വൈദ്യുതി ഉപയോഗം കുറയ്ക്കാൻ കെഎസ്ഇബി; രാത്രിയിലെ പീക്ക് സമയത്ത് 500 മെഗാവാട്ട് കുറയ്ക്കാൻ പദ്ധതി

തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി രാത്രിയിലെ പീക്ക് സമയത്ത് വൈദ്യുതി ഉപയോഗം 500 മെഗാവാട്ട് വരെ കുറയ്ക്കാൻ കെഎസ്ഇബി നടപടി സ്വീകരിക്കുന്നു. വൈദ്യുതി ലാഭിക്കുന്നതിനായി ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കാനും സ്കൂളുകളെ ഉൾപ്പെടുത്തി ജനകീയ ഇടപെടൽ നടത്താനും നിർദേശം നൽകിയിട്ടുണ്ട്.
രാത്രിയിലെ ഉയർന്ന വൈദ്യുതി ആവശ്യകത കുറയ്ക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. അനാവശ്യമായ വൈദ്യുതി ഉപയോഗം ഒഴിവാക്കുക, ഉപയോഗത്തിലില്ലാത്ത വൈദ്യുതോപകരണങ്ങൾ ഓഫ് ചെയ്യുക തുടങ്ങിയ കാര്യങ്ങളിൽ പൊതുജനങ്ങളിൽ ബോധവൽക്കരണം നടത്തും.
വൈദ്യുതി ഉപഭോഗത്തിലെ വർധന നിയന്ത്രിക്കുന്നതിനും വൈദ്യുതി വിതരണ സംവിധാനം കാര്യക്ഷമമാക്കുന്നതിനുമുള്ള നടപടികളുടെ ഭാഗമായാണ് നിർദേശം.
Related stories
Keralaഅമ്മായിയമ്മയെ തല്ലിക്കൊന്നു; മരുമകൻ അറസ്റ്റിൽ.
Keralaമദ്യപാനത്തിനിടെ തർക്കം; വടിവാളുമായി ബന്ധുവിന്റെ വീട്ടിലെത്തിയ യുവാവ് സംഘർഷത്തിനിടെ മരിച്ചു; നാല് പേർ കസ്റ്റഡിയിൽ
Keralaസർക്കാർ അറിയാതെ മൂന്ന് ബാറുകൾക്ക് ലൈസൻസ്; രണ്ട് ഉന്നത എക്സൈസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ
Kerala