കായംകുളം ജലോത്സവം നവംബർ 14ന്; സ്വാഗതസംഘ രൂപീകരണ യോഗം ഇന്ന്

കായംകുളം: ചാമ്പ്യൻസ് ബോട്ട് ലീഗിന്റെ ഭാഗമായി നടക്കുന്ന പ്രശസ്തമായ കായംകുളം ജലോത്സവം നവംബർ 14ന് ശനിയാഴ്ച കായംകുളം കായലിൽ നടക്കും. ജലോത്സവത്തിന്റെ സുഗമമായ നടത്തിപ്പിനായി വിപുലമായ സ്വാഗതസംഘ രൂപീകരണ യോഗം ഇന്ന് വൈകിട്ട് 3.30ന് കായംകുളം മുനിസിപ്പൽ ടൗൺ ഹാളിൽ ചേരും.
സഹകരണ-എക്സൈസ് വകുപ്പ് മന്ത്രി എം. ലിജുവിന്റെ അധ്യക്ഷതയിലാണ് യോഗം ചേരുന്നത്. ജില്ലാ കളക്ടർ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ, രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക രംഗങ്ങളിലെ പ്രമുഖർ, ബോട്ട് ക്ലബ് ഭാരവാഹികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു.
ജലോത്സവത്തിന്റെ വിജയകരമായ നടത്തിപ്പിനായി വിവിധ ഉപസമിതികൾക്കും യോഗത്തിൽ രൂപം നൽകും. കായംകുളത്തിന്റെ കായിക-ടൂറിസം പ്രാധാന്യം ഉയർത്തുന്ന ജലോത്സവം ജനപങ്കാളിത്തത്തോടെ വിപുലമായി സംഘടിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്
Related stories
Local Newsചങ്ങനാശ്ശേരിയിലെ ഒരു കുടുംബത്തിലെ മൂന്ന് പേരുടെ മരണം; ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി, മൂന്ന് ലക്ഷം രൂപയുടെ കടബാധ്യതയെന്ന് സൂചന
Local Newsചേരാനല്ലൂർ വാഹനാപകടം; മരിച്ച ജയബാലകൃഷ്ണന്റെ കുടുംബത്തെ സന്ദർശിച്ച് ആഭ്യന്തര മന്ത്രി
Local Newsഫോൺ ചാറ്റിനെച്ചൊല്ലി ഭർത്താവുമായി തർക്കം; ജീവനൊടുക്കാൻ ശ്രമിച്ച അധ്യാപിക മരിച്ചു
Local News