Tuesday, 03 November 2026
World One Tv
Breaking
അമ്മായിയമ്മയെ തല്ലിക്കൊന്നു; മരുമകൻ അറസ്റ്റിൽ.മദ്യപാനത്തിനിടെ തർക്കം; വടിവാളുമായി ബന്ധുവിന്റെ വീട്ടിലെത്തിയ യുവാവ് സംഘർഷത്തിനിടെ മരിച്ചു; നാല് പേർ കസ്റ്റഡിയിൽചങ്ങനാശ്ശേരിയിലെ ഒരു കുടുംബത്തിലെ മൂന്ന് പേരുടെ മരണം; ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി, മൂന്ന് ലക്ഷം രൂപയുടെ കടബാധ്യതയെന്ന് സൂചനവൈദ്യുതി ഉപയോഗം കുറയ്ക്കാൻ കെഎസ്ഇബി; രാത്രിയിലെ പീക്ക് സമയത്ത് 500 മെഗാവാട്ട് കുറയ്ക്കാൻ പദ്ധതിചേരാനല്ലൂർ വാഹനാപകടം; മരിച്ച ജയബാലകൃഷ്ണന്റെ കുടുംബത്തെ സന്ദർശിച്ച് ആഭ്യന്തര മന്ത്രിസർക്കാർ അറിയാതെ മൂന്ന് ബാറുകൾക്ക് ലൈസൻസ്; രണ്ട് ഉന്നത എക്സൈസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻമദ്യപിച്ച് വാഹനമോടിച്ച 21 സ്കൂൾ ബസ് ഡ്രൈവർമാർ പിടിയിൽ; പരിശോധന ശക്തമാക്കിഫോൺ ചാറ്റിനെച്ചൊല്ലി ഭർത്താവുമായി തർക്കം; ജീവനൊടുക്കാൻ ശ്രമിച്ച അധ്യാപിക മരിച്ചുഅമ്മായിയമ്മയെ തല്ലിക്കൊന്നു; മരുമകൻ അറസ്റ്റിൽ.മദ്യപാനത്തിനിടെ തർക്കം; വടിവാളുമായി ബന്ധുവിന്റെ വീട്ടിലെത്തിയ യുവാവ് സംഘർഷത്തിനിടെ മരിച്ചു; നാല് പേർ കസ്റ്റഡിയിൽചങ്ങനാശ്ശേരിയിലെ ഒരു കുടുംബത്തിലെ മൂന്ന് പേരുടെ മരണം; ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി, മൂന്ന് ലക്ഷം രൂപയുടെ കടബാധ്യതയെന്ന് സൂചനവൈദ്യുതി ഉപയോഗം കുറയ്ക്കാൻ കെഎസ്ഇബി; രാത്രിയിലെ പീക്ക് സമയത്ത് 500 മെഗാവാട്ട് കുറയ്ക്കാൻ പദ്ധതിചേരാനല്ലൂർ വാഹനാപകടം; മരിച്ച ജയബാലകൃഷ്ണന്റെ കുടുംബത്തെ സന്ദർശിച്ച് ആഭ്യന്തര മന്ത്രിസർക്കാർ അറിയാതെ മൂന്ന് ബാറുകൾക്ക് ലൈസൻസ്; രണ്ട് ഉന്നത എക്സൈസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻമദ്യപിച്ച് വാഹനമോടിച്ച 21 സ്കൂൾ ബസ് ഡ്രൈവർമാർ പിടിയിൽ; പരിശോധന ശക്തമാക്കിഫോൺ ചാറ്റിനെച്ചൊല്ലി ഭർത്താവുമായി തർക്കം; ജീവനൊടുക്കാൻ ശ്രമിച്ച അധ്യാപിക മരിച്ചു

"പാകിസ്ഥാനും അമേരിക്കയും തമ്മിൽ യുദ്ധമുണ്ടായാൽ ഇന്ത്യ പാകിസ്ഥാനൊപ്പം നിൽക്കും." ബിജെപി രാജസ്ഥാൻ അധ്യക്ഷൻ മദൻ റാത്തോഡ്.

