ബിജെപി നേതാവിനെ കെട്ടിയിട്ട് കൊള്ളയടിച്ചു; 50 ലക്ഷം രൂപ നഷ്ടം.

കാൻപുർ: ഉത്തർ പ്രദേശിലെ കാൻപുരിൽ ബിജെപി നേതാവിനെ ബന്ദിയാക്കി വൻ കവർച്ച. ബിജെപി ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറി രമേശ് യാദവിൻ്റെ ഫാം ഹൗസിലാണ് കവർച്ച നടന്നത്. അർധരാത്രിയിൽ ഫാം ഹൗസിലേക്ക് അതിക്രമിച്ചു കയറിയ മുഖംമൂടി സംഘം രമേശ് യാദവിൻ്റെ കൈകാലുകൾ ബന്ധിച്ച ശേഷമായിരുന്നു കവർച്ച നടത്തിയത്. പണവും വിലപിടിപ്പുള്ളതുമടക്കം 50 ലക്ഷം രൂപ വില വരുന്ന സാധനസാമഗ്രികൾ കവർന്നു.
കാണ്പുർ നഗരത്തിൽ നിന്ന് 15 കിലോമീറ്റർ മാറി സെൻ പശ്ചിംപാര മേഖലയിൽ സ്ഥിതിചെയ്യുന്ന രമേശ് യാദവിൻ്റെ ഫാം ഹൗസിലാണ് കവർച്ച നടന്നത്. ഒക്ടോബർ ഒന്നാം തീയതി ആണ് ഒ.ബി.സി മോർച്ചയുടെ സംസ്ഥാന സെക്രട്ടറിയായി രമേശ് യാദവിനെ ബിജെപി നിയമിച്ചത്. 12-ാം തീയതി ലക്നൗവിൽ എത്തി ചുമതലയേറ്റ ശേഷം വൈകുന്നേരത്തോടെ കാൻപുരിലേക്ക് മടങ്ങിയെത്തിയ രമേശ് യാദവ്, ഫാം ഹൗസിൽ വിശ്രമിക്കുന്നതിനിടെയാണ് മുഖംമൂടി ധരിച്ച സംഘം ഇരച്ചുകയറിയത്. രമേശ് യാദവിന് മേൽ ബലം പ്രയോഗിച്ച കവർച്ചാ സംഘം, കൈകാലുകൾ ബന്ധിച്ചു. തുടർന്ന്, ഫാം ഹൗസ് കൊള്ളയടിച്ചു പണവും വിലപിടിപ്പുള്ളതുമടക്കം 50 ലക്ഷം രൂപ വില വരുന്ന സാധന സാമഗ്രികളുമായി കടന്നുകളഞ്ഞു.
പിന്നാലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ വൻ പൊലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. മുഖംമൂടി ധാരികളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് ഫാം ഹൗസിലെയും പരിസരപ്രദേശങ്ങളിലെയും സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചു വരികയാണ്. ഫാം ഹൗസ് ജീവനക്കാരെ അടക്കം പൊലീസ് ചോദ്യം ചെയ്തു വരുന്നു.
Related stories
Indiaവെറും 200 രൂപയുടെ ഭാഗ്യക്കുറി; ആറുവയസ്സുകാരന് സമ്മാനമായി ലഭിച്ചത് 50 ലക്ഷത്തിന്റെ കാർ!
Indiaഒരു റിക്ഷാ യാത്ര, കുടുംബത്തിന്റെ സന്തോഷം; വൈറലായി 3.2 മില്യൺ കാഴ്ചകൾ നേടിയ വീഡിയോ!
Indiaയാത്രക്കാരുടെ ശ്രദ്ധയ്ക്ക്…ട്രെയിനിൽ ഉറക്കെ പാട്ടുവച്ചാൽ ഇനി 1000 രൂപ പിഴ
India