ടെത്തിയില്ലെങ്കിൽ അവ റദ്ദാക്കുന്നത് പ്രയാസകരമാകുമെന്നാണ് റിപ്പോർട്ടുകൾ. സംഭവത്തിൽ തുടർനടപടികൾ പുരോഗമിക്കുകയാണ്.
Related stories
Keralaഅമ്മായിയമ്മയെ തല്ലിക്കൊന്നു; മരുമകൻ അറസ്റ്റിൽ.
Keralaമദ്യപാനത്തിനിടെ തർക്കം; വടിവാളുമായി ബന്ധുവിന്റെ വീട്ടിലെത്തിയ യുവാവ് സംഘർഷത്തിനിടെ മരിച്ചു; നാല് പേർ കസ്റ്റഡിയിൽ
Keralaവൈദ്യുതി ഉപയോഗം കുറയ്ക്കാൻ കെഎസ്ഇബി; രാത്രിയിലെ പീക്ക് സമയത്ത് 500 മെഗാവാട്ട് കുറയ്ക്കാൻ പദ്ധതി
Kerala