Tuesday, 03 November 2026
World One Tv
Breaking
അമ്മായിയമ്മയെ തല്ലിക്കൊന്നു; മരുമകൻ അറസ്റ്റിൽ.മദ്യപാനത്തിനിടെ തർക്കം; വടിവാളുമായി ബന്ധുവിന്റെ വീട്ടിലെത്തിയ യുവാവ് സംഘർഷത്തിനിടെ മരിച്ചു; നാല് പേർ കസ്റ്റഡിയിൽചങ്ങനാശ്ശേരിയിലെ ഒരു കുടുംബത്തിലെ മൂന്ന് പേരുടെ മരണം; ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി, മൂന്ന് ലക്ഷം രൂപയുടെ കടബാധ്യതയെന്ന് സൂചനവൈദ്യുതി ഉപയോഗം കുറയ്ക്കാൻ കെഎസ്ഇബി; രാത്രിയിലെ പീക്ക് സമയത്ത് 500 മെഗാവാട്ട് കുറയ്ക്കാൻ പദ്ധതിചേരാനല്ലൂർ വാഹനാപകടം; മരിച്ച ജയബാലകൃഷ്ണന്റെ കുടുംബത്തെ സന്ദർശിച്ച് ആഭ്യന്തര മന്ത്രിസർക്കാർ അറിയാതെ മൂന്ന് ബാറുകൾക്ക് ലൈസൻസ്; രണ്ട് ഉന്നത എക്സൈസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻമദ്യപിച്ച് വാഹനമോടിച്ച 21 സ്കൂൾ ബസ് ഡ്രൈവർമാർ പിടിയിൽ; പരിശോധന ശക്തമാക്കിഫോൺ ചാറ്റിനെച്ചൊല്ലി ഭർത്താവുമായി തർക്കം; ജീവനൊടുക്കാൻ ശ്രമിച്ച അധ്യാപിക മരിച്ചുഅമ്മായിയമ്മയെ തല്ലിക്കൊന്നു; മരുമകൻ അറസ്റ്റിൽ.മദ്യപാനത്തിനിടെ തർക്കം; വടിവാളുമായി ബന്ധുവിന്റെ വീട്ടിലെത്തിയ യുവാവ് സംഘർഷത്തിനിടെ മരിച്ചു; നാല് പേർ കസ്റ്റഡിയിൽചങ്ങനാശ്ശേരിയിലെ ഒരു കുടുംബത്തിലെ മൂന്ന് പേരുടെ മരണം; ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി, മൂന്ന് ലക്ഷം രൂപയുടെ കടബാധ്യതയെന്ന് സൂചനവൈദ്യുതി ഉപയോഗം കുറയ്ക്കാൻ കെഎസ്ഇബി; രാത്രിയിലെ പീക്ക് സമയത്ത് 500 മെഗാവാട്ട് കുറയ്ക്കാൻ പദ്ധതിചേരാനല്ലൂർ വാഹനാപകടം; മരിച്ച ജയബാലകൃഷ്ണന്റെ കുടുംബത്തെ സന്ദർശിച്ച് ആഭ്യന്തര മന്ത്രിസർക്കാർ അറിയാതെ മൂന്ന് ബാറുകൾക്ക് ലൈസൻസ്; രണ്ട് ഉന്നത എക്സൈസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻമദ്യപിച്ച് വാഹനമോടിച്ച 21 സ്കൂൾ ബസ് ഡ്രൈവർമാർ പിടിയിൽ; പരിശോധന ശക്തമാക്കിഫോൺ ചാറ്റിനെച്ചൊല്ലി ഭർത്താവുമായി തർക്കം; ജീവനൊടുക്കാൻ ശ്രമിച്ച അധ്യാപിക മരിച്ചു

മദ്യപാനത്തിനിടെ തർക്കം; വടിവാളുമായി ബന്ധുവിന്റെ വീട്ടിലെത്തിയ യുവാവ് സംഘർഷത്തിനിടെ മരിച്ചു; നാല് പേർ കസ്റ്റഡിയിൽ

മദ്യപാനത്തിനിടെ തർക്കം; വടിവാളുമായി ബന്ധുവിന്റെ വീട്ടിലെത്തിയ യുവാവ് സംഘർഷത്തിനിടെ മരിച്ചു; നാല് പേർ കസ്റ്റഡിയിൽ

കുടുംബവഴക്കിനെ തുടർന്നുണ്ടായ സംഘർഷത്തിനിടെ യുവാവ് കൊല്ലപ്പെട്ടു. മേനോൻപാറ പരിശിക്കൽ എരിമിക്കാര വീട്ടിൽ ജോസഫ് മനോഹറിന്റെ മകൻ ജയിംസ് രാജകുമാരൻ (38) ആണ് മരിച്ചത്. ആക്രമണത്തിൽ വെട്ടേറ്റ ബന്ധു പ്രവീൺ ആശുപത്രിയിൽ ചികിത്സയിലാണ്.

വലിയ കള്ളിയമ്പാറയിലുള്ള പ്രവീണിന്റെ വീട്ടിലാണ് സംഭവം. മദ്യപാനത്തിനിടെ സുഹൃത്തുക്കളും ബന്ധുക്കളും തമ്മിലുണ്ടായ തർക്കമാണ് അക്രമത്തിൽ കലാശിച്ചത്. തുടർന്ന് രാത്രി 10.30ഓടെ ബൈക്കിലെത്തിയ ജയിംസ് രാജകുമാരൻ വടിവാൾ ഉപയോഗിച്ച് പ്രവീണിനെ ആക്രമിക്കുകയായിരുന്നു. പ്രവീണിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച ഇയാൾ കൈവശമുണ്ടായിരുന്ന മുളകുപൊടി കലർത്തിയ വെള്ളവും പ്രവീണിന്റെ ശരീരത്തിലേക്ക് ഒഴിച്ചു.

ഇതോടെ ബന്ധുക്കളും പരിസരവാസികളും ചേർന്ന് ജയിംസ് രാജകുമാരനെ നേരിട്ടു. തുടർന്നുണ്ടായ സംഘർഷത്തിൽ ഇയാൾക്ക് ക്രൂരമായ മർദനമേറ്റു. പ്രവീണിന്റെ കൈവശവും കൊടുവാൾ ഉണ്ടായിരുന്നതായാണ് വിവരം. ഇതിനിടെയാണ് ജയിംസ് രാജകുമാരൻ മരിച്ചത്.

ആദ്യം അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ് പോസ്റ്റുമോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പിന്നീട് കൊലപാതകത്തിന് കേസെടുത്തു. ആക്രമണത്തിൽ ഇടതുകവിളിന് വെട്ടേറ്റ പ്രവീണിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സംഭവത്തിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന നാലുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ആക്രമണത്തിന് ദൃക്സാക്ഷികളായ കുട്ടികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.

13ഉം 10ഉം വയസ്സുള്ള രണ്ടു മക്കളെയും കൂട്ടിയാണ് ജയിംസ് രാജകുമാരൻ പ്രവീണിന്റെ വീട്ടിലെത്തി ഭീഷണി മുഴക്കിയതെന്നാണ് വിവരം. തിരുപ്പൂരിലെ ഒരു മില്ലിൽ ജോലി ചെയ്തിരുന്ന ജയിംസ് രാജകുമാരൻ നാട്ടിൽ അവധിക്ക് എത്തിയതായിരുന്നു. ഭാര്യയുമായി പിണങ്ങിക്കഴിയുകയായിരുന്നു ഇയാൾ.

Related stories