Tuesday, 03 November 2026
World One Tv
Breaking
അമ്മായിയമ്മയെ തല്ലിക്കൊന്നു; മരുമകൻ അറസ്റ്റിൽ.മദ്യപാനത്തിനിടെ തർക്കം; വടിവാളുമായി ബന്ധുവിന്റെ വീട്ടിലെത്തിയ യുവാവ് സംഘർഷത്തിനിടെ മരിച്ചു; നാല് പേർ കസ്റ്റഡിയിൽചങ്ങനാശ്ശേരിയിലെ ഒരു കുടുംബത്തിലെ മൂന്ന് പേരുടെ മരണം; ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി, മൂന്ന് ലക്ഷം രൂപയുടെ കടബാധ്യതയെന്ന് സൂചനവൈദ്യുതി ഉപയോഗം കുറയ്ക്കാൻ കെഎസ്ഇബി; രാത്രിയിലെ പീക്ക് സമയത്ത് 500 മെഗാവാട്ട് കുറയ്ക്കാൻ പദ്ധതിചേരാനല്ലൂർ വാഹനാപകടം; മരിച്ച ജയബാലകൃഷ്ണന്റെ കുടുംബത്തെ സന്ദർശിച്ച് ആഭ്യന്തര മന്ത്രിസർക്കാർ അറിയാതെ മൂന്ന് ബാറുകൾക്ക് ലൈസൻസ്; രണ്ട് ഉന്നത എക്സൈസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻമദ്യപിച്ച് വാഹനമോടിച്ച 21 സ്കൂൾ ബസ് ഡ്രൈവർമാർ പിടിയിൽ; പരിശോധന ശക്തമാക്കിഫോൺ ചാറ്റിനെച്ചൊല്ലി ഭർത്താവുമായി തർക്കം; ജീവനൊടുക്കാൻ ശ്രമിച്ച അധ്യാപിക മരിച്ചുഅമ്മായിയമ്മയെ തല്ലിക്കൊന്നു; മരുമകൻ അറസ്റ്റിൽ.മദ്യപാനത്തിനിടെ തർക്കം; വടിവാളുമായി ബന്ധുവിന്റെ വീട്ടിലെത്തിയ യുവാവ് സംഘർഷത്തിനിടെ മരിച്ചു; നാല് പേർ കസ്റ്റഡിയിൽചങ്ങനാശ്ശേരിയിലെ ഒരു കുടുംബത്തിലെ മൂന്ന് പേരുടെ മരണം; ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി, മൂന്ന് ലക്ഷം രൂപയുടെ കടബാധ്യതയെന്ന് സൂചനവൈദ്യുതി ഉപയോഗം കുറയ്ക്കാൻ കെഎസ്ഇബി; രാത്രിയിലെ പീക്ക് സമയത്ത് 500 മെഗാവാട്ട് കുറയ്ക്കാൻ പദ്ധതിചേരാനല്ലൂർ വാഹനാപകടം; മരിച്ച ജയബാലകൃഷ്ണന്റെ കുടുംബത്തെ സന്ദർശിച്ച് ആഭ്യന്തര മന്ത്രിസർക്കാർ അറിയാതെ മൂന്ന് ബാറുകൾക്ക് ലൈസൻസ്; രണ്ട് ഉന്നത എക്സൈസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻമദ്യപിച്ച് വാഹനമോടിച്ച 21 സ്കൂൾ ബസ് ഡ്രൈവർമാർ പിടിയിൽ; പരിശോധന ശക്തമാക്കിഫോൺ ചാറ്റിനെച്ചൊല്ലി ഭർത്താവുമായി തർക്കം; ജീവനൊടുക്കാൻ ശ്രമിച്ച അധ്യാപിക മരിച്ചു

രണ്ടു വയസ്സുകാരനായ രാഹുലിന്റെ മരണം ഞെട്ടിക്കുന്ന കൂടുതൽ വിവരങ്ങൾ പുറത്ത്....!!!

രണ്ടു വയസ്സുകാരനായ രാഹുലിന്റെ മരണം ഞെട്ടിക്കുന്ന കൂടുതൽ വിവരങ്ങൾ പുറത്ത്....!!!

'തള്ളേം തന്തേം ഒരുവകേം പിള്ളാർക്ക് കൊടുക്കത്തില്ല, സ്കൂളിലും വിടില്ല, കുഞ്ഞുങ്ങളുടെ രേഖകളൊന്നും അവരുടെ കൈയിലില്ല; 


കാർത്തികപ്പള്ളിയിലെ രണ്ട് വയസുകാരൻ്റെ മരണത്തിൽ നാട്ടുകാർ രംഗത്ത്. 

കാർത്തികപ്പള്ളിയിൽ ഏവരെയും കണ്ണീരിലാഴ്ത്തുന്ന ദാരുണമായ ഒരു സംഭവമാണ് കഴിഞ്ഞ ദിവസം രാജേഷ്, താര ദമ്പതികളുടെ രണ്ടു വയസ്സുകാരനായ മകൻ രാഹുൽ കടുത്ത പോഷകാഹാരക്കുറവിനെ തുടർന്ന് ദാരുണമായി മരണപ്പെട്ടത്.


