ഇടിമുറിയില്‍ നേരിട്ടത് ക്രൂര മര്‍ദനം; ആതിര വിജയൻ

ഡൽഹി പൊലീസിന്റെ ക്രൂരതയ്ക്ക് എതിരെ നിയമപോരാട്ടം തുടരുമെന്ന് മർദ്ദനമേറ്റ മലയാളി വിദ്യാർഥിനി ആതിര വിജയൻ പറഞ്ഞു. തന്നെ മർദ്ദിച്ചവർക്കെതിരെ അന്വേഷണം നടത്താതെ കേസെടുക്കാൻ കഴിയില്ലെന്നാണ് ഡൽഹി പൊലീസിന്റെ നിലപാട് എന്നും ആതിര പറയുന്നു. പൊലീസ് മർദ്ദനത്തിലേറ്റ ശാരീരിക അവശതകൾ മാറിയിട്ടില്ലെന്നും ആതിര പറഞ്ഞു. വാഹനത്തിൽ നിന്ന് വലിച്ചിറക്കി ഇടിമുറിയിൽ കൊണ്ടുപോയാണ് മർദിച്ചത് .നാല് വനിതാ പൊലീസുകാരാണ് തന്നെ മർദിച്ചത് . കണ്ണിൽ രക്തം കട്ട പിടിച്ചു, കേൾവിക്ക് ബുദ്ധിമുണ്ട്, അടിവയറ്റിൽ ഇപ്പോഴും വേദനയുണ്ടെന്നും ആതിര പറയുന്നു. അരമണിക്കൂറോളം തന്നെ മർദ്ദിച്ചു. കോടതിയെ സമീപിക്കാനാണ് തീരുമാനമെന്ന് ആതിര വിജയന്‍ വ്യക്തമാക്കി. മാതാപിതാക്കള്‍ ഭയന്നിരിക്കുകയാണ്. പിതാവ് ബിജെപി അനുഭാവിയാണ്. അതിന്റെ പ്രശ്‌നങ്ങളുണ്ട്. കെ സുധാകരനും ഷാഫി പറമ്പിലും ഫോണില്‍ വിളിച്ചിരുന്നുവെന്ന് ആതിര പറഞ്ഞു.ഡൽഹി കൊണാട്ട് പ്ളേസിൽ നടന്ന സംഭവത്തിലാണ് കേരളത്തിൽ കേസ് എടുത്തിരിക്കുന്നത്. എൻ.എസ്.യു മിന്നൽ പ്രതിഷേധത്തിനിടെയായിരുന്നു സംഭവം. മർദനത്തെ തുടർന്ന് ആതിരയുടെ വലത് ചെവിയുടെ കേൾവിശക്തി താൽക്കാലികമായി നഷ്ടപ്പെടുകയും, ചുണ്ട് പൊട്ടി ചോര വരികയും ചെയ്തെന്ന് ആതിര പറഞ്ഞു. ഡൽഹിയിലെ ലേഡി ഹാർഡിഞ്ച് ആശുപത്രിയിൽ ആതിര ചികിത്സ തേടിയിരുന്നു.
Related stories
Indiaവെറും 200 രൂപയുടെ ഭാഗ്യക്കുറി; ആറുവയസ്സുകാരന് സമ്മാനമായി ലഭിച്ചത് 50 ലക്ഷത്തിന്റെ കാർ!
Indiaഒരു റിക്ഷാ യാത്ര, കുടുംബത്തിന്റെ സന്തോഷം; വൈറലായി 3.2 മില്യൺ കാഴ്ചകൾ നേടിയ വീഡിയോ!
Indiaയാത്രക്കാരുടെ ശ്രദ്ധയ്ക്ക്…ട്രെയിനിൽ ഉറക്കെ പാട്ടുവച്ചാൽ ഇനി 1000 രൂപ പിഴ
India