കായംകുളം ആശുപത്രിയിൽ നിന്ന് പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ട യുവാവ് പിടിയിൽ

കായംകുളം: വൈദ്യപരിശോധനയ്ക്കായി കായംകുളം ഗവൺമെന്റ് ആശുപത്രിയിൽ എത്തിച്ചപ്പോൾ പോലീസുകാരെ തള്ളിമാറ്റി രക്ഷപ്പെട്ട യുവാവ് പിടിയിലായി. മണ്ണാശ്ശേരിൽ വീട്ടിൽ നാസറിന്റെ മകൻ നസീം (21) ആണ് പിടിയിലായത്.
ബുധനാഴ്ച പുലർച്ചെ 3.15ഓടെയായിരുന്നു സംഭവം. കായംകുളം റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റ്ഫോമിൽ മതിയായ യാത്രാടിക്കറ്റോ പ്ലാറ്റ്ഫോം ടിക്കറ്റോ ഇല്ലാതെ കണ്ടതിനെത്തുടർന്ന് റെയിൽവേ പോലീസ് നസീമിനെ തടഞ്ഞുനിർത്തി പരിശോധിച്ചിരുന്നു.
തുടർന്നുള്ള പരിശോധനയിലാണ് കോട്ടയം ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത മോട്ടോർസൈക്കിൾ മോഷണക്കേസിലെ പ്രതിയാണ് ഇയാളെന്ന് കണ്ടെത്തിയത്. തുടർന്ന് റെയിൽവേ പോലീസ് സ്റ്റേഷനിലെത്തിച്ച നസീമിനെ കായംകുളം പോലീസിന് കൈമാറുകയായിരുന്നു.
വൈദ്യപരിശോധനയ്ക്കായി കായംകുളം ഗവൺമെന്റ് ആശുപത്രിയിൽ എത്തിച്ച നസീം പരിശോധനയ്ക്കുശേഷം പുറത്തിറങ്ങുന്നതിനിടെ പോലീസുകാരെ തള്ളിമാറ്റി ഓടിരക്ഷപ്പെട്ടു. ആശുപത്രിയുടെ തെക്കുഭാഗത്തേക്കാണ് ഇയാൾ ഓടിപ്പോയത്. പിന്നാലെ പോലീസ് ഉദ്യോഗസ്ഥർ തിരച്ചിൽ നടത്തിയെങ്കിലും അന്ന് പിടികൂടാനായില്ല.
സംഭവത്തിൽ കായംകുളം പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിരുന്നു. തുടർന്നാണ് രക്ഷപ്പെട്ട യുവാവിനെ പിടികൂടിയത്.
Related stories
Local Newsചങ്ങനാശ്ശേരിയിലെ ഒരു കുടുംബത്തിലെ മൂന്ന് പേരുടെ മരണം; ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി, മൂന്ന് ലക്ഷം രൂപയുടെ കടബാധ്യതയെന്ന് സൂചന
Local Newsചേരാനല്ലൂർ വാഹനാപകടം; മരിച്ച ജയബാലകൃഷ്ണന്റെ കുടുംബത്തെ സന്ദർശിച്ച് ആഭ്യന്തര മന്ത്രി
Local Newsഫോൺ ചാറ്റിനെച്ചൊല്ലി ഭർത്താവുമായി തർക്കം; ജീവനൊടുക്കാൻ ശ്രമിച്ച അധ്യാപിക മരിച്ചു
Local News