ഇന്ത്യൻ ആർമിയുടെ കൺകണ്ട ദൈവത്തെ 5 വർഷം സേവിച്ചു പൂജിച്ചു.ശബരിമല മേൽശാന്തിയായി പ്രമോഷൻ..
ശബരിമല മേൽശാന്തിയായി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരി
തിരുവനന്തപുരം പുളിമൂട് സ്വദേശിയായ അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരി ശബരിമല മേൽശാന്തിയായി തിരഞ്ഞെ ടുക്കപ്പെട്ടു. ഇന്ത്യൻ ആർമിയുടെ കൺകണ്ട ദൈവമായ പഴവങ്ങാടി ഗണപതി ഭഗവാനെ അഞ്ച് വർഷം സേവിച്ച അദ്ദേഹം ആർമിയുടെ അനുമതിയോടെയാണ് ഈ പദവിയിലേക്ക് അപേക്ഷ നൽകിയത്.
പന്തളം കൊട്ടാരത്തിലെ ദേവനന്ദൻ അർജുനാണ് നറുക്കെടുപ്പ് നടത്തിയത്. പൂഴിക്കോട് ദാമോദരൻ നമ്പൂതിരിയെ മാളിക പ്പുറം മേൽശാന്തിയായി തിരഞ്ഞെടുത്തു.
ചുരുക്കപ്പട്ടികയിലുണ്ടായിരുന്ന അഞ്ച് തിരുമേനിമാരിൽ നിന്നാണ് നറുക്കെടുപ്പി ലൂടെ തിരഞ്ഞെടുപ്പ് നടന്നത്. ഇതിനായി രണ്ട് പാത്രങ്ങളാണ് ഉപയോഗിക്കുന്നത്. ഒന്നിൽ അഞ്ച് പേരുകളെഴുതിയ ചീട്ടുകളും, മറ്റേതിൽ നാല് ശൂന്യമായ ചീട്ടുകളും കൂടാതെ 'ശബരിമല മേൽശാന്തി' എന്നെ ഴുതിയ അഞ്ചാമത് ഒരു ചീട്ടുമുണ്ടാകും.
ആദ്യം എടുത്ത രണ്ട് പേരുകൾക്കും രണ്ടാമ ത്തെ പാത്രത്തിൽ നിന്നും ശൂന്യ മായ ചീട്ടുകളാണ് ലഭിച്ചത്. അതിനാൽ അവർ പുറത്താ യി. മൂന്നാമതായി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിയുടെ പേരിനൊപ്പം 'മേൽശാന്തി' എന്നെഴുതിയ ചീട്ട് ലഭിച്ചതോടെ അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു.
Related stories
Local Newsചങ്ങനാശ്ശേരിയിലെ ഒരു കുടുംബത്തിലെ മൂന്ന് പേരുടെ മരണം; ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി, മൂന്ന് ലക്ഷം രൂപയുടെ കടബാധ്യതയെന്ന് സൂചന
Local Newsചേരാനല്ലൂർ വാഹനാപകടം; മരിച്ച ജയബാലകൃഷ്ണന്റെ കുടുംബത്തെ സന്ദർശിച്ച് ആഭ്യന്തര മന്ത്രി
Local Newsഫോൺ ചാറ്റിനെച്ചൊല്ലി ഭർത്താവുമായി തർക്കം; ജീവനൊടുക്കാൻ ശ്രമിച്ച അധ്യാപിക മരിച്ചു
Local News