Tuesday, 03 November 2026
World One Tv
Breaking
അമ്മായിയമ്മയെ തല്ലിക്കൊന്നു; മരുമകൻ അറസ്റ്റിൽ.മദ്യപാനത്തിനിടെ തർക്കം; വടിവാളുമായി ബന്ധുവിന്റെ വീട്ടിലെത്തിയ യുവാവ് സംഘർഷത്തിനിടെ മരിച്ചു; നാല് പേർ കസ്റ്റഡിയിൽചങ്ങനാശ്ശേരിയിലെ ഒരു കുടുംബത്തിലെ മൂന്ന് പേരുടെ മരണം; ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി, മൂന്ന് ലക്ഷം രൂപയുടെ കടബാധ്യതയെന്ന് സൂചനവൈദ്യുതി ഉപയോഗം കുറയ്ക്കാൻ കെഎസ്ഇബി; രാത്രിയിലെ പീക്ക് സമയത്ത് 500 മെഗാവാട്ട് കുറയ്ക്കാൻ പദ്ധതിചേരാനല്ലൂർ വാഹനാപകടം; മരിച്ച ജയബാലകൃഷ്ണന്റെ കുടുംബത്തെ സന്ദർശിച്ച് ആഭ്യന്തര മന്ത്രിസർക്കാർ അറിയാതെ മൂന്ന് ബാറുകൾക്ക് ലൈസൻസ്; രണ്ട് ഉന്നത എക്സൈസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻമദ്യപിച്ച് വാഹനമോടിച്ച 21 സ്കൂൾ ബസ് ഡ്രൈവർമാർ പിടിയിൽ; പരിശോധന ശക്തമാക്കിഫോൺ ചാറ്റിനെച്ചൊല്ലി ഭർത്താവുമായി തർക്കം; ജീവനൊടുക്കാൻ ശ്രമിച്ച അധ്യാപിക മരിച്ചുഅമ്മായിയമ്മയെ തല്ലിക്കൊന്നു; മരുമകൻ അറസ്റ്റിൽ.മദ്യപാനത്തിനിടെ തർക്കം; വടിവാളുമായി ബന്ധുവിന്റെ വീട്ടിലെത്തിയ യുവാവ് സംഘർഷത്തിനിടെ മരിച്ചു; നാല് പേർ കസ്റ്റഡിയിൽചങ്ങനാശ്ശേരിയിലെ ഒരു കുടുംബത്തിലെ മൂന്ന് പേരുടെ മരണം; ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി, മൂന്ന് ലക്ഷം രൂപയുടെ കടബാധ്യതയെന്ന് സൂചനവൈദ്യുതി ഉപയോഗം കുറയ്ക്കാൻ കെഎസ്ഇബി; രാത്രിയിലെ പീക്ക് സമയത്ത് 500 മെഗാവാട്ട് കുറയ്ക്കാൻ പദ്ധതിചേരാനല്ലൂർ വാഹനാപകടം; മരിച്ച ജയബാലകൃഷ്ണന്റെ കുടുംബത്തെ സന്ദർശിച്ച് ആഭ്യന്തര മന്ത്രിസർക്കാർ അറിയാതെ മൂന്ന് ബാറുകൾക്ക് ലൈസൻസ്; രണ്ട് ഉന്നത എക്സൈസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻമദ്യപിച്ച് വാഹനമോടിച്ച 21 സ്കൂൾ ബസ് ഡ്രൈവർമാർ പിടിയിൽ; പരിശോധന ശക്തമാക്കിഫോൺ ചാറ്റിനെച്ചൊല്ലി ഭർത്താവുമായി തർക്കം; ജീവനൊടുക്കാൻ ശ്രമിച്ച അധ്യാപിക മരിച്ചു

