Tuesday, 03 November 2026
World One Tv
Breaking
അമ്മായിയമ്മയെ തല്ലിക്കൊന്നു; മരുമകൻ അറസ്റ്റിൽ.മദ്യപാനത്തിനിടെ തർക്കം; വടിവാളുമായി ബന്ധുവിന്റെ വീട്ടിലെത്തിയ യുവാവ് സംഘർഷത്തിനിടെ മരിച്ചു; നാല് പേർ കസ്റ്റഡിയിൽചങ്ങനാശ്ശേരിയിലെ ഒരു കുടുംബത്തിലെ മൂന്ന് പേരുടെ മരണം; ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി, മൂന്ന് ലക്ഷം രൂപയുടെ കടബാധ്യതയെന്ന് സൂചനവൈദ്യുതി ഉപയോഗം കുറയ്ക്കാൻ കെഎസ്ഇബി; രാത്രിയിലെ പീക്ക് സമയത്ത് 500 മെഗാവാട്ട് കുറയ്ക്കാൻ പദ്ധതിചേരാനല്ലൂർ വാഹനാപകടം; മരിച്ച ജയബാലകൃഷ്ണന്റെ കുടുംബത്തെ സന്ദർശിച്ച് ആഭ്യന്തര മന്ത്രിസർക്കാർ അറിയാതെ മൂന്ന് ബാറുകൾക്ക് ലൈസൻസ്; രണ്ട് ഉന്നത എക്സൈസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻമദ്യപിച്ച് വാഹനമോടിച്ച 21 സ്കൂൾ ബസ് ഡ്രൈവർമാർ പിടിയിൽ; പരിശോധന ശക്തമാക്കിഫോൺ ചാറ്റിനെച്ചൊല്ലി ഭർത്താവുമായി തർക്കം; ജീവനൊടുക്കാൻ ശ്രമിച്ച അധ്യാപിക മരിച്ചുഅമ്മായിയമ്മയെ തല്ലിക്കൊന്നു; മരുമകൻ അറസ്റ്റിൽ.മദ്യപാനത്തിനിടെ തർക്കം; വടിവാളുമായി ബന്ധുവിന്റെ വീട്ടിലെത്തിയ യുവാവ് സംഘർഷത്തിനിടെ മരിച്ചു; നാല് പേർ കസ്റ്റഡിയിൽചങ്ങനാശ്ശേരിയിലെ ഒരു കുടുംബത്തിലെ മൂന്ന് പേരുടെ മരണം; ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി, മൂന്ന് ലക്ഷം രൂപയുടെ കടബാധ്യതയെന്ന് സൂചനവൈദ്യുതി ഉപയോഗം കുറയ്ക്കാൻ കെഎസ്ഇബി; രാത്രിയിലെ പീക്ക് സമയത്ത് 500 മെഗാവാട്ട് കുറയ്ക്കാൻ പദ്ധതിചേരാനല്ലൂർ വാഹനാപകടം; മരിച്ച ജയബാലകൃഷ്ണന്റെ കുടുംബത്തെ സന്ദർശിച്ച് ആഭ്യന്തര മന്ത്രിസർക്കാർ അറിയാതെ മൂന്ന് ബാറുകൾക്ക് ലൈസൻസ്; രണ്ട് ഉന്നത എക്സൈസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻമദ്യപിച്ച് വാഹനമോടിച്ച 21 സ്കൂൾ ബസ് ഡ്രൈവർമാർ പിടിയിൽ; പരിശോധന ശക്തമാക്കിഫോൺ ചാറ്റിനെച്ചൊല്ലി ഭർത്താവുമായി തർക്കം; ജീവനൊടുക്കാൻ ശ്രമിച്ച അധ്യാപിക മരിച്ചു

ചേർത്തല : എട്ടുവയസ്സുകാരിയായ വളർത്തുനായയുടെ വയറ്റിൽ നിന്ന് നീക്കിയത് അഞ്ച് കിലോയുടെ മുഴ; നാല് മണിക്കൂർ നീണ്ട ശസ്ത്രക്രിയ വിജയകരം

ചേർത്തല : എട്ടുവയസ്സുകാരിയായ വളർത്തുനായയുടെ വയറ്റിൽ നിന്ന് നീക്കിയത് അഞ്ച് കിലോയുടെ മുഴ; നാല് മണിക്കൂർ നീണ്ട ശസ്ത്രക്രിയ വിജയകരം

ചേർത്തല: നടക്കാൻ പോലും കഴിയാത്ത വിധം അവശതയിലായിരുന്ന വളർത്തുനായയ്ക്ക് പുതുജീവൻ നൽകി ചേർത്തല ഗവൺമെന്റ് വെറ്ററിനറി ക്ലിനിക്കിലെ ഡോക്ടർമാർ. വയറ്റിൽ വളർന്ന അഞ്ച് കിലോ ഭാരമുള്ള മുഴ നീക്കം ചെയ്യാൻ നാല് മണിക്കൂർ നീണ്ട സങ്കീർണ ശസ്ത്രക്രിയയാണ് നടത്തിയത്.

ചേർത്തല മായിത്തറ മുണ്ടുപറമ്പിൽ കൃഷ്ണദാസിന്റെ ഉടമസ്ഥതയിലുള്ള എട്ടുവയസ്സുകാരിയായ വെള്ള ലാബ്രഡോർ ഇനത്തിൽപ്പെട്ട 'ദിയ' എന്ന നായയ്ക്കാണ് ശസ്ത്രക്രിയ നടത്തിയത്. മാസങ്ങളായി അവശതയിലായിരുന്ന നായയ്ക്ക് നടക്കാൻ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു.

തുടർന്ന് നടത്തിയ സ്കാനിംഗിലാണ് മാമറി ട്യൂമറിന്റെ ഭാഗമായി വയറ്റിൽ വലിയ മുഴ വളർന്നതായി കണ്ടെത്തിയത്. ഡോ. സംഗീത് നാരായണന്റെ നേതൃത്വത്തിൽ ഡോ. അശ്വനി ബാബുരാജ്, ഡോ. ശാലിനി വിൽക്കിൻസൺ, ഡോ. എസ്. ജയശ്രീ എന്നിവരടങ്ങിയ സംഘമാണ് ശസ്ത്രക്രിയ പൂർത്തിയാക്കിയത്.

നായയുടെ പ്രായം മനുഷ്യരുടെ കണക്കിൽ ഏകദേശം 80 വയസ്സിന് തുല്യമാണെങ്കിലും കുടുംബാംഗങ്ങൾ ചികിത്സയുമായി മുന്നോട്ടുപോകുകയായിരുന്നു. ശസ്ത്രക്രിയ വിജയകരമായതോടെ ദിയ ഇപ്പോൾ വീട്ടിൽ ഓടിനടക്കാനും ഭക്ഷണം കഴിക്കാനും തുടങ്ങിയതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

വളർത്തുമൃഗങ്ങളോടുള്ള കുടുംബത്തിന്റെ സ്നേഹവും ഡോക്ടർമാരുടെ കൂട്ടായ പരിശ്രമവും ശ്രദ്ധേയമാവുകയാണ് ഈ സംഭവം.

Related stories