വിദ്യാർഥികളുടെ വിനോദയാത്രയ്ക്കിടെ മദ്യപിച്ചെന്ന് ആരോപണം; വയനാട് മീനങ്ങാടിയിൽ പ്രതിഷേധം

കൽപ്പറ്റ: വിദ്യാർഥികളുമായി നടത്തിയ വിനോദയാത്രയ്ക്കിടെ സ്കൂൾ പ്രിൻസിപ്പലും പി.ടി.എ പ്രസിഡന്റും മദ്യപിച്ചെന്ന ആരോപണത്തെത്തുടർന്ന് വയനാട് മീനങ്ങാടി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പ്രതിഷേധം. സംഭവത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിർദേശപ്രകാരം അന്വേഷണം ആരംഭിച്ചു.
ഹൈദരാബാദിലേക്ക് വിനോദയാത്ര പോയ വിദ്യാർഥികൾ മടങ്ങിവരുന്നതിനിടെയാണ് വിവാദത്തിനിടയാക്കിയ സംഭവം. യാത്രയ്ക്കിടെ പ്രിൻസിപ്പൽ ഷിബി കൃഷ്ണനും പി.ടി.എ പ്രസിഡന്റ് എസ്. ഹാജിസും മദ്യപിച്ചിരുന്നതായി വിദ്യാർഥികൾ ആരോപിച്ചതായാണ് റിപ്പോർട്ട്.
ബസിനുള്ളിൽ വിദ്യാർഥികൾ പകർത്തിയ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. പി.ടി.എ പ്രസിഡന്റിനെതിരെ വിദ്യാർഥികൾ പരാതി ഉന്നയിച്ചതിനെത്തുടർന്ന് അദ്ദേഹത്തെ ബസിൽനിന്ന് ഇറക്കിവിട്ടതായും പ്രിൻസിപ്പൽ വിശദീകരിച്ചു. എന്നാൽ, താൻ മദ്യപിച്ചെന്ന ആരോപണം പ്രിൻസിപ്പൽ നിഷേധിച്ചതായും റിപ്പോർട്ടുകളുണ്ട്.
വിനോദയാത്ര കഴിഞ്ഞ് സംഘം സ്കൂളിൽ തിരിച്ചെത്തിയതോടെ രക്ഷിതാക്കളും നാട്ടുകാരും സ്കൂൾ പരിസരത്ത് പ്രതിഷേധവുമായി എത്തി. തുടർന്ന് പൊലീസ് ഇടപെട്ട് പ്രിൻസിപ്പലിനെ വൈദ്യപരിശോധനയ്ക്കായി ആശുപത്രിയിലെത്തിച്ചു.
സംഭവത്തിൽ ഹയർ സെക്കൻഡറി വിഭാഗം അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. യാത്രയ്ക്കിടെ യഥാർഥത്തിൽ എന്താണ് സംഭവിച്ചതെന്നും ഉയർന്ന ആരോപണങ്ങളിൽ വസ്തുതയുണ്ടോയെന്നും അന്വേഷണത്തിലൂടെ വ്യക്തമാകേണ്ടതുണ്ട്.
Related stories
Local Newsചങ്ങനാശ്ശേരിയിലെ ഒരു കുടുംബത്തിലെ മൂന്ന് പേരുടെ മരണം; ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി, മൂന്ന് ലക്ഷം രൂപയുടെ കടബാധ്യതയെന്ന് സൂചന
Local Newsചേരാനല്ലൂർ വാഹനാപകടം; മരിച്ച ജയബാലകൃഷ്ണന്റെ കുടുംബത്തെ സന്ദർശിച്ച് ആഭ്യന്തര മന്ത്രി
Local Newsഫോൺ ചാറ്റിനെച്ചൊല്ലി ഭർത്താവുമായി തർക്കം; ജീവനൊടുക്കാൻ ശ്രമിച്ച അധ്യാപിക മരിച്ചു
Local News