പനയന്നൂർക്കാവ് ക്ഷേത്രത്തിൽ വിദ്യാരാജ്ഞി യജ്ഞത്തിന് തുടക്കമായി

പനയന്നൂർക്കാവ്: ത്രിപുരസുന്ദരി ക്ഷേത്രത്തിൽ സംഘടിപ്പിക്കുന്ന വിദ്യാരാജ്ഞി യജ്ഞത്തിന് തിങ്കളാഴ്ച രാവിലെ 11ന് തുടക്കമായി. മിസോറാം മുൻ ഗവർണർ കുമ്മനം രാജശേഖരൻ യജ്ഞം ഉദ്ഘാടനം ചെയ്തു. ക്ഷേത്ര തന്ത്രി ആനന്ദൻ നമ്പൂതിരി പട്ടമന ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഗ്രാമപ്പഞ്ചായത്ത് അംഗം അജിത് പിഷാരത്ത് വിദ്യാരാജ്ഞി യജ്ഞ സന്ദേശം നൽകി.
യജ്ഞത്തിന്റെ ഭാഗമായി പങ്കെടുക്കുന്ന വിദ്യാർഥികൾ മൂന്ന് ദിവസം ക്ഷേത്രത്തിൽ ഭജനമിരിക്കും. ഈ ദിവസങ്ങളിൽ വിവിധ ക്ലാസുകൾ, പൂജകൾ, ഹോമങ്ങൾ തുടങ്ങിയ ചടങ്ങുകളിലും വിദ്യാർഥികൾ പങ്കെടുക്കും. അറിവും ആത്മീയബോധവും വളർത്തുന്നതിനൊപ്പം പാരമ്പര്യ ആചാരങ്ങളെയും സംസ്കാരത്തെയും അടുത്തറിയാൻ കുട്ടികൾക്ക് അവസരമൊരുക്കുകയാണ് പരിപാടിയുടെ ലക്ഷ്യം.
വിജയദശമി ദിനമായ 21ന് ബുധനാഴ്ച യജ്ഞം സമാപിക്കും. സമാപനത്തോടനുബന്ധിച്ച് പങ്കെടുക്കുന്ന കുട്ടികൾക്ക് നെയ് പ്രസാദമായി നൽകും. വിവിധ ഔഷധമരുന്നുകൾ ചേർത്ത നെയ്യിൽ ഗുരുവായൂർ മുൻ മേൽശാന്തിയും സാമവേദ ആചാര്യനുമായ ഡോ. ശിവകരൻ നമ്പൂതിരി മന്ത്രജപം നടത്തി പൂജിച്ചതായാണ് സംഘാടകർ അറിയിക്കുന്നത്.
ക്ഷേത്ര മാനേജർ അജികുമാർ കലവറശ്ശേരിൽ, പിആർഒ രമേശ് കുളക്കരോട്ട്, സെക്രട്ടറി സന്തോഷ് പറത്തറപറമ്പിൽ, ജ്യോതിപ്രസാദ്, ബിന്ദു മോഹൻ, രാജൻ നാലിൽ, സത്യപാലൻ, രാജൻ മണലേൽ, കൊച്ചുമോൻ, പ്രസാദ് എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.
Related stories
Local Newsചങ്ങനാശ്ശേരിയിലെ ഒരു കുടുംബത്തിലെ മൂന്ന് പേരുടെ മരണം; ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി, മൂന്ന് ലക്ഷം രൂപയുടെ കടബാധ്യതയെന്ന് സൂചന
Local Newsചേരാനല്ലൂർ വാഹനാപകടം; മരിച്ച ജയബാലകൃഷ്ണന്റെ കുടുംബത്തെ സന്ദർശിച്ച് ആഭ്യന്തര മന്ത്രി
Local Newsഫോൺ ചാറ്റിനെച്ചൊല്ലി ഭർത്താവുമായി തർക്കം; ജീവനൊടുക്കാൻ ശ്രമിച്ച അധ്യാപിക മരിച്ചു
Local News