Tuesday, 03 November 2026
World One Tv
Breaking
അമ്മായിയമ്മയെ തല്ലിക്കൊന്നു; മരുമകൻ അറസ്റ്റിൽ.മദ്യപാനത്തിനിടെ തർക്കം; വടിവാളുമായി ബന്ധുവിന്റെ വീട്ടിലെത്തിയ യുവാവ് സംഘർഷത്തിനിടെ മരിച്ചു; നാല് പേർ കസ്റ്റഡിയിൽചങ്ങനാശ്ശേരിയിലെ ഒരു കുടുംബത്തിലെ മൂന്ന് പേരുടെ മരണം; ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി, മൂന്ന് ലക്ഷം രൂപയുടെ കടബാധ്യതയെന്ന് സൂചനവൈദ്യുതി ഉപയോഗം കുറയ്ക്കാൻ കെഎസ്ഇബി; രാത്രിയിലെ പീക്ക് സമയത്ത് 500 മെഗാവാട്ട് കുറയ്ക്കാൻ പദ്ധതിചേരാനല്ലൂർ വാഹനാപകടം; മരിച്ച ജയബാലകൃഷ്ണന്റെ കുടുംബത്തെ സന്ദർശിച്ച് ആഭ്യന്തര മന്ത്രിസർക്കാർ അറിയാതെ മൂന്ന് ബാറുകൾക്ക് ലൈസൻസ്; രണ്ട് ഉന്നത എക്സൈസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻമദ്യപിച്ച് വാഹനമോടിച്ച 21 സ്കൂൾ ബസ് ഡ്രൈവർമാർ പിടിയിൽ; പരിശോധന ശക്തമാക്കിഫോൺ ചാറ്റിനെച്ചൊല്ലി ഭർത്താവുമായി തർക്കം; ജീവനൊടുക്കാൻ ശ്രമിച്ച അധ്യാപിക മരിച്ചുഅമ്മായിയമ്മയെ തല്ലിക്കൊന്നു; മരുമകൻ അറസ്റ്റിൽ.മദ്യപാനത്തിനിടെ തർക്കം; വടിവാളുമായി ബന്ധുവിന്റെ വീട്ടിലെത്തിയ യുവാവ് സംഘർഷത്തിനിടെ മരിച്ചു; നാല് പേർ കസ്റ്റഡിയിൽചങ്ങനാശ്ശേരിയിലെ ഒരു കുടുംബത്തിലെ മൂന്ന് പേരുടെ മരണം; ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി, മൂന്ന് ലക്ഷം രൂപയുടെ കടബാധ്യതയെന്ന് സൂചനവൈദ്യുതി ഉപയോഗം കുറയ്ക്കാൻ കെഎസ്ഇബി; രാത്രിയിലെ പീക്ക് സമയത്ത് 500 മെഗാവാട്ട് കുറയ്ക്കാൻ പദ്ധതിചേരാനല്ലൂർ വാഹനാപകടം; മരിച്ച ജയബാലകൃഷ്ണന്റെ കുടുംബത്തെ സന്ദർശിച്ച് ആഭ്യന്തര മന്ത്രിസർക്കാർ അറിയാതെ മൂന്ന് ബാറുകൾക്ക് ലൈസൻസ്; രണ്ട് ഉന്നത എക്സൈസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻമദ്യപിച്ച് വാഹനമോടിച്ച 21 സ്കൂൾ ബസ് ഡ്രൈവർമാർ പിടിയിൽ; പരിശോധന ശക്തമാക്കിഫോൺ ചാറ്റിനെച്ചൊല്ലി ഭർത്താവുമായി തർക്കം; ജീവനൊടുക്കാൻ ശ്രമിച്ച അധ്യാപിക മരിച്ചു

'ആർ ശ്രീലേഖ മതവികാരം വ്രണപ്പെടുത്തി; രാഹുൽ ഗാന്ധിക്കെതിരായ വിവാദ പരാമർശത്തിൽ പരാതിയുമായി ശബരീനാഥൻ

'ആർ ശ്രീലേഖ മതവികാരം വ്രണപ്പെടുത്തി; രാഹുൽ ഗാന്ധിക്കെതിരായ വിവാദ പരാമർശത്തിൽ പരാതിയുമായി ശബരീനാഥൻ

തിരുവനന്തപുരം: രാഹുൽ ഗാന്ധിക്കെതിരായ വിവാദ പ്രസംഗത്തിൽ ബിജെപി നേതാവും കൗൺസിലറുമായ ആർ ശ്രീലേഖക്കെതിരെ തിരുവനന്തപുരം പൊലീസ് കമ്മീഷണർക്ക് പരാതി നൽകിയത് യുഡിഎഫ് നേതാവും കൗൺസിലറുമായ കെ എസ് ശബരീനാഥൻ ആണ്.മതവികാരത്തെ വ്രണപ്പെടുത്തി എന്ന് ആരോപിച്ചാണ് പരാതി. രാഹുൽ ഗാന്ധിയെ വ്യക്തിപരമായി ശ്രീലേഖ അധിക്ഷേപിച്ചെന്നും പരാതിയിൽ പറയുന്നു. ഹിന്ദു വിശ്വാസത്തിന്റെ ഭാഗമായ താണ്ഡവ നൃത്തത്തെ മയക്കുമരുന്ന് ഉള്ളിൽ ചെല്ലുമ്പോളുണ്ടാകുന്ന വെപ്രാളമായി ചിത്രീകരിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്.


ദില്ലി സമരത്തിന്റെ പശ്ചാത്തലത്തിലാണ് ശ്രീലേഖ രാഹുൽ ​ഗാന്ധിക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയത്. മയക്കുമരുന്ന് അമിതമായി ഉള്ളിൽ ചെല്ലുമ്പോൾ ഉണ്ടാകുന്ന വെപ്രാളവും താണ്ഡവവുമാണ് രാഹുൽ ഗാന്ധി ദില്ലിയിൽ കാണിക്കുന്നത് എന്നായിരുന്നു ആർ ശ്രീലേഖയുടെ വിവാദ പരാമർശം. ഇന്നലെ കൊല്ലം പുനലൂരിൽ സംഘടിപ്പിച്ച ബിജെപി പ്രതിഷേധ ജനസഭ ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നതിനിടെ ആയിരുന്നു ആർ ശ്രീലേഖയുടെ ഇത്തരത്തിലുള്ള പരാമർശം. രാഹുൽ ഗാന്ധിക്കെതിരെ നടത്തിയ പരാമർശം പിൻവലിക്കണമെന്ന് ശബരിനാഥൻ ഇന്നലെ ആവശ്യപ്പെട്ടിരുന്നു. വിവാദ പരാമർശം പിൻവലിച്ചില്ലെങ്കിൽ നിയമത്തിന്റെ വഴിയേ പോകുമെന്നും ശബരിനാഥൻ പറഞ്ഞിരുന്നു. പിന്നാലെയാണ് നേരിട്ട് പൊലീസ് കമ്മീഷണർക്ക് പരാതി നൽകിയത്.


രാഹുൽ ​ഗാന്ധിക്കെതിരായ അധിക്ഷേപ പരാമർശത്തിൽ യൂത്ത് കോൺഗ്രസും ആർ ശ്രീലേഖക്കെതിരെ പരാതി നൽകിയിട്ടുണ്ട്. യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻ്റ് വിഷ്ണു സുനിൽ പന്തളമാണ് ഡിജിപിക്ക് പരാതി നൽകിയിരിക്കുന്നത്.

Related stories