Tuesday, 03 November 2026
World One Tv
Breaking
അമ്മായിയമ്മയെ തല്ലിക്കൊന്നു; മരുമകൻ അറസ്റ്റിൽ.മദ്യപാനത്തിനിടെ തർക്കം; വടിവാളുമായി ബന്ധുവിന്റെ വീട്ടിലെത്തിയ യുവാവ് സംഘർഷത്തിനിടെ മരിച്ചു; നാല് പേർ കസ്റ്റഡിയിൽചങ്ങനാശ്ശേരിയിലെ ഒരു കുടുംബത്തിലെ മൂന്ന് പേരുടെ മരണം; ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി, മൂന്ന് ലക്ഷം രൂപയുടെ കടബാധ്യതയെന്ന് സൂചനവൈദ്യുതി ഉപയോഗം കുറയ്ക്കാൻ കെഎസ്ഇബി; രാത്രിയിലെ പീക്ക് സമയത്ത് 500 മെഗാവാട്ട് കുറയ്ക്കാൻ പദ്ധതിചേരാനല്ലൂർ വാഹനാപകടം; മരിച്ച ജയബാലകൃഷ്ണന്റെ കുടുംബത്തെ സന്ദർശിച്ച് ആഭ്യന്തര മന്ത്രിസർക്കാർ അറിയാതെ മൂന്ന് ബാറുകൾക്ക് ലൈസൻസ്; രണ്ട് ഉന്നത എക്സൈസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻമദ്യപിച്ച് വാഹനമോടിച്ച 21 സ്കൂൾ ബസ് ഡ്രൈവർമാർ പിടിയിൽ; പരിശോധന ശക്തമാക്കിഫോൺ ചാറ്റിനെച്ചൊല്ലി ഭർത്താവുമായി തർക്കം; ജീവനൊടുക്കാൻ ശ്രമിച്ച അധ്യാപിക മരിച്ചുഅമ്മായിയമ്മയെ തല്ലിക്കൊന്നു; മരുമകൻ അറസ്റ്റിൽ.മദ്യപാനത്തിനിടെ തർക്കം; വടിവാളുമായി ബന്ധുവിന്റെ വീട്ടിലെത്തിയ യുവാവ് സംഘർഷത്തിനിടെ മരിച്ചു; നാല് പേർ കസ്റ്റഡിയിൽചങ്ങനാശ്ശേരിയിലെ ഒരു കുടുംബത്തിലെ മൂന്ന് പേരുടെ മരണം; ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി, മൂന്ന് ലക്ഷം രൂപയുടെ കടബാധ്യതയെന്ന് സൂചനവൈദ്യുതി ഉപയോഗം കുറയ്ക്കാൻ കെഎസ്ഇബി; രാത്രിയിലെ പീക്ക് സമയത്ത് 500 മെഗാവാട്ട് കുറയ്ക്കാൻ പദ്ധതിചേരാനല്ലൂർ വാഹനാപകടം; മരിച്ച ജയബാലകൃഷ്ണന്റെ കുടുംബത്തെ സന്ദർശിച്ച് ആഭ്യന്തര മന്ത്രിസർക്കാർ അറിയാതെ മൂന്ന് ബാറുകൾക്ക് ലൈസൻസ്; രണ്ട് ഉന്നത എക്സൈസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻമദ്യപിച്ച് വാഹനമോടിച്ച 21 സ്കൂൾ ബസ് ഡ്രൈവർമാർ പിടിയിൽ; പരിശോധന ശക്തമാക്കിഫോൺ ചാറ്റിനെച്ചൊല്ലി ഭർത്താവുമായി തർക്കം; ജീവനൊടുക്കാൻ ശ്രമിച്ച അധ്യാപിക മരിച്ചു

കായംകുളത്ത് പട്ടാപ്പകൽ യുവാവിനെ തട്ടിക്കൊണ്ടു പോയി മർദ്ദിച്ച് അവശനാക്കിയ സംഭവത്തിൽ പ്രതികൾ പിടിയിൽ

കായംകുളത്ത് പട്ടാപ്പകൽ യുവാവിനെ തട്ടിക്കൊണ്ടു പോയി മർദ്ദിച്ച് അവശനാക്കിയ സംഭവത്തിൽ പ്രതികൾ പിടിയിൽ

