പിണറായി വിജയന് സുപ്രീംകോടതിയിൽ ആശ്വാസം, വിജിലൻസ് അന്വേഷണം തടഞ്ഞു

ദില്ലി: മാസപ്പടി കേസിലെ വിജിലൻസ് അന്വേഷണവുമായി ബന്ധപ്പെട്ട ഹർജികളിൽ പിണറായി വിജയന് ആശ്വാസം. വിജിലൻസ് അന്വേഷണം തടഞ്ഞ സുപ്രീംകോടതി, കേസ് വീണ്ടും പരിഗണിക്കാൻ ഹൈക്കോടതിയിലേക്ക് തിരിച്ചയച്ചു. ഒറ്റ ദിവസം കൊണ്ട് എഫ്‌ഐആർ രജിസ്റ്റർ ചെയ്തതിലെ അടിയന്തരാവശ്യം ചോദ്യം ചെയ്ത കോടതി സംസ്ഥാന സർക്കാരിനെ വിമർശിച്ചതായും റിപ്പോർട്ടുകളുണ്ട്.
വിജിലൻസ് കേസ് രജിസ്റ്റർ ചെയ്യാൻ നിർദേശിച്ച കേരള ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ ഉത്തരവിനെ ചോദ്യം ചെയ്താണ് പിണറായി വിജയൻ, മകൾ ടി. വീണ, മുഹമ്മദ് റിയാസ് ഉൾപ്പെടെയുള്ളവർ സുപ്രീംകോടതിയെ സമീപിച്ചത്.
ആരോപണവിധേയരുടെ വാദം കേൾക്കാതെയുള്ള സിംഗിൾ ബെഞ്ച് ഉത്തരവിൽ ഇടപെടാൻ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് നേരത്തെ വിസമ്മതിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പിണറായി വിജയനും മറ്റ് ഹർജിക്കാരും സുപ്രീംകോടതിയെ സമീപിച്ചത്.
കേസിൽ പിണറായി വിജയനെ അറസ്റ്റ് ചെയ്യാനുള്ള സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി ഹർജി വേഗത്തിൽ പരിഗണിക്കണമെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ ആവശ്യപ്പെട്ടിരുന്നു. തുടർന്ന് ദസറ അവധിക്കാലത്ത് സുപ്രീംകോടതി പ്രത്യേക ബെഞ്ച് രൂപീകരിച്ച് പിണറായി വിജയൻ ഉൾപ്പെടെയുള്ളവരുടെ ഹർജികൾ പരിഗണിക്കുകയായിരുന്നു.
കേസിലെ തുടർനടപടികളിൽ സുപ്രീംകോടതിയുടെ ഉത്തരവ് നിർണായകമാകും.
Related stories
Keralaഅമ്മായിയമ്മയെ തല്ലിക്കൊന്നു; മരുമകൻ അറസ്റ്റിൽ.
Keralaമദ്യപാനത്തിനിടെ തർക്കം; വടിവാളുമായി ബന്ധുവിന്റെ വീട്ടിലെത്തിയ യുവാവ് സംഘർഷത്തിനിടെ മരിച്ചു; നാല് പേർ കസ്റ്റഡിയിൽ
Keralaവൈദ്യുതി ഉപയോഗം കുറയ്ക്കാൻ കെഎസ്ഇബി; രാത്രിയിലെ പീക്ക് സമയത്ത് 500 മെഗാവാട്ട് കുറയ്ക്കാൻ പദ്ധതി
Kerala