ഹൃദയാഘാതമില്ലാത്ത രോഗിക്ക് ഹൃദ്രോഗ ചികിത്സ നൽകി; വയനാട് മെഡിക്കൽ കോളജിൽ ഗുരുതര വീഴ്ചയെന്ന് പരാതി

മാനന്തവാടി: നെഞ്ചുവേദനയെ തുടർന്ന് ചികിത്സ തേടിയെത്തിയ രോഗിക്ക് ലാബ് പരിശോധനാ ഫലത്തിലെ പിഴവിനെ തുടർന്ന് ഹൃദ്രോഗ ചികിത്സ നൽകിയതായി പരാതി. വയനാട് മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രിയിലാണ് സംഭവം റിപ്പോർട്ട് ചെയ്തത്.
തോണിച്ചാൽ സ്വദേശിനി വിജയലക്ഷ്മിയാണ് നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടിയത്. ഡോക്ടറുടെ നിർദേശപ്രകാരം ഇസിജിയും രക്തപരിശോധനയും നടത്തി. തുടർന്ന് ലഭിച്ച രക്തപരിശോധനാ ഫലത്തിൽ ട്രോപ്പോണിൻ നില 4.8 ആയി രേഖപ്പെടുത്തിയതോടെ രോഗിക്ക് അടിയന്തര വിദഗ്ധ ചികിത്സ ആവശ്യമാണെന്ന് ഡോക്ടർമാർ വിലയിരുത്തി.
തുടർന്ന് മരുന്നുകളും കുത്തിവയ്പ്പും നൽകിയ ശേഷം രോഗിയെ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. അവിടെ നടത്തിയ ഇസിജി, എക്കോ, രക്തപരിശോധനകളിൽ ഹൃദയസംബന്ധമായ പ്രശ്നങ്ങളില്ലെന്നാണ് കണ്ടെത്തിയതെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇവിടെ ട്രോപ്പോണിൻ നില 0.010 ആയിരുന്നു.
സംഭവത്തിൽ പ്രതിഷേധിച്ച് ബിജെപി, യുവമോർച്ച പ്രവർത്തകർ മെഡിക്കൽ കോളജ് സൂപ്രണ്ടിന്റെ ഓഫീസ് ഉപരോധിച്ചു. പരാതിയിൽ അന്വേഷണം നടത്തി ഉത്തരവാദികൾക്കെതിരെ നടപടിയെടുക്കുമെന്ന് ആശുപത്രി സൂപ്രണ്ട് ഉറപ്പുനൽകിയതായും റിപ്പോർട്ടുണ്ട്.
Related stories
Local Newsചങ്ങനാശ്ശേരിയിലെ ഒരു കുടുംബത്തിലെ മൂന്ന് പേരുടെ മരണം; ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി, മൂന്ന് ലക്ഷം രൂപയുടെ കടബാധ്യതയെന്ന് സൂചന
Local Newsചേരാനല്ലൂർ വാഹനാപകടം; മരിച്ച ജയബാലകൃഷ്ണന്റെ കുടുംബത്തെ സന്ദർശിച്ച് ആഭ്യന്തര മന്ത്രി
Local Newsഫോൺ ചാറ്റിനെച്ചൊല്ലി ഭർത്താവുമായി തർക്കം; ജീവനൊടുക്കാൻ ശ്രമിച്ച അധ്യാപിക മരിച്ചു
Local News