Tuesday, 03 November 2026
World One Tv
Breaking
അമ്മായിയമ്മയെ തല്ലിക്കൊന്നു; മരുമകൻ അറസ്റ്റിൽ.മദ്യപാനത്തിനിടെ തർക്കം; വടിവാളുമായി ബന്ധുവിന്റെ വീട്ടിലെത്തിയ യുവാവ് സംഘർഷത്തിനിടെ മരിച്ചു; നാല് പേർ കസ്റ്റഡിയിൽചങ്ങനാശ്ശേരിയിലെ ഒരു കുടുംബത്തിലെ മൂന്ന് പേരുടെ മരണം; ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി, മൂന്ന് ലക്ഷം രൂപയുടെ കടബാധ്യതയെന്ന് സൂചനവൈദ്യുതി ഉപയോഗം കുറയ്ക്കാൻ കെഎസ്ഇബി; രാത്രിയിലെ പീക്ക് സമയത്ത് 500 മെഗാവാട്ട് കുറയ്ക്കാൻ പദ്ധതിചേരാനല്ലൂർ വാഹനാപകടം; മരിച്ച ജയബാലകൃഷ്ണന്റെ കുടുംബത്തെ സന്ദർശിച്ച് ആഭ്യന്തര മന്ത്രിസർക്കാർ അറിയാതെ മൂന്ന് ബാറുകൾക്ക് ലൈസൻസ്; രണ്ട് ഉന്നത എക്സൈസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻമദ്യപിച്ച് വാഹനമോടിച്ച 21 സ്കൂൾ ബസ് ഡ്രൈവർമാർ പിടിയിൽ; പരിശോധന ശക്തമാക്കിഫോൺ ചാറ്റിനെച്ചൊല്ലി ഭർത്താവുമായി തർക്കം; ജീവനൊടുക്കാൻ ശ്രമിച്ച അധ്യാപിക മരിച്ചുഅമ്മായിയമ്മയെ തല്ലിക്കൊന്നു; മരുമകൻ അറസ്റ്റിൽ.മദ്യപാനത്തിനിടെ തർക്കം; വടിവാളുമായി ബന്ധുവിന്റെ വീട്ടിലെത്തിയ യുവാവ് സംഘർഷത്തിനിടെ മരിച്ചു; നാല് പേർ കസ്റ്റഡിയിൽചങ്ങനാശ്ശേരിയിലെ ഒരു കുടുംബത്തിലെ മൂന്ന് പേരുടെ മരണം; ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി, മൂന്ന് ലക്ഷം രൂപയുടെ കടബാധ്യതയെന്ന് സൂചനവൈദ്യുതി ഉപയോഗം കുറയ്ക്കാൻ കെഎസ്ഇബി; രാത്രിയിലെ പീക്ക് സമയത്ത് 500 മെഗാവാട്ട് കുറയ്ക്കാൻ പദ്ധതിചേരാനല്ലൂർ വാഹനാപകടം; മരിച്ച ജയബാലകൃഷ്ണന്റെ കുടുംബത്തെ സന്ദർശിച്ച് ആഭ്യന്തര മന്ത്രിസർക്കാർ അറിയാതെ മൂന്ന് ബാറുകൾക്ക് ലൈസൻസ്; രണ്ട് ഉന്നത എക്സൈസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻമദ്യപിച്ച് വാഹനമോടിച്ച 21 സ്കൂൾ ബസ് ഡ്രൈവർമാർ പിടിയിൽ; പരിശോധന ശക്തമാക്കിഫോൺ ചാറ്റിനെച്ചൊല്ലി ഭർത്താവുമായി തർക്കം; ജീവനൊടുക്കാൻ ശ്രമിച്ച അധ്യാപിക മരിച്ചു

മാവേലിക്കര; മയക്കുമരുന്ന് കേസ് പ്രതിക്ക് 7 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും.

മാവേലിക്കര; മയക്കുമരുന്ന് കേസ് പ്രതിക്ക് 7 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും.

മാവേലിക്കര അഡിഷണൽ ജില്ലാ & സെഷൻസ് കോടതി – 1 ജഡ്ജി വി.ജി.ശ്രീദേവിയാണ് ശിക്ഷ വിധിച്ചത്.


വിൽപ്പനയ്ക്കായി മയക്ക് മരുന്ന് സൂക്ഷിച്ച കട്ടച്ചിറ സ്വദേശി ടിനു ജോർജ് തോമസിന് (32) 7 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചു.


അധികാരപത്രങ്ങളോ അനുവാദമോ ഇല്ലാതെ വിൽപ്പനയ്ക്കായി ഭരണിക്കാവ് കട്ടച്ചിറയിലുള്ള സജീവനം വീട്ടിൽ ഇയാൾ സൂക്ഷിച്ചിരുന്ന മെത്താഫെറ്റമിൻ എന്ന 5.19 ഗ്രാം മയക്കുമരുന്ന് 2021 സെപ്റ്റംബർ 28-ന് അന്നത്തെ വള്ളികുന്നം പോലീസ് സബ് ഇൻസ്പെക്ടർ ഗോപകുമാർ.ജി യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം നടത്തിയ പരിശോധനയില്‍ കണ്ടെടുത്തുകയും കേസ്സ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിരുന്നു.


തുടർന്ന് സബ് ഇൻസ്പെക്ടർ ഗോപകുമാർ.ജി അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ച കേസിൽ വിചാരണ നടത്തി മാവേലിക്കര അഡിഷണൽ ജില്ലാ & സെഷൻസ് കോടതി – 1 ജഡ്ജി വി.ജി.ശ്രീദേവിയാണ് ശിക്ഷ വിധിച്ചത്.


പ്രോസിക്യൂഷനുവേണ്ടി മുന്‍ അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടർ പി.വി. സന്തോഷ് കുമാറും അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടർ കെ.സജി കുമാറും ഹാജരായി.


G.A.S.I സിന്ധു, S.C.P.O രഞ്ചുനാഥ്,G.A.S.I സജില്‍ എന്നിവര്‍ പ്രോസിക്യൂഷന്‍ നടപടികള്‍ ഏകോപിപ്പിച്ചു.

Related stories