Tuesday, 03 November 2026
World One Tv
Breaking
അമ്മായിയമ്മയെ തല്ലിക്കൊന്നു; മരുമകൻ അറസ്റ്റിൽ.മദ്യപാനത്തിനിടെ തർക്കം; വടിവാളുമായി ബന്ധുവിന്റെ വീട്ടിലെത്തിയ യുവാവ് സംഘർഷത്തിനിടെ മരിച്ചു; നാല് പേർ കസ്റ്റഡിയിൽചങ്ങനാശ്ശേരിയിലെ ഒരു കുടുംബത്തിലെ മൂന്ന് പേരുടെ മരണം; ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി, മൂന്ന് ലക്ഷം രൂപയുടെ കടബാധ്യതയെന്ന് സൂചനവൈദ്യുതി ഉപയോഗം കുറയ്ക്കാൻ കെഎസ്ഇബി; രാത്രിയിലെ പീക്ക് സമയത്ത് 500 മെഗാവാട്ട് കുറയ്ക്കാൻ പദ്ധതിചേരാനല്ലൂർ വാഹനാപകടം; മരിച്ച ജയബാലകൃഷ്ണന്റെ കുടുംബത്തെ സന്ദർശിച്ച് ആഭ്യന്തര മന്ത്രിസർക്കാർ അറിയാതെ മൂന്ന് ബാറുകൾക്ക് ലൈസൻസ്; രണ്ട് ഉന്നത എക്സൈസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻമദ്യപിച്ച് വാഹനമോടിച്ച 21 സ്കൂൾ ബസ് ഡ്രൈവർമാർ പിടിയിൽ; പരിശോധന ശക്തമാക്കിഫോൺ ചാറ്റിനെച്ചൊല്ലി ഭർത്താവുമായി തർക്കം; ജീവനൊടുക്കാൻ ശ്രമിച്ച അധ്യാപിക മരിച്ചുഅമ്മായിയമ്മയെ തല്ലിക്കൊന്നു; മരുമകൻ അറസ്റ്റിൽ.മദ്യപാനത്തിനിടെ തർക്കം; വടിവാളുമായി ബന്ധുവിന്റെ വീട്ടിലെത്തിയ യുവാവ് സംഘർഷത്തിനിടെ മരിച്ചു; നാല് പേർ കസ്റ്റഡിയിൽചങ്ങനാശ്ശേരിയിലെ ഒരു കുടുംബത്തിലെ മൂന്ന് പേരുടെ മരണം; ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി, മൂന്ന് ലക്ഷം രൂപയുടെ കടബാധ്യതയെന്ന് സൂചനവൈദ്യുതി ഉപയോഗം കുറയ്ക്കാൻ കെഎസ്ഇബി; രാത്രിയിലെ പീക്ക് സമയത്ത് 500 മെഗാവാട്ട് കുറയ്ക്കാൻ പദ്ധതിചേരാനല്ലൂർ വാഹനാപകടം; മരിച്ച ജയബാലകൃഷ്ണന്റെ കുടുംബത്തെ സന്ദർശിച്ച് ആഭ്യന്തര മന്ത്രിസർക്കാർ അറിയാതെ മൂന്ന് ബാറുകൾക്ക് ലൈസൻസ്; രണ്ട് ഉന്നത എക്സൈസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻമദ്യപിച്ച് വാഹനമോടിച്ച 21 സ്കൂൾ ബസ് ഡ്രൈവർമാർ പിടിയിൽ; പരിശോധന ശക്തമാക്കിഫോൺ ചാറ്റിനെച്ചൊല്ലി ഭർത്താവുമായി തർക്കം; ജീവനൊടുക്കാൻ ശ്രമിച്ച അധ്യാപിക മരിച്ചു

മകളെ അസഭ്യം വിളിച്ചത് ചോദ്യം ചെയ്തു; യുവാവിനെ മർദിച്ച് മൂക്കിന്റെ അസ്ഥി തകർത്തു, മൂന്നുപേർ അറസ്റ്റിൽ

മകളെ അസഭ്യം വിളിച്ചത് ചോദ്യം ചെയ്തു; യുവാവിനെ മർദിച്ച് മൂക്കിന്റെ അസ്ഥി തകർത്തു, മൂന്നുപേർ അറസ്റ്റിൽ

കൂടൽ: മകളെ അസഭ്യം വിളിച്ചത് ചോദ്യം ചെയ്തതിലുള്ള വിരോധത്തെത്തുടർന്ന് യുവാവിനെ സംഘം ചേർന്ന് മർദിച്ച് മൂക്കിന്റെ അസ്ഥി തകർത്ത കേസിൽ മൂന്നുപേരെ കൂടൽ പോലീസ് അറസ്റ്റ് ചെയ്തു. പത്തനാപുരം മാങ്കോട് സ്വദേശികളായ സാമ്പൻ എന്ന അജിത്ത് (27), സുധീഷ് (20), ആഷിക് (18) എന്നിവരാണ് അറസ്റ്റിലായത്. കേസിൽ ആകെ അഞ്ചു പ്രതികളാണുള്ളത്. ഒളിവിലുള്ള മറ്റു രണ്ടുപേർക്കായി പോലീസ് അന്വേഷണം ഊർജിതമാക്കി.


