Tuesday, 03 November 2026
World One Tv
Breaking
അമ്മായിയമ്മയെ തല്ലിക്കൊന്നു; മരുമകൻ അറസ്റ്റിൽ.മദ്യപാനത്തിനിടെ തർക്കം; വടിവാളുമായി ബന്ധുവിന്റെ വീട്ടിലെത്തിയ യുവാവ് സംഘർഷത്തിനിടെ മരിച്ചു; നാല് പേർ കസ്റ്റഡിയിൽചങ്ങനാശ്ശേരിയിലെ ഒരു കുടുംബത്തിലെ മൂന്ന് പേരുടെ മരണം; ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി, മൂന്ന് ലക്ഷം രൂപയുടെ കടബാധ്യതയെന്ന് സൂചനവൈദ്യുതി ഉപയോഗം കുറയ്ക്കാൻ കെഎസ്ഇബി; രാത്രിയിലെ പീക്ക് സമയത്ത് 500 മെഗാവാട്ട് കുറയ്ക്കാൻ പദ്ധതിചേരാനല്ലൂർ വാഹനാപകടം; മരിച്ച ജയബാലകൃഷ്ണന്റെ കുടുംബത്തെ സന്ദർശിച്ച് ആഭ്യന്തര മന്ത്രിസർക്കാർ അറിയാതെ മൂന്ന് ബാറുകൾക്ക് ലൈസൻസ്; രണ്ട് ഉന്നത എക്സൈസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻമദ്യപിച്ച് വാഹനമോടിച്ച 21 സ്കൂൾ ബസ് ഡ്രൈവർമാർ പിടിയിൽ; പരിശോധന ശക്തമാക്കിഫോൺ ചാറ്റിനെച്ചൊല്ലി ഭർത്താവുമായി തർക്കം; ജീവനൊടുക്കാൻ ശ്രമിച്ച അധ്യാപിക മരിച്ചുഅമ്മായിയമ്മയെ തല്ലിക്കൊന്നു; മരുമകൻ അറസ്റ്റിൽ.മദ്യപാനത്തിനിടെ തർക്കം; വടിവാളുമായി ബന്ധുവിന്റെ വീട്ടിലെത്തിയ യുവാവ് സംഘർഷത്തിനിടെ മരിച്ചു; നാല് പേർ കസ്റ്റഡിയിൽചങ്ങനാശ്ശേരിയിലെ ഒരു കുടുംബത്തിലെ മൂന്ന് പേരുടെ മരണം; ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി, മൂന്ന് ലക്ഷം രൂപയുടെ കടബാധ്യതയെന്ന് സൂചനവൈദ്യുതി ഉപയോഗം കുറയ്ക്കാൻ കെഎസ്ഇബി; രാത്രിയിലെ പീക്ക് സമയത്ത് 500 മെഗാവാട്ട് കുറയ്ക്കാൻ പദ്ധതിചേരാനല്ലൂർ വാഹനാപകടം; മരിച്ച ജയബാലകൃഷ്ണന്റെ കുടുംബത്തെ സന്ദർശിച്ച് ആഭ്യന്തര മന്ത്രിസർക്കാർ അറിയാതെ മൂന്ന് ബാറുകൾക്ക് ലൈസൻസ്; രണ്ട് ഉന്നത എക്സൈസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻമദ്യപിച്ച് വാഹനമോടിച്ച 21 സ്കൂൾ ബസ് ഡ്രൈവർമാർ പിടിയിൽ; പരിശോധന ശക്തമാക്കിഫോൺ ചാറ്റിനെച്ചൊല്ലി ഭർത്താവുമായി തർക്കം; ജീവനൊടുക്കാൻ ശ്രമിച്ച അധ്യാപിക മരിച്ചു

ഗ്യാനേഷ് കുമാര്‍ രാജിവയ്ക്കില്ല’; രാജ്‌നാഥ് സിങ്.

ഗ്യാനേഷ് കുമാര്‍ രാജിവയ്ക്കില്ല’; രാജ്‌നാഥ് സിങ്.

ഡല്‍ഹി: ഒരു സമ്മര്‍ദത്തിന് വഴങ്ങില്ലെന്നും,മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ രാജിവയ്ക്കില്ലെന്നും കേന്ദ്ര പ്രതിരോധ വകുപ്പ് മന്ത്രി രാജ്‌നാഥ് സിങ് പറഞ്ഞു. രാജ്യത്തെ യുവാക്കളെ അരാജക രാഷ്ട്രീയത്തിന്റെ കരുക്കളായി മാറ്റാനുള്ള ശ്രമങ്ങള്‍ ആണ് നടക്കുന്നത്. ബംഗ്ലാദേശില്‍ നടന്നതുപോലെ ഇവിടെ ഭരണമാറ്റത്തിന് ശ്രമിക്കുന്നുവെന്നും രാജ്‌നാഥ് സിങ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. രാഹുല്‍ ഗാന്ധിയ്‌ക്കെതിരേയും, കോണ്‍ഗ്രസിനെതിരേയും രൂക്ഷവിമര്‍ശനമാണ് രാജ്‌നാഥ് സിങ് ഉയര്‍ത്തിയത്. രാഹുല്‍ ഗാന്ധിയുടേയും കോണ്‍ഗ്രസിന്റേയും അവസരവാദ രാഷ്ട്രീയമാണ് നമ്മള്‍ കാണുന്നത്. പൊതുജനാഭിപ്രായത്തെ മാനിക്കാന്‍ രാഹുല്‍ തയ്യാറാകണമെന്നും രാജ്‌നാഥ് സിങ് പറഞ്ഞു.


രാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ക്കായി ഇന്ത്യയുടെ ഭരണഘടനാ സ്ഥാപനങ്ങളെ ബലികൊടുക്കാന്‍ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. രാഹുല്‍ ഗാന്ധി പൊതുജനാഭിപ്രായത്തെ മാനിക്കണം. തന്റെ രാഷ്ട്രീയ പങ്കിനെക്കുറിച്ച് സ്വയം വിലയിരുത്തുകയും വേണം.സ്ഥാപനങ്ങളെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമങ്ങള്‍ നടക്കുന്നു.രാജ്യത്ത് യുവാക്കളെ അവസര രാഷ്ട്രീയത്തില്‍ കരുക്കളായി ഉപയോഗിക്കുന്നു.ബംഗ്ലാദേശിലെ സംഭവങ്ങളുടെ മാതൃകയില്‍ ഭരണ മാറ്റമാണ് ചിലരൊക്കെ ആഗ്രഹിക്കുന്നു. മറ്റു ചിലര്‍ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ധിക്കാരപൂര്‍വ്വം ആഹ്വാനം ചെയ്യുന്നു.ജനാധിപത്യ സ്ഥാപനങ്ങളെ തകര്‍ക്കുക, രാജ്യം കത്തിക്കുകയും ചെയ്യുക എന്നതാണ് അവരുടെ ഏക അജണ്ട. രാജ്യത്ത് അരാജകത്വം സൃഷ്ടിച്ച് അധികാരം പിടിച്ചെടുക്കാനുള്ള ഗൂഢാലോചനയാണ് നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

Related stories