മത്സ്യ ബന്ധന ബോട്ടിൽ നിന്നും കടലിൽ തെറിച്ചുവീണ മത്സ്യതൊഴിലാളിയെ കണ്ടെത്താനായില്ല

പുറക്കാട് പഞ്ചായത്ത് 15-ാം വാർഡിൽ കണിയാംപറമ്പിൽ ശശികുമാറി ( 53) നെയാണ് കാണാതായത്. കായംകുളം ഹാർബറിൽ നിന്നും 13 ന് ആയിരപ്പറ എന്ന ഫിഷിംഗ് ബോട്ടിൽ മത്സ്യബന്ധനത്തിന് പോയതായിരുന്നു. വൈകിട്ട് ചെല്ലാനം പടിഞ്ഞാറ് 40 നോട്ടിക്കൽ അകലെ വെച്ച് ബോട്ടിൽ നിന്നും കടലിൽ തെറിച്ചുവീണു കാണാതാവുകയായിരുന്നു. കോസ്റ്റ് ഗാർഡ് കോസ്റ്റൽ പൊലീസ് എന്നിവരുടെനേതൃത്വത്തിൽ അന്വേഷണം നടക്കുന്നുണ്ടെങ്കിലും കണ്ടെത്താൻ ആയിട്ടില്ല.
Related stories
Local Newsചങ്ങനാശ്ശേരിയിലെ ഒരു കുടുംബത്തിലെ മൂന്ന് പേരുടെ മരണം; ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി, മൂന്ന് ലക്ഷം രൂപയുടെ കടബാധ്യതയെന്ന് സൂചന
Local Newsചേരാനല്ലൂർ വാഹനാപകടം; മരിച്ച ജയബാലകൃഷ്ണന്റെ കുടുംബത്തെ സന്ദർശിച്ച് ആഭ്യന്തര മന്ത്രി
Local Newsഫോൺ ചാറ്റിനെച്ചൊല്ലി ഭർത്താവുമായി തർക്കം; ജീവനൊടുക്കാൻ ശ്രമിച്ച അധ്യാപിക മരിച്ചു
Local News