മുള്ളൂർനിരപ്പ് താഴെ വാഴത്തോട്ടം ലക്ഷ്മി സദനത്തിൽ സജികുമാറിനാണ് മർദനമേറ്റത്. ഈ മാസം 19-ന് പുലർച്ചെ സ്വകാര്യ വ്യക്തിയുടെ റബ്ബർ തോട്ടത്തിൽ ടാപ്പിങ്ങിനെത്തിയപ്പോഴായിരുന്നു ആക്രമണം.


സജികുമാറിന്റെ മകളെ വീടിനു മുന്നിൽവെച്ച് മദ്യപിച്ചെത്തിയ അജിത്ത് അസഭ്യം വിളിച്ചത് ചോദ്യം ചെയ്തതിലുള്ള വിരോധമാണ് ആക്രമണത്തിന് പിന്നിലെന്നാണ് പോലീസിന്റെ വിശദീകരണം. പ്രതികൾ സംഘം ചേർന്ന് നടത്തിയ മർദനത്തിൽ സജികുമാറിന്റെ മൂക്കിന്റെ അസ്ഥി പൊട്ടുകയും ശരീരമാസകലം പരിക്കേൽക്കുകയും ചെയ്തു.


ആദ്യം പത്തനാപുരം സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ച സജികുമാറിന്റെ പരിക്ക് ഗുരുതരമായതിനാൽ പുനലൂർ താലൂക്ക് ആശുപത്രിയിലേക്കും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും മാറ്റി.


വ്യാപക തിരച്ചിലിനൊടുവിൽ പ്രതികൾ പിടിയിൽ


സജികുമാറിന്റെ മൊഴി രേഖപ്പെടുത്തിയതിനു പിന്നാലെ എ.എസ്.ഐ. അജി കർമയുടെ നടപടികൾക്കുശേഷം എസ്.എച്ച്.ഒ. ആർ. രാജീവിന്റെ നേതൃത്വത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. തുടർന്ന് നടത്തിയ തിരച്ചിലിനൊടുവിൽ പ്രതികളെ വീടുകൾക്ക് സമീപത്തുനിന്ന് പോലീസ് കസ്റ്റഡിയിലെടുത്തു.


പോലീസ് അന്വേഷിച്ചെത്തിയ സമയത്ത് വീടിന് സമീപം പ്രശ്നമുണ്ടാക്കുകയായിരുന്ന അജിത്തിനെ ബലപ്രയോഗത്തിലൂടെയാണ് കീഴടക്കിയത്. ഇയാളിൽനിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സുധീഷിനെയും ആഷിക്കിനെയും പിടികൂടിയതെന്ന് പോലീസ് അറിയിച്ചു.


അജിത്തിനെതിരെ പത്തനാപുരം സ്റ്റേഷനിൽ മൂന്ന് കേസുകൾ


പത്തനാപുരം പോലീസ് സ്റ്റേഷനിൽ ആക്രമിച്ച് പരിക്കേൽപ്പിക്കൽ, സ്ത്രീകൾക്കെതിരായ അതിക്രമം, പോക്സോ നിയമപ്രകാരമുള്ള കുറ്റം തുടങ്ങിയവയുമായി ബന്ധപ്പെട്ട മൂന്ന് കേസുകളിൽ അജിത്ത് പ്രതിയാണെന്ന് പോലീസ് വ്യക്തമാക്കി. ഇയാൾക്കെതിരെ ഗുണ്ടാ നിയമപ്രകാരമുള്ള മുൻകരുതൽ നടപടികളും സ്വീകരിച്ചിരുന്നതായി പോലീസ് അറിയിച്ചു.


കേസിൽ ഒന്നാം പ്രതി അജിത്തും രണ്ടാം പ്രതി സുധീഷും നാലാം പ്രതി ആഷിക്കുമാണ്. അറസ്റ്റിലായ മൂന്നുപേരെയും പത്തനംതിട്ട ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി. ഒളിവിലുള്ള മറ്റു പ്രതികളെ കണ്ടെത്തുന്നതിനുള്ള അന്വേഷണം തുടരുകയാണ്.

Related stories