സാവിത്രിയുടെ ശരീരത്തിലുണ്ടായിരുന്ന 16 പവൻ സ്വർണം നഷ്ടമായി : 79കാരിയുടെ കൊലയാളിയെ തേടി പൊലീസ്

തൃശ്ശൂർ കാറളത്തെ 79കാരിയെ കൊലപ്പെടുത്തിയത് മോഷണശ്രമത്തിനിടെ. കൊല്ലപ്പെട്ട സാവിത്രി ധരിച്ചിരുന്ന 16 പവൻ സ്വർണം നഷ്ടമായി. കൊലയാളിയെ കണ്ടെത്താൻ ശ്രമം തുടരുകയാണ്. സാവിത്രിയുടെ പോസ്റ്റ്മോർട്ടം ഇന്ന്. പട്ടാപ്പകൽ ആളുകൾ തിങ്ങിപ്പാർക്കുന്ന സ്ഥലത്താണ് കൊലപാതകം നടന്നത്. സാവിത്രി മാത്രമാണ് ആ സമയം വീട്ടിലുണ്ടായിരുന്നത്. ഇവരുടെ ഭർത്താവ് വിജയനുമായി മകനും, മരുമകളും ആശുപത്രിയിൽ പോയതായിരുന്നു. വൈകുന്നേരം നാലേകാലോട് കൂടി ചെറുമകൾ റിതിക വീട്ടിൽ മടങ്ങിയെത്തിയ സമയത്താണ് മുത്തശ്ശിയുടെ മൃതദേഹം കണ്ടത് .മോഷണത്തിനിടെ ഉള്ള കൊലപാതകമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. അഞ്ചു വളകൾ, അഞ്ചു പവന്റെ മാല, മോതിരങ്ങൾ ഉൾപ്പെടെ ശരീരത്തിലുണ്ടായിരുന്ന സ്വർണമാണ് നഷ്ടപ്പെട്ടത്. സാവിത്രി ധരിച്ചിരുന്ന സാരിത്തലപ്പ് കൊണ്ട് കഴുത്ത് ഞെരിച്ചാണ് കൊലപ്പെടുത്തിയിരിക്കുന്നതെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. വീടാകെ മുളകുപൊടി വിതറി. വീട്ടിൽ നിന്ന് കൊലയാളിയുടേതെന്ന് സംശയിക്കുന്ന ഗ്ലൗസും കണ്ടെത്തിയിട്ടുണ്ട്. ഡോഗ് സ്ക്വാഡും സ്ഥലത്തെത്തിയിരുന്നു. പൊലീസ് നാട്ടുകാരുടെ മൊഴിയും ശേഖരിച്ചിട്ടുണ്ട്. അന്വേഷണം ഊർജിതമായി പുരോഗമിക്കുകയാണെന്ന് പൊലീസ് വ്യക്തമാക്കി.
Related stories
Keralaഅമ്മായിയമ്മയെ തല്ലിക്കൊന്നു; മരുമകൻ അറസ്റ്റിൽ.
Keralaമദ്യപാനത്തിനിടെ തർക്കം; വടിവാളുമായി ബന്ധുവിന്റെ വീട്ടിലെത്തിയ യുവാവ് സംഘർഷത്തിനിടെ മരിച്ചു; നാല് പേർ കസ്റ്റഡിയിൽ
Keralaവൈദ്യുതി ഉപയോഗം കുറയ്ക്കാൻ കെഎസ്ഇബി; രാത്രിയിലെ പീക്ക് സമയത്ത് 500 മെഗാവാട്ട് കുറയ്ക്കാൻ പദ്ധതി
Kerala