ചാരുംമൂട് ഭാര്യാമാതാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസ്; ഒളിവിലായിരുന്ന പ്രതി പിടിയിൽ

ചാരുംമൂട്: ഇടക്കുന്നത്ത് ഭാര്യാമാതാവ് ജയകുമാരിയെ (45) കുത്തിക്കൊലപ്പെടുത്തിയ കേസിൽ ഒളിവിലായിരുന്ന മരുമകൻ ജോജി ജോസഫ് (30) പിടിയിൽ. മാരാരിക്കുളം ഭാഗത്തുനിന്നാണ് നൂറനാട് പോലീസ് പ്രതിയെ പിടികൂടിയത്.
ആലപ്പുഴ പഴവീട് എട്ടിൽചിറ വീട്ടിൽ ജോജി ജോസഫ് ഇന്ന് പുലർച്ചെ അഞ്ചുമണിയോടെയാണ് കൊലപാതകം നടത്തിയത്. ചാരുംമൂട് ഇടക്കുന്നം പുതുപ്പള്ളിക്കുന്നം തെക്ക് നെല്ലുംവിളയിൽ താഴെവീട്ടിൽ ജയകുമാരിയാണ് കൊല്ലപ്പെട്ടത്.
പ്രതിയുടെ ഭാര്യ അർച്ചനയെ കുത്തുന്നത് തടയുന്നതിനിടെയാണ് ജയകുമാരിക്ക് കുത്തേറ്റതെന്നാണ് പ്രാഥമിക വിവരം. ജോജി ജയകുമാരിയെ മൂന്ന് തവണ കുത്തിയതായാണ് റിപ്പോർട്ട്. ഗുരുതരമായി പരിക്കേറ്റ ജയകുമാരി സമീപത്തെ വീടിന്റെ മുറ്റത്തേക്ക് ഓടിയെത്തിയെങ്കിലും ബോധരഹിതയായി വീഴുകയായിരുന്നു. ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് മരണം സംഭവിച്ചത്.
കൊലപാതകത്തിനുശേഷം സ്ഥലത്തുനിന്ന് രക്ഷപ്പെട്ട പ്രതിക്കായി നൂറനാട് പോലീസ് അന്വേഷണം ഊർജിതമാക്കിയിരുന്നു. ആലപ്പുഴ ജില്ലയ്ക്ക് പുറത്തേക്ക് കടക്കുന്നത് തടയുന്നതിനായി നടത്തിയ തിരച്ചിലിനൊടുവിലാണ് മാരാരിക്കുളം ഭാഗത്തുനിന്ന് ജോജി ജോസഫ് പിടിയിലായത്.
Related stories
Local Newsചങ്ങനാശ്ശേരിയിലെ ഒരു കുടുംബത്തിലെ മൂന്ന് പേരുടെ മരണം; ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി, മൂന്ന് ലക്ഷം രൂപയുടെ കടബാധ്യതയെന്ന് സൂചന
Local Newsചേരാനല്ലൂർ വാഹനാപകടം; മരിച്ച ജയബാലകൃഷ്ണന്റെ കുടുംബത്തെ സന്ദർശിച്ച് ആഭ്യന്തര മന്ത്രി
Local Newsഫോൺ ചാറ്റിനെച്ചൊല്ലി ഭർത്താവുമായി തർക്കം; ജീവനൊടുക്കാൻ ശ്രമിച്ച അധ്യാപിക മരിച്ചു
Local News