Tuesday, 03 November 2026
World One Tv
Breaking
അമ്മായിയമ്മയെ തല്ലിക്കൊന്നു; മരുമകൻ അറസ്റ്റിൽ.മദ്യപാനത്തിനിടെ തർക്കം; വടിവാളുമായി ബന്ധുവിന്റെ വീട്ടിലെത്തിയ യുവാവ് സംഘർഷത്തിനിടെ മരിച്ചു; നാല് പേർ കസ്റ്റഡിയിൽചങ്ങനാശ്ശേരിയിലെ ഒരു കുടുംബത്തിലെ മൂന്ന് പേരുടെ മരണം; ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി, മൂന്ന് ലക്ഷം രൂപയുടെ കടബാധ്യതയെന്ന് സൂചനവൈദ്യുതി ഉപയോഗം കുറയ്ക്കാൻ കെഎസ്ഇബി; രാത്രിയിലെ പീക്ക് സമയത്ത് 500 മെഗാവാട്ട് കുറയ്ക്കാൻ പദ്ധതിചേരാനല്ലൂർ വാഹനാപകടം; മരിച്ച ജയബാലകൃഷ്ണന്റെ കുടുംബത്തെ സന്ദർശിച്ച് ആഭ്യന്തര മന്ത്രിസർക്കാർ അറിയാതെ മൂന്ന് ബാറുകൾക്ക് ലൈസൻസ്; രണ്ട് ഉന്നത എക്സൈസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻമദ്യപിച്ച് വാഹനമോടിച്ച 21 സ്കൂൾ ബസ് ഡ്രൈവർമാർ പിടിയിൽ; പരിശോധന ശക്തമാക്കിഫോൺ ചാറ്റിനെച്ചൊല്ലി ഭർത്താവുമായി തർക്കം; ജീവനൊടുക്കാൻ ശ്രമിച്ച അധ്യാപിക മരിച്ചുഅമ്മായിയമ്മയെ തല്ലിക്കൊന്നു; മരുമകൻ അറസ്റ്റിൽ.മദ്യപാനത്തിനിടെ തർക്കം; വടിവാളുമായി ബന്ധുവിന്റെ വീട്ടിലെത്തിയ യുവാവ് സംഘർഷത്തിനിടെ മരിച്ചു; നാല് പേർ കസ്റ്റഡിയിൽചങ്ങനാശ്ശേരിയിലെ ഒരു കുടുംബത്തിലെ മൂന്ന് പേരുടെ മരണം; ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി, മൂന്ന് ലക്ഷം രൂപയുടെ കടബാധ്യതയെന്ന് സൂചനവൈദ്യുതി ഉപയോഗം കുറയ്ക്കാൻ കെഎസ്ഇബി; രാത്രിയിലെ പീക്ക് സമയത്ത് 500 മെഗാവാട്ട് കുറയ്ക്കാൻ പദ്ധതിചേരാനല്ലൂർ വാഹനാപകടം; മരിച്ച ജയബാലകൃഷ്ണന്റെ കുടുംബത്തെ സന്ദർശിച്ച് ആഭ്യന്തര മന്ത്രിസർക്കാർ അറിയാതെ മൂന്ന് ബാറുകൾക്ക് ലൈസൻസ്; രണ്ട് ഉന്നത എക്സൈസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻമദ്യപിച്ച് വാഹനമോടിച്ച 21 സ്കൂൾ ബസ് ഡ്രൈവർമാർ പിടിയിൽ; പരിശോധന ശക്തമാക്കിഫോൺ ചാറ്റിനെച്ചൊല്ലി ഭർത്താവുമായി തർക്കം; ജീവനൊടുക്കാൻ ശ്രമിച്ച അധ്യാപിക മരിച്ചു

കാൻസർ ചികിത്സയ്ക്കായി സൂക്ഷിച്ച പണം നഷ്ടപ്പെട്ടു; വീട്ടമ്മയ്ക്ക് സഹായവുമായി പൊലീസ് ഉദ്യോഗസ്ഥൻ

കാൻസർ ചികിത്സയ്ക്കായി സൂക്ഷിച്ച പണം നഷ്ടപ്പെട്ടു; വീട്ടമ്മയ്ക്ക് സഹായവുമായി പൊലീസ് ഉദ്യോഗസ്ഥൻ

തിരുവനന്തപുരം: കാൻസർ ചികിത്സയ്ക്കായി സൂക്ഷിച്ചിരുന്ന പണം നഷ്ടപ്പെട്ട് പ്രതിസന്ധിയിലായ വീട്ടമ്മയ്ക്ക് സ്വന്തം ശമ്പളത്തിൽനിന്ന് സഹായം നൽകി പൊലീസ് ഉദ്യോഗസ്ഥൻ. കൊല്ലം പരവൂർ സ്വദേശിനിയായ വീട്ടമ്മയ്ക്കാണ് കല്ലമ്പലം പൊലീസ് സ്റ്റേഷനിലെ എഎസ്ഐ എ. അർഷാദും സഹപ്രവർത്തകരും കൈത്താങ്ങായത്.

തിരുവനന്തപുരം ആർസിസിയിൽ കാൻസർ ചികിത്സയ്ക്കായി പോകുന്നതിനിടെ വീട്ടമ്മയുടെ ബാഗിൽനിന്ന് 48,000 രൂപ നഷ്ടപ്പെടുകയായിരുന്നു. ചികിത്സയ്ക്കായി കരുതിവെച്ചിരുന്ന പണം നഷ്ടമായതോടെ കുടുംബം വലിയ പ്രതിസന്ധിയിലായി.

പരാതിയുമായി കല്ലമ്പലം പൊലീസ് സ്റ്റേഷനിലെത്തിയ വീട്ടമ്മയുടെ സങ്കടം കേട്ട എഎസ്ഐ എ. അർഷാദിന് അവരെ സഹായിക്കാതിരിക്കാനായില്ല. നഷ്ടപ്പെട്ട പണം കണ്ടെത്താൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഇതോടെയാണ് സ്വന്തം ശമ്പളത്തിൽനിന്ന് സഹായം നൽകാൻ അദ്ദേഹം തീരുമാനിച്ചത്.

അർഷാദിന്റെ തീരുമാനത്തിന് സഹപ്രവർത്തകരും പിന്തുണ നൽകി. തുടർന്ന് വെറും മൂന്ന് ദിവസംകൊണ്ട് 41,000 രൂപ സമാഹരിച്ചു. ഈ തുക കൈമാറുന്നതിനായി പൊലീസ് ഉദ്യോഗസ്ഥർ വീട്ടമ്മയുടെ വീട്ടിലെത്തുകയും ചെയ്തു.

നിയമം നടപ്പാക്കുന്നതിനൊപ്പം മനുഷ്യത്വത്തിന്റെ മാതൃകയാകാനും കഴിയുമെന്ന് തെളിയിച്ചിരിക്കുകയാണ് എഎസ്ഐ എ. അർഷാദും സഹപ്രവർത്തകരും. പ്രതിസന്ധിയിലായ കുടുംബത്തിന് ആശ്വാസമായ ഈ പ്രവൃത്തി വലിയ അഭിനന്ദനമാണ് അർഹിക്കുന്നത്.

Related stories