ശബരിമല വെർച്വൽ ക്യൂ നിരക്ക് വർധന അംഗീകരിക്കില്ല; ബിജെപി

ശബരിമല വെർച്വൽ ക്യൂ നിരക്ക് വർധന അംഗീകരിക്കില്ല;  ബിജെപി

ശബരിമല ദർശനത്തിനുള്ള വെർച്വൽ ക്യൂ ബുക്കിങ്ങിന്റെ നിരക്ക് വർധിപ്പിക്കാനുള്ള തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ തീരുമാനം അംഗീകരിക്കാനാവില്ലെന്ന് ബിജെപി നേതൃ ഘടകം. സൗജന്യ ശൗചാലയങ്ങൾ ഒരുക്കാനെന്ന പേരിൽ ദർശന നിരക്ക് വർധിപ്പിക്കാനുള്ള നീക്കം ഭക്തരെ കൊള്ളയടിക്കാനുള്ള ആദ്യ ചുവടുവെപ്പാണെന്നും,. ഭക്തരെ എങ്ങനെയെല്ലാം ചൂഷണം ചെയ്യാമെന്ന് ഗവേഷണം നടത്തുന്ന ഓഫീസ് മാത്രമായി തിരുവിതാംകൂർ ദേവസ്വം ബോർഡ് മാറിയിരിക്കുകയാണെന്നും സംസ്ഥാന ജനറൽ സെക്രട്ടറി അനൂപ് ആന്റണി പറഞ്ഞു.വെർച്വൽ ക്യൂ നിരക്ക് വർധിപ്പിക്കാനുള്ള തീരുമാനവുമായി ദേവസ്വം ബോർഡ് മുന്നോട്ടുപോകുകയാണെങ്കിൽ അതിനെ നിയമപരമായും സംഘടനാപരമായും ബിജെപി ചെറുക്കുമെന്നും, ശബരിമല ഭക്തരുടെ അവകാശങ്ങൾ സംരക്ഷിക്കാൻ ഏതറ്റംവരെയും പോരാടുമെന്നും അനൂപ് ആന്റണി വ്യക്തമാക്കി. ആദ്യം സൗജന്യമായിരുന്ന വെർച്വൽ ക്യൂ ബുക്കിങ്ങിന് പിന്നീട് അഞ്ച് രൂപ ഈടാക്കിത്തുടങ്ങി. ഇപ്പോൾ അത് പത്ത് രൂപയാക്കാനാണ് നീക്കം.


നാളെ നൂറും ,ആയിരവും ആയി നിരക്ക് ഉയർത്താനും മടിക്കാത്ത ഏജൻസിയായി ദേവസ്വം ബോർഡ് മാറുകയാണോ എന്ന് സംശയിക്കേണ്ട സാഹചര്യമാണ് നിലവിലുള്ളത്. ഓരോ ഘട്ടത്തിലും നിരക്ക് വർധിപ്പിച്ച് ഭക്തരുടെ മേൽ സാമ്പത്തിക ഭാരം അടിച്ചേൽപ്പിക്കുന്ന നടപടി അംഗീകരിക്കാനാവില്ലെന്നും അനൂപ് ആന്റണി പറഞ്ഞു. ശബരിമലയിലെത്തുന്ന തീർത്ഥാടകരിൽ പലരും കുടുംബങ്ങളായും വലിയ സംഘങ്ങളായുമാണ് ദർശനത്തിനെത്തുന്നത്.

വെർച്വൽ ക്യൂ നിരക്ക് വർധിപ്പിച്ചാൽ ഇത്തരത്തിൽ എത്തുന്ന ഭക്തർക്ക് വലിയ തുക അധികമായി ചെലവഴിക്കേണ്ടിവരും. സൗജന്യ ശൗചാലയങ്ങൾ ഒരുക്കാൻ ദർശന നിരക്ക് വർധിപ്പിക്കണമെന്ന ദേവസ്വം ബോർഡിന്റെ വാദം ഭക്തസമൂഹത്തോടുള്ള വെല്ലുവിളിയാണ്. പണം നൽകി ഉപയോഗിക്കുന്ന ശൗചാലയങ്ങൾ പോലും പലപ്പോഴും വെള്ളമില്ലാതെയും വൃത്തിയില്ലാതെയും ഉപയോഗശൂന്യമായ അവസ്ഥയിലാണ്. എല്ലാ തീർത്ഥാടന കാലത്തും ശൗചാലയങ്ങളുടെ ശോച്യാവസ്ഥ ഭക്തർക്ക് വലിയ ദുരിതമാണ് സൃഷ്ടിക്കുന്നത്. ഈ സാഹചര്യത്തിൽ, നിരക്ക് വർധിപ്പിച്ചാൽ സൗജന്യ ശൗചാലയങ്ങൾ ഒരുക്കുമെന്ന ദേവസ്വം ബോർഡിന്റെ വാഗ്ദാനം എങ്ങനെ വിശ്വസിക്കാനാകുമെന്നും അനൂപ് ആന്റണി ചോദിക്കുന്നു.

Related stories