Tuesday, 03 November 2026
World One Tv
Breaking
അമ്മായിയമ്മയെ തല്ലിക്കൊന്നു; മരുമകൻ അറസ്റ്റിൽ.മദ്യപാനത്തിനിടെ തർക്കം; വടിവാളുമായി ബന്ധുവിന്റെ വീട്ടിലെത്തിയ യുവാവ് സംഘർഷത്തിനിടെ മരിച്ചു; നാല് പേർ കസ്റ്റഡിയിൽചങ്ങനാശ്ശേരിയിലെ ഒരു കുടുംബത്തിലെ മൂന്ന് പേരുടെ മരണം; ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി, മൂന്ന് ലക്ഷം രൂപയുടെ കടബാധ്യതയെന്ന് സൂചനവൈദ്യുതി ഉപയോഗം കുറയ്ക്കാൻ കെഎസ്ഇബി; രാത്രിയിലെ പീക്ക് സമയത്ത് 500 മെഗാവാട്ട് കുറയ്ക്കാൻ പദ്ധതിചേരാനല്ലൂർ വാഹനാപകടം; മരിച്ച ജയബാലകൃഷ്ണന്റെ കുടുംബത്തെ സന്ദർശിച്ച് ആഭ്യന്തര മന്ത്രിസർക്കാർ അറിയാതെ മൂന്ന് ബാറുകൾക്ക് ലൈസൻസ്; രണ്ട് ഉന്നത എക്സൈസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻമദ്യപിച്ച് വാഹനമോടിച്ച 21 സ്കൂൾ ബസ് ഡ്രൈവർമാർ പിടിയിൽ; പരിശോധന ശക്തമാക്കിഫോൺ ചാറ്റിനെച്ചൊല്ലി ഭർത്താവുമായി തർക്കം; ജീവനൊടുക്കാൻ ശ്രമിച്ച അധ്യാപിക മരിച്ചുഅമ്മായിയമ്മയെ തല്ലിക്കൊന്നു; മരുമകൻ അറസ്റ്റിൽ.മദ്യപാനത്തിനിടെ തർക്കം; വടിവാളുമായി ബന്ധുവിന്റെ വീട്ടിലെത്തിയ യുവാവ് സംഘർഷത്തിനിടെ മരിച്ചു; നാല് പേർ കസ്റ്റഡിയിൽചങ്ങനാശ്ശേരിയിലെ ഒരു കുടുംബത്തിലെ മൂന്ന് പേരുടെ മരണം; ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി, മൂന്ന് ലക്ഷം രൂപയുടെ കടബാധ്യതയെന്ന് സൂചനവൈദ്യുതി ഉപയോഗം കുറയ്ക്കാൻ കെഎസ്ഇബി; രാത്രിയിലെ പീക്ക് സമയത്ത് 500 മെഗാവാട്ട് കുറയ്ക്കാൻ പദ്ധതിചേരാനല്ലൂർ വാഹനാപകടം; മരിച്ച ജയബാലകൃഷ്ണന്റെ കുടുംബത്തെ സന്ദർശിച്ച് ആഭ്യന്തര മന്ത്രിസർക്കാർ അറിയാതെ മൂന്ന് ബാറുകൾക്ക് ലൈസൻസ്; രണ്ട് ഉന്നത എക്സൈസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻമദ്യപിച്ച് വാഹനമോടിച്ച 21 സ്കൂൾ ബസ് ഡ്രൈവർമാർ പിടിയിൽ; പരിശോധന ശക്തമാക്കിഫോൺ ചാറ്റിനെച്ചൊല്ലി ഭർത്താവുമായി തർക്കം; ജീവനൊടുക്കാൻ ശ്രമിച്ച അധ്യാപിക മരിച്ചു

വീടിന്റെ വാതിലുകളും, ജനലുകളും വരെ വിറ്റ് ജീവിക്കേണ്ടിവന്ന അവസ്ഥയിലായിരുന്ന കുടുംബം

വീടിന്റെ വാതിലുകളും, ജനലുകളും വരെ വിറ്റ് ജീവിക്കേണ്ടിവന്ന അവസ്ഥയിലായിരുന്ന കുടുംബം

കണ്ണൂർ: കടുത്ത ജീവിതപ്രതിസന്ധികളെത്തുടർന്ന് ദുരിതത്തിലായിരുന്ന ഉഷയും രണ്ട് മക്കളും ചികിത്സയിലൂടെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തുന്നതിന്റെ പ്രതീക്ഷാജനകമായ സൂചനകൾ. പരിയാരം ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഇവരുടെ ആരോഗ്യത്തിലും പെരുമാറ്റത്തിലും ഒരാഴ്ചയ്ക്കിടെ പുരോഗതിയുണ്ടായതായി ആശുപത്രി അധികൃതർ അറിയിച്ചു.

തളിപ്പറമ്പ് കൂവോട് സ്വദേശികളായ കുടുംബത്തിന്റെ ദുരിതാവസ്ഥ പുറത്തുവന്നതിനു പിന്നാലെയാണ് സർക്കാർ ഇടപെടലുണ്ടായത്. ഉഷ അർബുദരോഗിയാണ്. മൂത്ത മകൻ മാനസികാരോഗ്യ പ്രശ്നങ്ങൾ നേരിടുന്നയാളും ഇളയ മകന് ഓട്ടിസവുമുണ്ട്. കടുത്ത സാമ്പത്തിക ബുദ്ധിമുട്ടിനെ തുടർന്ന് വീടിന്റെ വാതിലുകളും ജനലുകളും വരെ വിറ്റ് ജീവിക്കേണ്ടിവന്ന അവസ്ഥയിലായിരുന്നു കുടുംബം.

വാർത്ത ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് മുഖ്യമന്ത്രി ഇടപെടുകയും ജനപ്രതിനിധികളും ജില്ലാ ഭരണകൂടവും നാട്ടുകാരും ചേർന്ന് കുടുംബത്തിന് ചികിത്സയും സഹായവും ഉറപ്പാക്കുകയും ചെയ്തു.

ആശുപത്രിയിലെത്തിയ ആദ്യ ദിവസങ്ങളിൽ ഭക്ഷണവും മരുന്നും സ്വീകരിക്കാൻ മടിച്ചിരുന്ന ഇവർ ഇപ്പോൾ കൃത്യമായി ഭക്ഷണം കഴിക്കുകയും മരുന്നുകൾ സ്വീകരിക്കുകയും ചെയ്യുന്നുണ്ട്. കുളിക്കുക, വസ്ത്രങ്ങൾ കഴുകുക, ആരോഗ്യപ്രവർത്തകരുമായി സംസാരിക്കുക തുടങ്ങിയ കാര്യങ്ങളിലും പുരോഗതിയുണ്ടായി. നൽകിയ കടലാസിൽ സ്വന്തം പേര് എഴുതാനും ചിത്രങ്ങൾ വരയ്ക്കാനും ശ്രമിക്കുന്നതും ചികിത്സാ സംഘത്തിന് പ്രതീക്ഷ നൽകുന്നുണ്ട്.

ചെറിയ കരുതലും സമയോചിതമായ ഇടപെടലും ഒരു കുടുംബത്തിന്റെ ജീവിതത്തിൽ വലിയ മാറ്റമുണ്ടാക്കാമെന്നതിന്റെ ഉദാഹരണമായി മാറുകയാണ് ഈ സംഭവം

Related stories