സുഹൈലിൻ്റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം

നെടുമ്പാശ്ശേരി മിനി കൂപ്പര്‍ അപകടത്തിൽ പ്രതി സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം ഉണ്ടായിരുന്നു എന്ന് റിപ്പോർട്ട്.. വ്യാഴാഴ്ച രാത്രി പുറത്തുവന്ന സാമ്പിൾ പരിശോധന ഫലത്തിലാണ് ഇക്കാര്യം വ്യക്തമായത്. സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നതാണെന്ന് പൊലീസ് പറയുന്നു. ഇന്ന് രാവിലെ 11 മണിയോടെ അങ്കമാലി മജിസ്ട്രേറ്റ് കോടതി സുഹൈലിൻ്റെ ജാമ്യാപേക്ഷ പരിഗണിക്കും. സുഹൈലിന്‍റെ ജാമ്യത്തെ ശക്തമായി എതിര്‍ക്കാനാണ് പൊലീസിന്റെ തീരുമാനം.സുഹൈൽ അമിതമായി മദ്യപിച്ചിരുന്നതായി അപകടത്തിൻ്റെ ദൃക്സാക്ഷികൾ വ്യക്തമാക്കിയിരുന്നു. ഇത് ശരിവെക്കുന്നതാണ് പ്രതിയുടെ സാമ്പിൾ പരിശോധന റിപ്പോർട്ട്. 30 മില്ലിഗ്രാം മദ്യമാണ് അനുവദനീയമായ പരിധി. എന്നാൽ അഞ്ചിരട്ടിയിലധികം മദ്യം സുഹൈൽ കഴിച്ചുവെന്നാണ് പരിശോധനാ റിപ്പോർട്ടിൽ വ്യക്തമായത്. സുഹൈൽ രാസലഹരി ഉപയോഗിച്ചിരുന്നോ എന്ന കാര്യത്തിലും പൊലീസ് അന്വേഷണം നടത്തിവരുന്നുണ്ട്.ഇതുസംബന്ധിച്ച പരിശോധന ഫലം ലഭിക്കാൻ വൈകും. നിലവില്‍ മദ്യപിച്ച് വാഹനമോടിച്ചതിനുള്ള വകുപ്പും (MV Act 185) പ്രതിക്കെതിരെ ചേര്‍ത്തിട്ടുണ്ട്.
Related stories
Keralaഅമ്മായിയമ്മയെ തല്ലിക്കൊന്നു; മരുമകൻ അറസ്റ്റിൽ.
Keralaമദ്യപാനത്തിനിടെ തർക്കം; വടിവാളുമായി ബന്ധുവിന്റെ വീട്ടിലെത്തിയ യുവാവ് സംഘർഷത്തിനിടെ മരിച്ചു; നാല് പേർ കസ്റ്റഡിയിൽ
Keralaവൈദ്യുതി ഉപയോഗം കുറയ്ക്കാൻ കെഎസ്ഇബി; രാത്രിയിലെ പീക്ക് സമയത്ത് 500 മെഗാവാട്ട് കുറയ്ക്കാൻ പദ്ധതി
Kerala