Tuesday, 03 November 2026
World One Tv
Breaking
അമ്മായിയമ്മയെ തല്ലിക്കൊന്നു; മരുമകൻ അറസ്റ്റിൽ.മദ്യപാനത്തിനിടെ തർക്കം; വടിവാളുമായി ബന്ധുവിന്റെ വീട്ടിലെത്തിയ യുവാവ് സംഘർഷത്തിനിടെ മരിച്ചു; നാല് പേർ കസ്റ്റഡിയിൽചങ്ങനാശ്ശേരിയിലെ ഒരു കുടുംബത്തിലെ മൂന്ന് പേരുടെ മരണം; ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി, മൂന്ന് ലക്ഷം രൂപയുടെ കടബാധ്യതയെന്ന് സൂചനവൈദ്യുതി ഉപയോഗം കുറയ്ക്കാൻ കെഎസ്ഇബി; രാത്രിയിലെ പീക്ക് സമയത്ത് 500 മെഗാവാട്ട് കുറയ്ക്കാൻ പദ്ധതിചേരാനല്ലൂർ വാഹനാപകടം; മരിച്ച ജയബാലകൃഷ്ണന്റെ കുടുംബത്തെ സന്ദർശിച്ച് ആഭ്യന്തര മന്ത്രിസർക്കാർ അറിയാതെ മൂന്ന് ബാറുകൾക്ക് ലൈസൻസ്; രണ്ട് ഉന്നത എക്സൈസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻമദ്യപിച്ച് വാഹനമോടിച്ച 21 സ്കൂൾ ബസ് ഡ്രൈവർമാർ പിടിയിൽ; പരിശോധന ശക്തമാക്കിഫോൺ ചാറ്റിനെച്ചൊല്ലി ഭർത്താവുമായി തർക്കം; ജീവനൊടുക്കാൻ ശ്രമിച്ച അധ്യാപിക മരിച്ചുഅമ്മായിയമ്മയെ തല്ലിക്കൊന്നു; മരുമകൻ അറസ്റ്റിൽ.മദ്യപാനത്തിനിടെ തർക്കം; വടിവാളുമായി ബന്ധുവിന്റെ വീട്ടിലെത്തിയ യുവാവ് സംഘർഷത്തിനിടെ മരിച്ചു; നാല് പേർ കസ്റ്റഡിയിൽചങ്ങനാശ്ശേരിയിലെ ഒരു കുടുംബത്തിലെ മൂന്ന് പേരുടെ മരണം; ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി, മൂന്ന് ലക്ഷം രൂപയുടെ കടബാധ്യതയെന്ന് സൂചനവൈദ്യുതി ഉപയോഗം കുറയ്ക്കാൻ കെഎസ്ഇബി; രാത്രിയിലെ പീക്ക് സമയത്ത് 500 മെഗാവാട്ട് കുറയ്ക്കാൻ പദ്ധതിചേരാനല്ലൂർ വാഹനാപകടം; മരിച്ച ജയബാലകൃഷ്ണന്റെ കുടുംബത്തെ സന്ദർശിച്ച് ആഭ്യന്തര മന്ത്രിസർക്കാർ അറിയാതെ മൂന്ന് ബാറുകൾക്ക് ലൈസൻസ്; രണ്ട് ഉന്നത എക്സൈസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻമദ്യപിച്ച് വാഹനമോടിച്ച 21 സ്കൂൾ ബസ് ഡ്രൈവർമാർ പിടിയിൽ; പരിശോധന ശക്തമാക്കിഫോൺ ചാറ്റിനെച്ചൊല്ലി ഭർത്താവുമായി തർക്കം; ജീവനൊടുക്കാൻ ശ്രമിച്ച അധ്യാപിക മരിച്ചു

ചാരുംമൂടിൽ ക്രൂരകൊലപാതകം; ഭാര്യയുടെ അമ്മയെ കുത്തിക്കൊന്ന് മരുമകൻ

ചാരുംമൂടിൽ ക്രൂരകൊലപാതകം; ഭാര്യയുടെ അമ്മയെ കുത്തിക്കൊന്ന് മരുമകൻ

ചാരുംമൂട്: ആലപ്പുഴയിലെ ചാരുംമൂട് ഇടക്കുന്നത്ത് ഭാര്യയുടെ അമ്മയെ മരുമകൻ കുത്തിക്കൊന്നു. ഇടക്കുന്നം സ്വദേശിനി ജയകുമാരിയാണ് കൊല്ലപ്പെട്ടത്. ആലപ്പുഴ സ്വദേശിയായ ജോജി ജോസഫാണ് ജയകുമാരിയെ കുത്തിയതെന്നാണ് വിവരം. ഇന്ന് പുലർച്ചെ അഞ്ചുമണിയോടെയായിരുന്നു സംഭവം.

മകൾ അർച്ചനയെ കുത്താൻ ശ്രമിക്കുന്നതിനിടെ തടയാനായി ഇടപെട്ട ജയകുമാരിക്ക് കുത്തേൽക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ജയകുമാരി സമീപത്തെ വീടിന്റെ മുറ്റത്തേക്ക് ഓടിയെത്തിയെങ്കിലും അവിടെ ബോധരഹിതയായി വീണു. ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് മരണം സംഭവിച്ചത്.

സംഭവത്തിനുശേഷം പ്രതി ജോജി ജോസഫ് സ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ടതായാണ് വിവരം. സംഭവമറിഞ്ഞ് നൂറനാട് പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.

സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.

Related stories