ആനുകൂല്യങ്ങൾ വിതരണം ചെയ്തു.

കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധിയിൽ 35 വർഷമായി സജീവാംഗത്വം നിലനിർത്തുകയും 60 വയസ്സ് പൂർത്തിയായി വിരമിക്കുകയും ചെയ്ത തൊഴിലാളി ശ്രീ. സുശീലന് ബോർഡിന്റെ ആനുകൂല്യങ്ങൾ വിതരണം ചെയ്തു. കൊല്ലം ജില്ലാ കാര്യാലയത്തിൽ നിന്നും പ്രതിമാസം 9,050/- രൂപ പെൻഷനും, റീഫണ്ട് ഇനത്തിൽ 3,30,339/- രൂപയുമാണ് ഇദ്ദേഹത്തിന് അനുവദിച്ചത്.
കൊല്ലം ചിന്നക്കട ബസ് ബേയിൽ സംഘടിപ്പിച്ച ചടങ്ങിൽ വെച്ച് ബോർഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ശ്രീ. കെ. എസ്. മുഹമ്മദ് സിയാദ് ശ്രീ. സുശീലനെ പൊന്നാടയണിച്ച് ആദരിച്ചു.
ചടങ്ങിൽ ബോർഡ് ഫിനാൻസ് ഓഫീസർ ശ്രീ. ജി. അജിത് മോഹൻ, ജില്ലാ/അഡീഷണൽ എക്സിക്യൂട്ടീവ് ഓഫീസർമാർ, ഉപദേശക സമിതി അംഗങ്ങളായ ശ്രീ. കോതേത്ത് ഭാസുരൻ, ശ്രീ. കെ. എൻ. മോഹനൻ, ശ്രീ. കെ. ശിവരാജൻ, ശ്രീ. കുരീപ്പുഴ ഷാനവാസ്, ശ്രീ. വി. ബാലചന്ദ്രൻ പിള്ള, ശ്രീ. പ്രസാദ് എന്നിവർ പങ്കെടുത്തു.
Related stories
Local Newsചങ്ങനാശ്ശേരിയിലെ ഒരു കുടുംബത്തിലെ മൂന്ന് പേരുടെ മരണം; ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി, മൂന്ന് ലക്ഷം രൂപയുടെ കടബാധ്യതയെന്ന് സൂചന
Local Newsചേരാനല്ലൂർ വാഹനാപകടം; മരിച്ച ജയബാലകൃഷ്ണന്റെ കുടുംബത്തെ സന്ദർശിച്ച് ആഭ്യന്തര മന്ത്രി
Local Newsഫോൺ ചാറ്റിനെച്ചൊല്ലി ഭർത്താവുമായി തർക്കം; ജീവനൊടുക്കാൻ ശ്രമിച്ച അധ്യാപിക മരിച്ചു
Local News