വൈക്കത്ത് ശക്തമായ ഇടിമിന്നൽ; വീടുകൾക്ക് കേടുപാട്, വ്യാപക നാശനഷ്ടം

കോട്ടയം: വൈക്കത്ത് ശക്തമായ മഴയ്ക്കും ഇടിമിന്നലിനും പിന്നാലെ വ്യാപക നാശനഷ്ടം. ഇടിമിന്നലിനെ തുടർന്ന് വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചതായാണ് റിപ്പോർട്ട്.
സംസ്ഥാനത്ത് മഴ ശക്തമാകുന്ന സാഹചര്യത്തിൽ ഇടിമിന്നലിനെതിരെയും ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നു. തുറസ്സായ സ്ഥലങ്ങളിലും മരങ്ങൾക്കു സമീപവും നിൽക്കുന്നത് ഒഴിവാക്കണം. ഇടിമിന്നൽ ഉണ്ടാകുമ്പോൾ സുരക്ഷിതമായ കെട്ടിടത്തിനുള്ളിൽ അഭയം തേടുകയും വൈദ്യുത ഉപകരണങ്ങൾ ഉപയോഗിക്കുന്നതിൽ ജാഗ്രത പാലിക്കുകയും വേണം.
കേരളത്തിൽ ഒക്ടോബർ 26 വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 30–40 കിലോമീറ്റർ വേഗത്തിൽ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
Related stories
Local Newsചങ്ങനാശ്ശേരിയിലെ ഒരു കുടുംബത്തിലെ മൂന്ന് പേരുടെ മരണം; ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി, മൂന്ന് ലക്ഷം രൂപയുടെ കടബാധ്യതയെന്ന് സൂചന
Local Newsചേരാനല്ലൂർ വാഹനാപകടം; മരിച്ച ജയബാലകൃഷ്ണന്റെ കുടുംബത്തെ സന്ദർശിച്ച് ആഭ്യന്തര മന്ത്രി
Local Newsഫോൺ ചാറ്റിനെച്ചൊല്ലി ഭർത്താവുമായി തർക്കം; ജീവനൊടുക്കാൻ ശ്രമിച്ച അധ്യാപിക മരിച്ചു
Local News