ഉറങ്ങിക്കിടക്കുമ്പോൾ മേൽക്കൂര പൊളിച്ച് ഉടുമ്പ് ദേഹത്തേക്ക്.! 85കാരിക്ക് പരുക്ക്

കണ്ണൂർ: വീട്ടിൽ ഉറങ്ങിക്കിടന്ന വയോധികയുടെ ദേഹത്തേക്ക് മേൽക്കൂരയുടെ സീലിങ് തകർത്ത് ഉടുമ്പ് വീണു. തലശ്ശേരിക്ക് സമീപം മഞ്ഞോടിയിലാണ് സംഭവം. വീട്ടിൽ തനിച്ച് താമസിക്കുന്ന 85കാരിയായ ജാനകിക്കാണ് പരുക്കേറ്റത്.
മേൽക്കൂരയിൽ ഉണ്ടായിരുന്ന ഉടുമ്പ് സീലിങ് തകർത്തു താഴേക്ക് പതിക്കുകയായിരുന്നു. കട്ടിലിന് മുകളിൽ കെട്ടിയിരുന്ന കൊതുകുവലയിലേക്ക് വീണതിനാൽ വലിയ അപകടം ഒഴിവായതായി ബന്ധുക്കൾ പറഞ്ഞു. കഴുത്തിന് പരുക്കേറ്റ വയോധികയെ സുരക്ഷയ്ക്കായി ബന്ധുവീട്ടിലേക്ക് മാറ്റി. വീട്ടുപകരണങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു
Related stories
Local Newsചങ്ങനാശ്ശേരിയിലെ ഒരു കുടുംബത്തിലെ മൂന്ന് പേരുടെ മരണം; ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി, മൂന്ന് ലക്ഷം രൂപയുടെ കടബാധ്യതയെന്ന് സൂചന
Local Newsചേരാനല്ലൂർ വാഹനാപകടം; മരിച്ച ജയബാലകൃഷ്ണന്റെ കുടുംബത്തെ സന്ദർശിച്ച് ആഭ്യന്തര മന്ത്രി
Local Newsഫോൺ ചാറ്റിനെച്ചൊല്ലി ഭർത്താവുമായി തർക്കം; ജീവനൊടുക്കാൻ ശ്രമിച്ച അധ്യാപിക മരിച്ചു
Local News