Tuesday, 03 November 2026
World One Tv
Breaking
അമ്മായിയമ്മയെ തല്ലിക്കൊന്നു; മരുമകൻ അറസ്റ്റിൽ.മദ്യപാനത്തിനിടെ തർക്കം; വടിവാളുമായി ബന്ധുവിന്റെ വീട്ടിലെത്തിയ യുവാവ് സംഘർഷത്തിനിടെ മരിച്ചു; നാല് പേർ കസ്റ്റഡിയിൽചങ്ങനാശ്ശേരിയിലെ ഒരു കുടുംബത്തിലെ മൂന്ന് പേരുടെ മരണം; ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി, മൂന്ന് ലക്ഷം രൂപയുടെ കടബാധ്യതയെന്ന് സൂചനവൈദ്യുതി ഉപയോഗം കുറയ്ക്കാൻ കെഎസ്ഇബി; രാത്രിയിലെ പീക്ക് സമയത്ത് 500 മെഗാവാട്ട് കുറയ്ക്കാൻ പദ്ധതിചേരാനല്ലൂർ വാഹനാപകടം; മരിച്ച ജയബാലകൃഷ്ണന്റെ കുടുംബത്തെ സന്ദർശിച്ച് ആഭ്യന്തര മന്ത്രിസർക്കാർ അറിയാതെ മൂന്ന് ബാറുകൾക്ക് ലൈസൻസ്; രണ്ട് ഉന്നത എക്സൈസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻമദ്യപിച്ച് വാഹനമോടിച്ച 21 സ്കൂൾ ബസ് ഡ്രൈവർമാർ പിടിയിൽ; പരിശോധന ശക്തമാക്കിഫോൺ ചാറ്റിനെച്ചൊല്ലി ഭർത്താവുമായി തർക്കം; ജീവനൊടുക്കാൻ ശ്രമിച്ച അധ്യാപിക മരിച്ചുഅമ്മായിയമ്മയെ തല്ലിക്കൊന്നു; മരുമകൻ അറസ്റ്റിൽ.മദ്യപാനത്തിനിടെ തർക്കം; വടിവാളുമായി ബന്ധുവിന്റെ വീട്ടിലെത്തിയ യുവാവ് സംഘർഷത്തിനിടെ മരിച്ചു; നാല് പേർ കസ്റ്റഡിയിൽചങ്ങനാശ്ശേരിയിലെ ഒരു കുടുംബത്തിലെ മൂന്ന് പേരുടെ മരണം; ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി, മൂന്ന് ലക്ഷം രൂപയുടെ കടബാധ്യതയെന്ന് സൂചനവൈദ്യുതി ഉപയോഗം കുറയ്ക്കാൻ കെഎസ്ഇബി; രാത്രിയിലെ പീക്ക് സമയത്ത് 500 മെഗാവാട്ട് കുറയ്ക്കാൻ പദ്ധതിചേരാനല്ലൂർ വാഹനാപകടം; മരിച്ച ജയബാലകൃഷ്ണന്റെ കുടുംബത്തെ സന്ദർശിച്ച് ആഭ്യന്തര മന്ത്രിസർക്കാർ അറിയാതെ മൂന്ന് ബാറുകൾക്ക് ലൈസൻസ്; രണ്ട് ഉന്നത എക്സൈസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻമദ്യപിച്ച് വാഹനമോടിച്ച 21 സ്കൂൾ ബസ് ഡ്രൈവർമാർ പിടിയിൽ; പരിശോധന ശക്തമാക്കിഫോൺ ചാറ്റിനെച്ചൊല്ലി ഭർത്താവുമായി തർക്കം; ജീവനൊടുക്കാൻ ശ്രമിച്ച അധ്യാപിക മരിച്ചു

പാലയൂർ പള്ളിക്ക് പിന്നാലെ മലയാറ്റൂർ പള്ളിക്കെതിരെയും അവകാശവാദം; വിവാദം

പാലയൂർ പള്ളിക്ക് പിന്നാലെ മലയാറ്റൂർ പള്ളിക്കെതിരെയും അവകാശവാദം; വിവാദം

കൊച്ചി: തൃശൂരിലെ പാലയൂർ പള്ളി മുമ്പ് ശിവക്ഷേത്രമായിരുന്നുവെന്ന വാദം വീണ്ടും ചർച്ചയായതിന് പിന്നാലെ, എറണാകുളം ജില്ലയിലെ മലയാറ്റൂർ പള്ളിയും ശിവക്ഷേത്രമായിരുന്നുവെന്ന അവകാശവാദവുമായി ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് ആർ.വി. ബാബു രംഗത്തെത്തി.

പാലയൂർ പള്ളി ക്ഷേത്രമായിരുന്നുവെന്ന വാദം സംഘപരിവാർ അനുകൂല ടെലിവിഷൻ ചാനലായ ജനം ടി.വി. ആവർത്തിച്ചതിനു പിന്നാലെയാണ് മലയാറ്റൂർ പള്ളിയെക്കുറിച്ചും പുതിയ അവകാശവാദം ഉയർന്നത്. മലയാറ്റൂർ കുരിശുമുടി പള്ളി രൂപപ്പെട്ടതിനെക്കുറിച്ച് സാഹിത്യകാരനും മുൻ ഐ.എ.എസ് ഉദ്യോഗസ്ഥനുമായ മലയാറ്റൂർ രാമകൃഷ്ണൻ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ എഴുതിയിട്ടുണ്ടെന്ന് ആർ.വി. ബാബു നേരത്തെയും അവകാശപ്പെട്ടിരുന്നു. ഇതേ വാദമാണ് അദ്ദേഹം വീണ്ടും ഉന്നയിച്ചിരിക്കുന്നത്.

കേരളത്തിലെ പുരാതന ക്രൈസ്തവ തീർഥാടന കേന്ദ്രങ്ങളെക്കുറിച്ച് ഇത്തരം അവകാശവാദങ്ങൾ ഉയരുന്നത് പുതിയ വിവാദങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്. പാലയൂർ, മലയാറ്റൂർ പള്ളികൾക്കു പുറമെ ആലപ്പുഴയിലെ അർത്തുങ്കൽ പള്ളിയെക്കുറിച്ചും സമാനമായ അവകാശവാദങ്ങൾ മുമ്പ് ഉയർന്നിട്ടുണ്ട്.

Related stories