ചിറയിന്‍കീഴ് എം.എല്‍.എ രമ്യാ ഹരിദാസിന് തിരിച്ചടിയായി പേഴ്സണല്‍ സ്റ്റാഫില്‍ കൂട്ടരാജി.

പി.എ വിമലിന് പിന്നാലെ ഡ്രൈവര്‍ കുഞ്ഞുമുഹമ്മദും രാജിക്കത്ത് കൈമാറി. എം.എല്‍.എയുമായുള്ള അഭിപ്രായവ്യത്യാസമാണ് രാജിക്ക് കാരണമെന്നാണ് വിവരം.
ചിറയിന്‍കീഴിലെ കയ്യാങ്കളി വിവാദത്തില്‍ രമ്യാ ഹരിദാസിന് ഗുരുതര വീഴ്ച സംഭവിച്ചതായി അന്വേഷണ സമിതി കണ്ടെത്തിയിരുന്നു. പക്വതയോടെ ഇടപെട്ടില്ലെന്നും, അപവാദ പ്രചാരണമുണ്ടായപ്പോള്‍ കെ.പി.സി.സിയെ അറിയിക്കുന്നതിന് പകരം അനാവശ്യ വിവാദമുണ്ടാക്കിയെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിച്ചിരുന്നു. ഈ വിവാദങ്ങള്‍ക്ക് പിന്നാലെയാണ് സ്റ്റാഫുകളുടെ തുടര്‍ച്ചയായ രാജി. സംഭവത്തില്‍ പാര്‍ട്ടി നേതൃത്വം എം.എല്‍.എയോട് വിശദീകരണം തേടിയേക്കുമെന്നാണ് സൂചന.
Related stories
Keralaഅമ്മായിയമ്മയെ തല്ലിക്കൊന്നു; മരുമകൻ അറസ്റ്റിൽ.
Keralaമദ്യപാനത്തിനിടെ തർക്കം; വടിവാളുമായി ബന്ധുവിന്റെ വീട്ടിലെത്തിയ യുവാവ് സംഘർഷത്തിനിടെ മരിച്ചു; നാല് പേർ കസ്റ്റഡിയിൽ
Keralaവൈദ്യുതി ഉപയോഗം കുറയ്ക്കാൻ കെഎസ്ഇബി; രാത്രിയിലെ പീക്ക് സമയത്ത് 500 മെഗാവാട്ട് കുറയ്ക്കാൻ പദ്ധതി
Kerala