കായംകുളം സ്വദേശിയായ മുഹമ്മദ് അഫ്സൽ എന്ന യുവാവിനെ തട്ടിക്കൊണ്ടു പോയി ദേഹോപദ്രവം ഏൽപ്പിച്ച കേസിൽ പത്തിയൂർ വില്ലേജിൽ എരുവ പടിഞ്ഞാറ് മുറിയിൽ തസ്നി മൻസിൽ വീട്ടിൽ മനീഷ് (37), കണ്ടല്ലൂർ വില്ലയിൽ കണ്ടല്ലൂർ മുറിയിൽ വളയക്കകത്ത് കിഴക്കേതിൽ പ്രവീൺ (29),കായംകുളം മുനിസിപ്പാലിറ്റി എട്ടാം വാർഡിൽ കായംകുളം ഫയർ സ്റ്റേഷന് സമീപം വാണിയന്റയ്യത്ത് വീട്ടിൽ നിന്നും പെരിങ്ങാല വില്ലേജിൽ പെരിങ്ങാല മുറിയിൽ മേട്ടയിൽ തെക്കതിൽ വീട്ടിൽ താമസിച്ചു വരുന്ന മുഹമ്മദ് മുനീർ (25) എന്നിവർ ആണ് പിടിയിലായത്. നാലാം പ്രതിയായ അഷ്റഫ് ഒളിവിലാണ്. വാഹന കച്ചവടക്കാരനായ അഫ്സലും ഒന്നാം പ്രതിയായ മനീഷും തമ്മിൽ വാഹന കച്ചവടവുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടാണ് തട്ടിക്കൊണ്ടു പോകാൻ കാരണം.


18.10.2026 തീയതി ഉച്ചക്ക് 2 മണിക്ക് അഫ്സൽ സുഹൃത്തുക്കളുമായി കായംകുളം വനിതാ പോളിടെക്നിക്കിന് പിറകു വശം നിൽക്കുമ്പോൾ ഒരു ഓട്ടോറിക്ഷയിൽ എത്തിയ മനീഷും മുനീറും പ്രവീണും ചേർന്ന് അഫ്സലിന്റെ സുഹൃത്തുക്കളെ ബിയർ കുപ്പി വീശി ഭയപ്പെടുത്തിയ ശേഷം അഫ്സലിനെ ഓട്ടോയിൽ കയറ്റി കൊണ്ടു പോവുകയായിരുന്നു. അവിടെ നിന്നും മനീഷിന്റെ കരീലക്കുളങ്ങരയിലുള്ള വീട്ടിലെത്തിച്ച് മുറിയിൽ പൂട്ടിയിട്ട ശേഷം മനീഷ്,പ്രവീൺ,മുനീർ,അഷ്റഫ് എന്നിവർ ചേർന്ന് ഇരുമ്പ് പൈപ്പ്, വാക്കിംഗ് സ്റ്റിക്ക്,ഹെൽമെറ്റ് എന്നിവ ഉപയോഗിച്ച് ക്രൂരമായി ഉപദ്രവിക്കുകയും കഴുത്തിൽ കത്തി വെച്ച് കൊന്നു കളയുമെന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നു. വിവരമറിഞ്ഞ് കായംകുളം പോലീസ് എത്തിയാണ് അഫ്സലിനെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചത്.ഒന്നാം പ്രതിയായ മനീഷ് കായംകുളം,കരീലക്കുളങ്ങര,ഹരിപ്പാട്,ഡൽഹി,അമ്പലപ്പുഴ തുടങ്ങിയ പോലീസ് സ്റ്റേഷനുകളിലായി പതിനേഴോളം കേസുകളിൽ പ്രതിയും കാപ്പാ നിയമ പ്രകാരം നടപടി നേരിട്ട ആളുമാണ്.രണ്ടാം പ്രതിയായ പ്രവീൺ കായംകുളം,കനകക്കുന്ന്,കരീലക്കുളങ്ങര പോലീസ് സ്റ്റേഷനുകളിലായി ആറോളം കേസുകളിലും,മൂന്നാം പ്രതിയായ മുനീർ കായംകുളം, കരീലക്കുളങ്ങര,ശാന്തൻപാറ പോലീസ് സ്റ്റേഷനുകളിലായി ആറോളം കേസുകളിൽ പ്രതിയുമാണ്.കായംകുളം ഡി.വൈ.എസ്.പി. രാജപ്പൻ റാവുത്തറുടെ നേതൃത്വത്തിൽ സി.ഐ. രജീഷ് കുമാർ,എസ്.ഐ.മാരായ സജിത് മോൻ,അഫ്സൽ,പ്രേംജിത്ത്,മുഹമ്മദ് ബഷീർ, പോലീസ് ഉദ്യോഗസ്ഥരായ അഖിൽ മുരളി,റെജിൻ,പ്രവീൺ,അനന്തകൃഷ്ണൻ,സജീഷ്,സഞ്ജു, സൗമ്യ എന്നിവരുൾപ്പെട്ട പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.

Related stories