വാടക ചോദിച്ചതിന് അഭിഭാഷകനെ വെടിവെച്ചുകൊന്നു.

ബെംഗളൂരു: വാടക ചോദിച്ചതിന് അഭിഭാഷകനെ വെടിവെച്ചു കൊലപ്പെടുത്തി. വൈറ്റ് ഫീൽഡ് സ്വദേശി മഞ്ജുനാഥ് ആണ് കൊല്ലപ്പെട്ടത്. ബിഹാർ സ്വദേശികളായ രണ്ടു പേർക്കായി പൊലിസ് തിരച്ചിൽ ആരംഭിച്ചു. ഓൺലൈൻ ഡെലിവറി ജീവനക്കാർ ആണ് പ്രതികൾ. പട്ടനൂർ അഗ്രഹാരയിൽ വൈറ്റ്ഫീൽഡ്പൊലീസ് സ്റ്റേഷൻ പരിധിയിൽ ഈ കഴിഞ്ഞ ഞായറാഴ്ച രാത്രിയാണ് സംഭവം.വാടക നൽകുന്നതുമായി ബന്ധപ്പെട്ട് അഡ്വക്കേറ്റും ബീഹാർ സ്വദേശികളുമായി കുറച്ചു ദിവസങ്ങളായി പ്രശ്നങ്ങളുണ്ടായിരുന്നു. സംഭവത്തിന് ഏകദേശം ഒരു മണിക്കൂർ മുമ്പും ഇവർ തമ്മിൽ ശക്തമായ വാക്കുതർക്കം ഉണ്ടായതായി പൊലീസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി.
തർക്കത്തിനിടയിൽ പ്രകോപിതരായ പ്രതികൾ അഭിഭാഷകന്റെ നെറ്റിയിലേക്ക് വെടിയുതിർക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അദ്ദേഹം സംഭവസ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടു. കൃത്യത്തിന് ശേഷം പ്രതികൾ സ്ഥലത്തുനിന്ന് രക്ഷപെട്ടു.
വൈറ്റ്ഫീൽഡ് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും ഒളിവിൽ പോയ പ്രതികൾക്കായി തിരച്ചിൽ ശക്തമാക്കിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.
Related stories
Indiaവെറും 200 രൂപയുടെ ഭാഗ്യക്കുറി; ആറുവയസ്സുകാരന് സമ്മാനമായി ലഭിച്ചത് 50 ലക്ഷത്തിന്റെ കാർ!
Indiaഒരു റിക്ഷാ യാത്ര, കുടുംബത്തിന്റെ സന്തോഷം; വൈറലായി 3.2 മില്യൺ കാഴ്ചകൾ നേടിയ വീഡിയോ!
Indiaയാത്രക്കാരുടെ ശ്രദ്ധയ്ക്ക്…ട്രെയിനിൽ ഉറക്കെ പാട്ടുവച്ചാൽ ഇനി 1000 രൂപ പിഴ
India