ആലപ്പുഴ ഹരിപ്പാടിൽ രണ്ട് വയസുകാരൻ പട്ടിണി കിടന്ന് മരിച്ചതായി സംശയം.

ആഹാരവുമില്ല, പരിചരണവുമില്ല; ആലപ്പുഴ ഹരിപ്പാടിൽ രണ്ട് വയസുകാരൻ പട്ടിണി കിടന്ന് മരിച്ചതായി സംശയം.
ആലപ്പുഴ ഹരിപ്പാട് കാർത്തികപ്പള്ളിയിൽ രാജേഷ്, താര ദമ്പതികളുടെ മകൻ രണ്ടര വയസുകാരനായ രാഹുൽ ആണ് മരണപ്പെട്ടത്. ആവശ്യത്തിന് ഭക്ഷണമോ, പരിചരണമോ ലഭിക്കാതെ കടുത്ത പോഷകാഹാറക്കുറവും വിളർച്ചയും ഉണ്ടായ കുട്ടിയുടെ ശരീരഭാരം 12 കിലോ ഉണ്ടാകേണ്ടിടത്ത് 7 കിലോ മാത്രമായിരുന്നു.
പ്രസവവേദനയെ തുടർന്ന് അമ്മ താരയെ ആശുപത്രിയിലേക്ക് മാറ്റിയപ്പോഴാണ് കുഞ്ഞിന്റെ പരിചരണം മുടങ്ങിയത്.
പട്ടിണി മരണമെന്ന സംശയത്തെ തുടർന്ന് പോസ്റ്റ്‌മോർട്ടം നടത്തി.
കുടുംബത്തിന്റെ മറ്റ് നാല് കുട്ടികളുടെ സംരക്ഷണാവകാശം ശിശുക്ഷേമ വകുപ്പ് ഏറ്റെടുത്ത് സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റി.
പോഷകാഹാരക്കുറവിൽ ജാഗ്രതക്കുറവ് ഉണ്ടായിട്ടുണ്ടോയെന്ന് അധികാരികൾ അന്വേഷണം ആരംഭിച്ചു.
Related stories
Local Newsചങ്ങനാശ്ശേരിയിലെ ഒരു കുടുംബത്തിലെ മൂന്ന് പേരുടെ മരണം; ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി, മൂന്ന് ലക്ഷം രൂപയുടെ കടബാധ്യതയെന്ന് സൂചന
Local Newsചേരാനല്ലൂർ വാഹനാപകടം; മരിച്ച ജയബാലകൃഷ്ണന്റെ കുടുംബത്തെ സന്ദർശിച്ച് ആഭ്യന്തര മന്ത്രി
Local Newsഫോൺ ചാറ്റിനെച്ചൊല്ലി ഭർത്താവുമായി തർക്കം; ജീവനൊടുക്കാൻ ശ്രമിച്ച അധ്യാപിക മരിച്ചു
Local News