"പാകിസ്ഥാനും അമേരിക്കയും തമ്മിൽ യുദ്ധമുണ്ടായാൽ ഇന്ത്യ പാകിസ്ഥാനൊപ്പം നിൽക്കും." ബിജെപി രാജസ്ഥാൻ അധ്യക്ഷൻ മദൻ റാത്തോഡ്.

ജയ്പുർ: പാകിസ്ഥാനും അമേരിക്കയും തമ്മിൽ യുദ്ധമുണ്ടായാൽ ഇന്ത്യ പാകിസ്ഥാനൊപ്പം നിൽക്കുമെന്ന ബിജെപി നേതാവിൻ്റെ പ്രസ്താവന വൻ വിവാദത്തിൽ. ബിജെപി രാജസ്ഥാൻ അധ്യക്ഷൻ മദൻ റാത്തോഡിന്റെ പ്രസ്താവനയ്ക്കെതിരെ കോൺഗ്രസും,ആം ആദ്മി പാർട്ടി (എ.എ.പി) യും രംഗത്ത് വന്നു. ജയ്പുരിൽ നടന്ന പരിപാടിയിൽ സംസാരിക്കവെയായിരുന്നു മദൻ റാത്തോഡിൻ്റെ ഈ വിവാദ പ്രസ്താവന. പാകിസ്ഥാൻ ഇന്ത്യയുടെ അയൽരാജ്യമായതിനാൽ യുദ്ധത്തിൽ ഇന്ത്യ അയൽരാജ്യത്തിനൊപ്പം നിൽക്കുമെന്നായിരുന്നു മദൻ റാത്തോഡ് പ്രസ്താവിച്ചത്. പ്രസ്താവന വിവാദമായതോടെ തൻ്റെ വാക്കുകൾ വളച്ചൊടിച്ചതാണെന്ന് ആരോപിച്ച് മദൻ റാത്തോഡ് രംഗത്തെത്തി."നാം എല്ലാവരും ഇത് മനസ്സിലാക്കേണ്ടതുണ്ട്. ഇന്ത്യയുടെ കാര്യം വരുമ്പോൾ ഇന്ന് അമേരിക്കയും,പാകിസ്ഥാനും തമ്മിൽ ഒരു യുദ്ധം ഉണ്ടായാൽ, നമ്മൾ പാകിസ്താനൊപ്പം നിൽക്കും, കാരണം അവർ നമ്മുടെ അയൽക്കാരാണ്.എന്നാൽ നമ്മൾ തമ്മിലുള്ള ഒരു പ്രശ്നമാകുമ്പോൾ, നമ്മൾ നമ്മുടെ ഇന്ത്യക്കൊപ്പം നിൽക്കും. ശരിയല്ലേ? അതാണ് നമ്മൾ മനസ്സിലാക്കേണ്ടത്"- മദൻ റാത്തോഡ് ഇങ്ങനെ പറഞ്ഞു.


മദൻ റാത്തോഡിനെ രാജ്യദ്രോഹിയെന്ന് വിമർശിച്ച് കോൺഗ്രസ് വക്താവ് ഷമ മുഹമ്മദ് രംഗത്തെത്തി. നമ്മുടെ സൈനികരെയും ജനങ്ങളെയും കൊല്ലുന്ന തീവ്രവാദ രാജ്യമായ പാകിസ്ഥാനോട് ബിജെപിക്കുള്ള സ്നേഹം ഒരു തവണ കൂടി വെളിപ്പെട്ടിരിക്കുകയാണെന്നും ഷമ മുഹമ്മദ് പറഞ്ഞു. ഈ രാജ്യദ്രോഹിക്കെതിരെ എന്തൊക്കെ നടപടികളാണ് സ്വീകരിക്കുന്നതെന്ന് നമുക്ക് നോക്കാമെന്നും ഷമ മുഹമ്മദ് പറഞ്ഞു.

Related stories