പത്താം ക്ലാസ് വിദ്യാർത്ഥിനി മരിച്ച നിലയിൽ

തിരുവനന്തപുരം ആറ്റിങ്ങലിൽ പത്താം ക്ലാസ് വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി.അയിലം ഗവൺമെന്റ് ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയെയാണ് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അയിലം ചന്തയ്ക്കു സമീപം താമസിക്കുന്ന ഷിമിയുടെയും, ഷൈജുവിൻ്റേയും മകൾ ഗൗരി പാർവതി (15) ആണ് മരിച്ചത്.ചൊവ്വാഴ്ച വൈകിട്ട് 6.30 ഓടെയായിരുന്നു സംഭവം. വീട്ടിൽ കുട്ടിയെ അവശനിലയിൽ കണ്ടെത്തിയതിനെത്തുടർന്ന് അമ്മയും, അയൽവാസികളും ചേർന്ന് ആറ്റിങ്ങൽ വലിയകുന്ന് താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുട്ടിയുടെ അച്ഛന് ഷൈജു രണ്ടുവർഷമായി വിദേശത്താണ്. അമ്മ ഷിമി തിരുവനന്തപുരം ജില്ലാ പഞ്ചായത്തിൽ താൽക്കാലിക ജീവനക്കാരിയാണ്. സംഭവത്തിൽ കുട്ടിയുടെ ബന്ധുവിൻ്റെ മൊഴിയുടെ അടിസ്ഥാനത്തിൽ ആറ്റിങ്ങൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. മരണകാരണം സംബന്ധിച്ച് പൊലീസ് അന്വേഷണം തുടരുകയാണ്.
Related stories
Keralaഅമ്മായിയമ്മയെ തല്ലിക്കൊന്നു; മരുമകൻ അറസ്റ്റിൽ.
Keralaമദ്യപാനത്തിനിടെ തർക്കം; വടിവാളുമായി ബന്ധുവിന്റെ വീട്ടിലെത്തിയ യുവാവ് സംഘർഷത്തിനിടെ മരിച്ചു; നാല് പേർ കസ്റ്റഡിയിൽ
Keralaവൈദ്യുതി ഉപയോഗം കുറയ്ക്കാൻ കെഎസ്ഇബി; രാത്രിയിലെ പീക്ക് സമയത്ത് 500 മെഗാവാട്ട് കുറയ്ക്കാൻ പദ്ധതി
Kerala