Tuesday, 03 November 2026
World One Tv
Breaking
അമ്മായിയമ്മയെ തല്ലിക്കൊന്നു; മരുമകൻ അറസ്റ്റിൽ.മദ്യപാനത്തിനിടെ തർക്കം; വടിവാളുമായി ബന്ധുവിന്റെ വീട്ടിലെത്തിയ യുവാവ് സംഘർഷത്തിനിടെ മരിച്ചു; നാല് പേർ കസ്റ്റഡിയിൽചങ്ങനാശ്ശേരിയിലെ ഒരു കുടുംബത്തിലെ മൂന്ന് പേരുടെ മരണം; ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി, മൂന്ന് ലക്ഷം രൂപയുടെ കടബാധ്യതയെന്ന് സൂചനവൈദ്യുതി ഉപയോഗം കുറയ്ക്കാൻ കെഎസ്ഇബി; രാത്രിയിലെ പീക്ക് സമയത്ത് 500 മെഗാവാട്ട് കുറയ്ക്കാൻ പദ്ധതിചേരാനല്ലൂർ വാഹനാപകടം; മരിച്ച ജയബാലകൃഷ്ണന്റെ കുടുംബത്തെ സന്ദർശിച്ച് ആഭ്യന്തര മന്ത്രിസർക്കാർ അറിയാതെ മൂന്ന് ബാറുകൾക്ക് ലൈസൻസ്; രണ്ട് ഉന്നത എക്സൈസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻമദ്യപിച്ച് വാഹനമോടിച്ച 21 സ്കൂൾ ബസ് ഡ്രൈവർമാർ പിടിയിൽ; പരിശോധന ശക്തമാക്കിഫോൺ ചാറ്റിനെച്ചൊല്ലി ഭർത്താവുമായി തർക്കം; ജീവനൊടുക്കാൻ ശ്രമിച്ച അധ്യാപിക മരിച്ചുഅമ്മായിയമ്മയെ തല്ലിക്കൊന്നു; മരുമകൻ അറസ്റ്റിൽ.മദ്യപാനത്തിനിടെ തർക്കം; വടിവാളുമായി ബന്ധുവിന്റെ വീട്ടിലെത്തിയ യുവാവ് സംഘർഷത്തിനിടെ മരിച്ചു; നാല് പേർ കസ്റ്റഡിയിൽചങ്ങനാശ്ശേരിയിലെ ഒരു കുടുംബത്തിലെ മൂന്ന് പേരുടെ മരണം; ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി, മൂന്ന് ലക്ഷം രൂപയുടെ കടബാധ്യതയെന്ന് സൂചനവൈദ്യുതി ഉപയോഗം കുറയ്ക്കാൻ കെഎസ്ഇബി; രാത്രിയിലെ പീക്ക് സമയത്ത് 500 മെഗാവാട്ട് കുറയ്ക്കാൻ പദ്ധതിചേരാനല്ലൂർ വാഹനാപകടം; മരിച്ച ജയബാലകൃഷ്ണന്റെ കുടുംബത്തെ സന്ദർശിച്ച് ആഭ്യന്തര മന്ത്രിസർക്കാർ അറിയാതെ മൂന്ന് ബാറുകൾക്ക് ലൈസൻസ്; രണ്ട് ഉന്നത എക്സൈസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻമദ്യപിച്ച് വാഹനമോടിച്ച 21 സ്കൂൾ ബസ് ഡ്രൈവർമാർ പിടിയിൽ; പരിശോധന ശക്തമാക്കിഫോൺ ചാറ്റിനെച്ചൊല്ലി ഭർത്താവുമായി തർക്കം; ജീവനൊടുക്കാൻ ശ്രമിച്ച അധ്യാപിക മരിച്ചു

ജോൺ​ ബ്രിട്ടാസിനെ കസ്റ്റഡിയിലെടുത്ത ശേഷം വഴിയിലിറക്കിവിട്ടു.

ജോൺ​ ബ്രിട്ടാസിനെ കസ്റ്റഡിയിലെടുത്ത ശേഷം വഴിയിലിറക്കിവിട്ടു.

ഡൽഹി : മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ​ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധിച്ച സി.പി.എം രാജ്യസഭാ എം.പി ജോൺ ബ്രിട്ടാസിനെ കസ്റ്റഡിയിൽ എടുത്തതിന് ശേഷം ബസില്‍ നിന്ന് വഴിയിൽ ഇറക്കിവിട്ട് ഡൽഹി പൊലീസ്. പൊലീസ് തന്നെ ക്രൂരമായി മർദ്ദിച്ചെന്ന് ജോൺ ബ്രിട്ടാസ് ആരോപിക്കുന്നു. നാല് പൊലീസുകാരാണ് അക്രമണത്തിന് പിന്നിലെന്നും അദ്ദേഹം പറഞ്ഞു. സീറ്റിനടിയിലേക്ക് തള്ളിയിട്ട് മുഖം അമര്‍ത്തി മർദ്ദിക്കുകയായിരുന്നുവെന്നും എം.പിയാണെന്ന് പറഞ്ഞിട്ട് പോലും മർദ്ദിക്കുകയായിരുന്നുവെന്ന് ബ്രിട്ടാസ് മാധ്യമങ്ങളോട് പറഞ്ഞു ഓട്ടോ പിടിച്ചാണ് ജോണ്‍ ബ്രിട്ടാസ് തിരിച്ചെത്തിയത്.


തന്നെ മർദ്ദിക്കുന്നത് ഡി.സി.പി അറിഞ്ഞുവെന്നും ഡി.സി.പിയുടെ നിര്‍ദേശത്തിനെ തുടര്‍ന്നാണ് പുറത്തുവിട്ടതെന്നും അദ്ദേഹം പറഞ്ഞു. ഇതാണ് എംപിയുടെ അവസ്ഥയാണെങ്കിൽ ബാക്കി കാര്യങ്ങൾ എന്തായിരിക്കുമെന്നും അദ്ദേഹം ചോദിച്ചു. എസ് എഫ് ഐ നേതാക്കളെ അറസ്റ്റ് ചെയ്യുന്ന വിവരം ലഭിച്ചതിനെ തുടർന്നാണ് അദ്ദേഹം എത്തിയത്. ബസിലെ മറ്റുള്ളവരും മർദ്ദനത്തിനിരയായി. എന്നെ മർദ്ദിച്ചതിന് ജാർഖണ്ഡ് സ്വദേശി സാക്ഷിയാണെന്നും ഈ പയ്യൻ കാരണമാണ് രക്ഷപ്പെട്ടതെന്നും അദ്ദേഹം വ്യക്തമാക്കി. മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുന്നതിനിടക്കാണ് ജോണ്‍ ബ്രിട്ടാസിനെ കസ്റ്റഡിയില്‍ എടുത്തത്. മറ്റൊരു എംപി എ.എ റഹീമും സ്ഥലത്തെത്തി. എസ്എഫ്ഐ നേതാക്കളെയും ദില്ലി പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചെന്ന് ദേശീയ പ്രസിഡന്‍റ് ആദര്‍ശ് എം. സജി പറഞ്ഞു. ലക്ഷ്യം കാണും വരെ സമരം തുടരുമെന്നും ആദർശ് വ്യക്തമാക്കി. ഡിവൈഎഫ്ഐ നേതാവ് ജെയ്ക്ക് സി. തോമസിനെയും കസ്റ്റഡിയിലെടുത്തു. തനിക്കും ക്രൂരമായി മര്‍ദ്ദനമേറ്റെന്ന് ജെയ്ക്ക് പറഞ്ഞു.

Related stories