വിവാഹ ബ്രോക്കാറാണെന്ന് വിശ്വസിപ്പിച്ച് വയോധികനെ വീട്ടിലേക്ക് വിളിച്ചു വരുത്തി സ്വർണ്ണാഭരണങ്ങളും പണവും തട്ടിയെടുത്ത കേസിൽ യുവതി പോലീസ് പിടിയിൽ.

കൊല്ലം ചന്ദനത്തോപ്പ് അഞ്ജീരം വീട്ടിൽ ഹസീനയെയാണ് (33)കുണ്ടറ പോലീസ് അറസ്റ്റ് ചെയ്തത്.
കൊല്ലം ആയിരംതെങ്ങ് സ്വദേശിയെയാണ് കേരളപുരത്തെ വീട്ടിലേക്ക് വിളിച്ചു വരുത്തി കവർച്ച നടത്തിയത്. ഇദ്ദേഹത്തിന്റെ കൈവശമുണ്ടായിരുന്ന മാലയും, മോതിരവുമടക്കം നാലു പവനിലധികം തൂക്കം വരുന്ന സ്വർണ്ണാഭരണങ്ങളും 5,000 രൂപയുമാണ് സംഘം തട്ടിയെടുത്തത്. ഹസീനയോടൊപ്പം രണ്ട് പുരുഷന്മാരും കവർച്ചയിൽ പങ്കാളികളായിരുന്നു.ഒളിവിൽ പോയ കൂട്ട്പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇവരെ ഉടൻ തന്നെ പിടികൂടുമെന്നും കുണ്ടറ പോലീസ് പറഞ്ഞു.
കുണ്ടറ S H O സുനുകുമാറിന്റെ നേതൃത്വത്തിൽ S I മാരായ ദീപുപിള്ള, അരുൺകുമാർ, പ്രിയ, C P O അൻവർ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Related stories
Keralaഅമ്മായിയമ്മയെ തല്ലിക്കൊന്നു; മരുമകൻ അറസ്റ്റിൽ.
Keralaമദ്യപാനത്തിനിടെ തർക്കം; വടിവാളുമായി ബന്ധുവിന്റെ വീട്ടിലെത്തിയ യുവാവ് സംഘർഷത്തിനിടെ മരിച്ചു; നാല് പേർ കസ്റ്റഡിയിൽ
Keralaവൈദ്യുതി ഉപയോഗം കുറയ്ക്കാൻ കെഎസ്ഇബി; രാത്രിയിലെ പീക്ക് സമയത്ത് 500 മെഗാവാട്ട് കുറയ്ക്കാൻ പദ്ധതി
Kerala