പതിമൂന്നുകാരിയുടെ പിന്നാലെ കൂടി; ഭയന്ന് ഓടിയപ്പോള്‍ നഗ്നതാ പ്രദര്‍ശനം.

പത്തനംതിട്ടയില്‍ പെണ്‍കുട്ടിയോട് ലൈംഗിക അതിക്രമം കാട്ടിയ പ്രതിക്ക് കടുത്ത ശിക്ഷ വിധിച്ച് പോക്‌സോ കോടതി.
പത്തനംതിട്ട ജില്ലയിലെ മല്ലപ്പള്ളി വെസ്റ്റ് ആനിക്കാട് ഭാഗത്ത് നെടുമണ്ണില്‍ വീട്ടില്‍ വിബിൻ മോൻ വി.പി. (39) യെയാണ് കോടതി ശിക്ഷിച്ചത്. സമൂഹത്തെ ഞെട്ടിച്ച ഈ സംഭവത്തില്‍ അതിവേഗ കോടതിയാണ് നിർണായകമായ വിധിപ്രസ്താവം നടത്തിയത്. പ്രതിക്ക് 7 വർഷം തടവും 70000 രൂപ പിഴയും വിധിച്ചു.
2025 നവംബർ 19-നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ആദിവസം രാവിലെ എട്ടരയോടെ സ്കൂളില്‍ പോകാൻ വേണ്ടി ബസ് കാത്തുനില്‍ക്കുകയായിരുന്നു പെണ്‍കുട്ടി. ഈ സമയം കുട്ടിയുടെ അരികിലെത്തിയ പ്രതി വീട്ടുകാര്യങ്ങള്‍ ചോദിച്ചുകൊണ്ട് സൗഹൃദം നടിക്കുകയും തുടർന്ന് ലൈംഗികമായി ആക്രമിക്കുകയുമായിരുന്നു. പെട്ടെന്ന് ഭയന്നുപോയ കുട്ടി കുതറി ഓടിയെങ്കിലും പ്രതി പെണ്‍കുട്ടിയെ പിന്തുടർന്ന് നഗ്നതാ പ്രദർശനവും നടത്തി.
കീഴ്വായ്പൂർ പോലീസ് ഇൻസ്പെക്ടർ ആയിരുന്ന ജയ്മോൻ ആണ് എഫ് ഐ ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി പ്രതിക്കെതിരെ കോടതിയില്‍ കുറ്റപത്രം സമർപ്പിച്ചത്. വിചാരണ വേളയില്‍ 12 സാക്ഷികളെ വിസ്തരിച്ചു. പ്രോസീക്യൂഷന് വേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസീക്യൂട്ടർ റോഷൻ തോമസ് ഹാജരായി.
#pocsocase #pathanamthitta #worldonetv
Related stories
Local Newsചങ്ങനാശ്ശേരിയിലെ ഒരു കുടുംബത്തിലെ മൂന്ന് പേരുടെ മരണം; ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി, മൂന്ന് ലക്ഷം രൂപയുടെ കടബാധ്യതയെന്ന് സൂചന
Local Newsചേരാനല്ലൂർ വാഹനാപകടം; മരിച്ച ജയബാലകൃഷ്ണന്റെ കുടുംബത്തെ സന്ദർശിച്ച് ആഭ്യന്തര മന്ത്രി
Local Newsഫോൺ ചാറ്റിനെച്ചൊല്ലി ഭർത്താവുമായി തർക്കം; ജീവനൊടുക്കാൻ ശ്രമിച്ച അധ്യാപിക മരിച്ചു
Local News