ആംബുലൻസിൽ ബൈക്കിടിച്ച് യുവാവിന് ദാരുണാന്ത്യം; രോഗിക്കും പരിക്ക്

കോഴിക്കോട്: തിരുവമ്പാടിയിൽ ആംബുലൻസിൽ ബൈക്ക് ഇടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. പുതുപ്പാടി സ്വദേശി സുബൈറാണ് മരിച്ചത്. വെള്ളിയാഴ്ച പുലർച്ചെ നാലുമണിയോടെയായിരുന്നു അപകടം.
ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയ്ക്കായി ആനക്കാംപൊയിൽ സ്വദേശിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്ന ആംബുലൻസിലാണ് ബൈക്ക് ഇടിച്ചത്. അപകടത്തിൽ ആംബുലൻസ് ഡ്രൈവർക്കും നഴ്സിനും ആംബുലൻസിലുണ്ടായിരുന്ന രോഗിക്കും പരിക്കേറ്റു.
ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം വിട്ട ആംബുലൻസ് സമീപത്തെ വൈദ്യുതിത്തൂണിലും ഇടിച്ചുകയറി. അപകടത്തിൽ ബൈക്ക് പൂർണമായും തകർന്നതായാണ് റിപ്പോർട്ട്.
അപകടത്തിന്റെ കൂടുതൽ വിവരങ്ങൾ സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ലഭിക്കുന്നതിനനുസരിച്ച് വാർത്ത പുതുക്കുന്നതാണ്.
Related stories
Keralaഅമ്മായിയമ്മയെ തല്ലിക്കൊന്നു; മരുമകൻ അറസ്റ്റിൽ.
Keralaമദ്യപാനത്തിനിടെ തർക്കം; വടിവാളുമായി ബന്ധുവിന്റെ വീട്ടിലെത്തിയ യുവാവ് സംഘർഷത്തിനിടെ മരിച്ചു; നാല് പേർ കസ്റ്റഡിയിൽ
Keralaവൈദ്യുതി ഉപയോഗം കുറയ്ക്കാൻ കെഎസ്ഇബി; രാത്രിയിലെ പീക്ക് സമയത്ത് 500 മെഗാവാട്ട് കുറയ്ക്കാൻ പദ്ധതി
Kerala