രാഹുൽ മാങ്കൂട്ടത്തിലിനെതിരായ പീഡനക്കേസുകളിൽ അന്വേഷണം ഇഴയുന്നു...

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലിനെതിരെയുള്ള ബലാത്സംഗ കേസ് അന്വേഷണങ്ങൾ എങ്ങുമെത്താതെ ഇഴഞ്ഞുനീങ്ങുന്നു. രാഹുലിനെതിരെ രജിസ്റ്റർ ചെയ്ത മൂന്ന് ബലാത്സംഗ കേസുകളിൽ ഒരെണ്ണത്തിൽ മാത്രമാണ് ഇതുവരെ കുറ്റപത്രം സമർപ്പിക്കാൻ അന്വേഷണ സംഘത്തിന് കഴിഞ്ഞത്. അതും ഈ സർക്കാരിന്റെ കാലത്താണ് കുറ്റപത്രം സമർപ്പിച്ചത്.തിരുവനന്തപുരത്ത് യുവതിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്ന പരാതിയിലെ കേസിൽ കുറ്റപത്രം അന്തിമഘട്ടത്തിലാണെന്ന് പോലീസ് അധികൃതർ വ്യക്തമാക്കി. വിരലടയാളം, ഡി.എൻ.എ എന്നീ പരിശോധന ഉൾപ്പെടെയുള്ള ശാസ്ത്രീയ പരിശോധനാഫലങ്ങൾ ലഭിക്കാൻ വൈകുന്നതാണ് കുറ്റപത്രം നൽകുന്നതിന് കാരണമായി അന്വേഷണ സംഘം വിശദീകരിക്കുന്നത്. പത്തനംതിട്ടയിൽ പെൺകുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയിൽ അന്വേഷണം ഒരു പുരോഗതിയുമില്ലാതെ നിൽക്കുകയാണ്. ഈ കേസിൽ പരാതിക്കാരി അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നാണ് പ്രത്യേക അന്വേഷണ സംഘം നൽകുന്ന വിവരം.
അന്വേഷണ നടപടികൾ വേഗത്തിലാക്കാൻ ചുമതലപ്പെടുത്തിയ എസ്.ഐ.ടി ഉദ്യോഗസ്ഥരിൽ പലരെയും സ്ഥലം മാറ്റിയതും കേസിന്റെ തുടർനടപടികളെ സാരമായി ബാധിച്ചിട്ടുണ്ട്. അന്വേഷണ ഉദ്യോഗസ്ഥരുടെ മാറ്റവും ശാസ്ത്രീയ തെളിവുകൾ ലഭിക്കാനുള്ള വൈകലും കേസ് നടപടികൾ അനന്തമായി നീളാൻ കാരണമാകുന്നു എന്ന വിമർശനം ശക്തമാണ്.
Related stories
Keralaഅമ്മായിയമ്മയെ തല്ലിക്കൊന്നു; മരുമകൻ അറസ്റ്റിൽ.
Keralaമദ്യപാനത്തിനിടെ തർക്കം; വടിവാളുമായി ബന്ധുവിന്റെ വീട്ടിലെത്തിയ യുവാവ് സംഘർഷത്തിനിടെ മരിച്ചു; നാല് പേർ കസ്റ്റഡിയിൽ
Keralaവൈദ്യുതി ഉപയോഗം കുറയ്ക്കാൻ കെഎസ്ഇബി; രാത്രിയിലെ പീക്ക് സമയത്ത് 500 മെഗാവാട്ട് കുറയ്ക്കാൻ പദ്ധതി
Kerala