മീനങ്ങാടി സ്കൂൾ വിനോദയാത്ര വിവാദം: പ്രിൻസിപ്പലിന്റെ രക്തപരിശോധനാ ഫലം നെഗറ്റീവ്

മാനന്തവാടി: വയനാട് മീനങ്ങാടി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ വിനോദയാത്രയ്ക്കിടെ പ്രിൻസിപ്പൽ മദ്യപിച്ചെന്ന ആരോപണത്തിൽ വഴിത്തിരിവ്. പ്രിൻസിപ്പൽ ഷിവി കൃഷ്ണന്റെ രക്തപരിശോധനാ ഫലം നെഗറ്റീവായതായാണ് പുറത്തുവരുന്ന വിവരം. രക്തത്തിൽ മദ്യത്തിന്റെ അംശം കണ്ടെത്താനായില്ല.
വിനോദയാത്രയ്ക്കിടെ പ്രിൻസിപ്പലും പി.ടി.എ പ്രസിഡന്റും മദ്യപിച്ചെന്ന ആരോപണത്തെ തുടർന്ന് കഴിഞ്ഞ ദിവസം സ്കൂളിന് മുന്നിൽ രക്ഷിതാക്കൾ പ്രതിഷേധിച്ചിരുന്നു. പിന്നാലെ പൊലീസ് പ്രിൻസിപ്പലിനെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി.
അതിനിടെ, വിനോദയാത്രാ സംഘത്തിലുണ്ടായിരുന്ന ഒരു വിഭാഗം വിദ്യാർഥികളും പ്രിൻസിപ്പലിനെ പിന്തുണച്ച് രംഗത്തെത്തി. അധ്യാപകൻ മദ്യപിച്ചിരുന്നില്ലെന്നും ബസിനുള്ളിൽ വീഡിയോ ചിത്രീകരിച്ചത് ആരാണെന്ന് അറിയില്ലെന്നും വിദ്യാർഥികൾ വിശദീകരിച്ചു.
പരിശോധനാ ഫലം പുറത്തുവന്നതോടെ സംഭവത്തിൽ ഉയർന്ന ആരോപണങ്ങൾ വീണ്ടും ചർച്ചയായിരിക്കുകയാണ്.
Related stories
Local Newsചങ്ങനാശ്ശേരിയിലെ ഒരു കുടുംബത്തിലെ മൂന്ന് പേരുടെ മരണം; ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി, മൂന്ന് ലക്ഷം രൂപയുടെ കടബാധ്യതയെന്ന് സൂചന
Local Newsചേരാനല്ലൂർ വാഹനാപകടം; മരിച്ച ജയബാലകൃഷ്ണന്റെ കുടുംബത്തെ സന്ദർശിച്ച് ആഭ്യന്തര മന്ത്രി
Local Newsഫോൺ ചാറ്റിനെച്ചൊല്ലി ഭർത്താവുമായി തർക്കം; ജീവനൊടുക്കാൻ ശ്രമിച്ച അധ്യാപിക മരിച്ചു
Local News