അഞ്ച് കുഞ്ഞുങ്ങൾ തികച്ചും അരക്ഷിതവും വൃത്തിഹീനവുമായ ചുറ്റുപാടിലാണ് വീട്ടിൽ കഴിഞ്ഞിരുന്നത്. ഏഴാമത്തെ കുഞ്ഞിന് ജന്മം നൽകുന്നതിനായി ഗർഭിണിയായ അമ്മ താരയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന് പിന്നാലെയാണ് വീട്ടിലെ കിടക്കയിൽ മരിച്ച നിലയിൽ രാഹുലിനെ കണ്ടെത്തിയത്. ബി.കോം ബിരുദധാരിയായ അച്ഛനുണ്ടായിട്ടും ഈ കുഞ്ഞുങ്ങൾക്ക് അടിസ്ഥാനപരമായ സംരക്ഷണമോ ഭക്ഷണമോ ലഭിച്ചിരുന്നില്ല. പൊടിയും അഴുക്കും നിറഞ്ഞ, മാറാൻ വൃത്തിയുള്ള വസ്ത്രങ്ങൾ പോലുമില്ലാത്ത ഒരു സാഹചര്യത്തിലായിരുന്നു ഈ മക്കളുടെ ജീവിതം. 

വിശക്കുമ്പോൾ ഒമ്പതു വയസ്സുകാരിയായ മൂത്ത കുട്ടിയാണ് ഒരു കവർ പാക്കറ്റ് പാലിൽ വെള്ളം ചേർത്ത് ഇളയവർക്ക് നൽകിയിരുന്നത്. അയൽവാസികൾ നൽകുന്ന ദോശയും മറ്റ് ഭക്ഷണങ്ങളുമാണ് പലപ്പോഴും ഇവരുടെ വിശപ്പടക്കിയിരുന്നത്. കുഞ്ഞുങ്ങളെ കുളിപ്പിക്കുകയോ അവർക്ക് ആവശ്യമായ വാക്സിനേഷനുകൾ നൽകുകയോ ചെയ്തിരുന്നില്ല എന്ന് മാത്രമല്ല, ജനന സർട്ടിഫിക്കറ്റ് ഉൾപ്പെടെയുള്ള യാതൊരു രേഖകളും ഇവർക്കില്ലായിരുന്നു. കുട്ടികളുടെ കൃത്യമായ പ്രായം പോലും അമ്മയ്ക്ക് അറിയില്ലായിരുന്നു എന്നത് ഏവരെയും ഞെട്ടിക്കുന്നു.

​ഈ ദുരവസ്ഥ കണ്ട് നാട്ടുകാരും വാർഡ് മെമ്പറും ആശാ വർക്കർമാരും ശിശുക്ഷേമ സമിതിയും പലവട്ടം ഇടപെടാൻ ശ്രമിച്ചിരുന്നു. നാട്ടുകാരുടെ നിരന്തരമായ ഇടപെടലിനെ തുടർന്ന് ഒരു കുഞ്ഞിനെ ഭക്ഷണം ലഭിക്കാനായി അങ്കണവാടിയിൽ ആക്കിയിരുന്നു. കഴിഞ്ഞ ഓഗസ്റ്റ് മാസത്തിൽ അമ്മയെയും കുഞ്ഞുങ്ങളെയും പത്തനാപുരം ഗാന്ധിഭവനിലേക്ക് സുരക്ഷിതത്വത്തിനായി മാറ്റിയിരുന്നെങ്കിലും, അവിടെ ഭക്ഷണം കഴിക്കാതെ ബഹളമുണ്ടാക്കി അവർ തിരികെ പോരുകയായിരുന്നു. പിന്നീട് ഒക്ടോബർ ആറാം തീയതി കുട്ടികളെ ഏറ്റെടുക്കാൻ ശിശുക്ഷേമ സമിതി ഉദ്യോഗസ്ഥർ എത്തിയപ്പോഴും മാതാപിതാക്കൾ കടുത്ത എതിർപ്പുമായി രംഗത്തെത്തുകയും, കുട്ടികളെ കൊണ്ടുപോയാൽ തങ്ങൾ കടുത്ത തീരുമാനങ്ങൾ എടുക്കുമെന്ന് അധികൃതരെ ഭീഷണിപ്പെടുത്തി പിന്തിരിപ്പിക്കുകയും ചെയ്തു.

 ഒടുവിൽ ഒരു പിഞ്ചുകുഞ്ഞിന്റെ ജീവൻ നഷ്ടപ്പെട്ടതോടെ, ബാക്കിയുള്ള കുട്ടികളെ ശിശുക്ഷേമ സമിതി ഇടപെട്ട് ഏറ്റെടുത്തിരിക്കുകയാണ്. നിയമപരമായ ഇടപെടലുകളിലൂടെ കുട്ടികളെ സുരക്ഷിതമായ കേന്ദ്രങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. യാതൊരു കാരണവശാലും ഇനി ഈ കുഞ്ഞുങ്ങളെ സ്വന്തം കാര്യങ്ങൾ പോലും നോക്കാൻ കഴിയാത്ത ഈ മാതാപിതാക്കൾക്ക് തിരികെ നൽകരുത് എന്ന ശക്തമായ ആവശ്യമാണ് ജനപ്രതിനിധികളും നാട്ടുകാരും ഒന്നടങ്കം മുന്നോട്ടുവയ്ക്കുന്നത്.


Related stories