ദേശീയ പുരസ്കാര ജേതാവ് സജീവ് പാഴൂർ ഒരുക്കിയ പാൻ ഇന്ത്യൻ തമിഴ് ചിത്രം ‘എന്ന വിലൈ’ ഒടിടിയിലെത്തി

നിമിഷ സജയനും തമിഴ് നടൻ കരുണാസും കേന്ദ്ര കഥാപാത്രങ്ങളായെത്തിയ ഈ സോഷ്യോ-പൊളിറ്റിക്കൽ ഫാമിലി ഡ്രാമ ചിത്രം ഇപ്പോൾ നെറ്റ്ഫ്ലിക്സിലൂടെ സ്ട്രീമിംഗ് ആരംഭിച്ചിരിക്കുകയാണ്.
‘തൊണ്ടിമുതലും ദൃക്സാക്ഷിയും’ എന്ന ചിത്രത്തിലൂടെ മികച്ച തിരക്കഥയ്ക്കുള്ള ദേശീയ-സംസ്ഥാന അവാർഡുകൾ നേടിയ സജീവ് പാഴൂർ ആദ്യമായി രചനയും സംവിധാനവും നിർവ്വഹിച്ച തമിഴ് ചിത്രമാണിത്. സെപ്റ്റംബറിൽ തിയേറ്ററുകളിലെത്തിയ ചിത്രം കേരളത്തിൽ എത്തിച്ചത് ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് ആയിരുന്നു.
വലിയൊരു താരനിര അണിനിരക്കുന്ന ഈ ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത് സാം സി.എസ് ആണ്. കാണാൻ വിട്ടുപോയവർക്ക് ഇപ്പോൾ നെറ്റ്ഫ്ലിക്സിൽ ചിത്രം ആസ്വദിക്കാം.
Related stories
Entertainmentദിവസവും ഹനുമാൻ ചാലിസ ചൊല്ലും; ജീവിതത്തിലെ അനുഭവം പങ്കുവെച്ച് സായ് പല്ലവി
Entertainmentഒടിടിയിൽ നാളെ മുതൽ കാണാം; ബിജു മേനോന്റെ 'അവറാച്ചൻ ആൻഡ് സൺസ്' എത്തുന്നു
Entertainmentവരൻ ആരെന്ന് അവസാനം വരെ രഹസ്യം! ഗുരുവായൂരിൽ വിവാഹിതയായി നടി അമൃത നായർ
Entertainment