സൗരവ് ദാസിനും അശുതോഷ് റാങ്കയ്ക്കും ജാമ്യമില്ല; ജുഡീഷ്യല്‍ കസ്റ്റഡിയിൽ...

ഡല്‍ഹി: ജന്തര്‍ മന്തറിലെ മിന്നല്‍ പ്രതിഷേധവുമായി ബന്ധപ്പെട്ടുള്ള കേസില്‍ സി.ജെ.പി നേതാക്കളായ സൗരവ് ദാസിനും അശുതോഷ് റാങ്കയ്ക്കും ജാമ്യമില്ല. ജുഡീഷ്യല്‍ കസ്റ്റഡി രണ്ട് ദിവസത്തേക്ക് കൂടി നീട്ടി. സൗരവ് ദാസ്, അശുതോഷ് റാങ്ക എന്നിവര്‍ക്കാണ് നിലവില്‍ ജാമ്യം നിഷേധിച്ചിരിക്കുന്നത്. ഇരുവരും റിമാന്‍ഡില്‍ തുടരും.
ഡല്‍ഹിയിലെ മന്ദിര്‍ മാര്‍ഗ് പോലീസ് സ്റ്റേഷനില്‍ പുതുതായി നിയമിതനായ സ്പെഷ്യല്‍ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന് മുന്നിലാണ് ഇവരെ ഹാജരാക്കിയത്. ഒക്ടോബര്‍ 13 നാണ് ഇരുവരേയും ജുഡീഷ്യല്‍ കസ്റ്റഡിയിലാക്കുന്നത്. സിജെപിയുടെ ഏറ്റവും പ്രധാനപ്പെട്ട നേതാക്കളും കണ്വീനറുമാരുമായ ഇരുവരേയും മോചനം തടയുന്നതിനായി ജാമ്യ നടപടികള്‍ മനപൂര്‍വം വൈകിപ്പിക്കുന്നുവെന്ന ആക്ഷേപത്തിന് പിന്നാലെയാണ് ഇരുവരും സ്പെഷ്യല്‍ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന് മുന്നിലെത്തുന്നത്. ഒക്ടോബര്‍ 13ന് ഇരുവരേയും അഞ്ച് ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടുകയായിരുന്നു. ഈ കസ്റ്റഡിയാണ് രണ്ട് ദിവസത്തേക്ക് കൂടി നീട്ടിയിരിക്കുന്നത്.
Related stories
Indiaവെറും 200 രൂപയുടെ ഭാഗ്യക്കുറി; ആറുവയസ്സുകാരന് സമ്മാനമായി ലഭിച്ചത് 50 ലക്ഷത്തിന്റെ കാർ!
Indiaഒരു റിക്ഷാ യാത്ര, കുടുംബത്തിന്റെ സന്തോഷം; വൈറലായി 3.2 മില്യൺ കാഴ്ചകൾ നേടിയ വീഡിയോ!
Indiaയാത്രക്കാരുടെ ശ്രദ്ധയ്ക്ക്…ട്രെയിനിൽ ഉറക്കെ പാട്ടുവച്ചാൽ ഇനി 1000 രൂപ പിഴ
India