Tuesday, 03 November 2026
World One Tv
Breaking
അമ്മായിയമ്മയെ തല്ലിക്കൊന്നു; മരുമകൻ അറസ്റ്റിൽ.മദ്യപാനത്തിനിടെ തർക്കം; വടിവാളുമായി ബന്ധുവിന്റെ വീട്ടിലെത്തിയ യുവാവ് സംഘർഷത്തിനിടെ മരിച്ചു; നാല് പേർ കസ്റ്റഡിയിൽചങ്ങനാശ്ശേരിയിലെ ഒരു കുടുംബത്തിലെ മൂന്ന് പേരുടെ മരണം; ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി, മൂന്ന് ലക്ഷം രൂപയുടെ കടബാധ്യതയെന്ന് സൂചനവൈദ്യുതി ഉപയോഗം കുറയ്ക്കാൻ കെഎസ്ഇബി; രാത്രിയിലെ പീക്ക് സമയത്ത് 500 മെഗാവാട്ട് കുറയ്ക്കാൻ പദ്ധതിചേരാനല്ലൂർ വാഹനാപകടം; മരിച്ച ജയബാലകൃഷ്ണന്റെ കുടുംബത്തെ സന്ദർശിച്ച് ആഭ്യന്തര മന്ത്രിസർക്കാർ അറിയാതെ മൂന്ന് ബാറുകൾക്ക് ലൈസൻസ്; രണ്ട് ഉന്നത എക്സൈസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻമദ്യപിച്ച് വാഹനമോടിച്ച 21 സ്കൂൾ ബസ് ഡ്രൈവർമാർ പിടിയിൽ; പരിശോധന ശക്തമാക്കിഫോൺ ചാറ്റിനെച്ചൊല്ലി ഭർത്താവുമായി തർക്കം; ജീവനൊടുക്കാൻ ശ്രമിച്ച അധ്യാപിക മരിച്ചുഅമ്മായിയമ്മയെ തല്ലിക്കൊന്നു; മരുമകൻ അറസ്റ്റിൽ.മദ്യപാനത്തിനിടെ തർക്കം; വടിവാളുമായി ബന്ധുവിന്റെ വീട്ടിലെത്തിയ യുവാവ് സംഘർഷത്തിനിടെ മരിച്ചു; നാല് പേർ കസ്റ്റഡിയിൽചങ്ങനാശ്ശേരിയിലെ ഒരു കുടുംബത്തിലെ മൂന്ന് പേരുടെ മരണം; ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി, മൂന്ന് ലക്ഷം രൂപയുടെ കടബാധ്യതയെന്ന് സൂചനവൈദ്യുതി ഉപയോഗം കുറയ്ക്കാൻ കെഎസ്ഇബി; രാത്രിയിലെ പീക്ക് സമയത്ത് 500 മെഗാവാട്ട് കുറയ്ക്കാൻ പദ്ധതിചേരാനല്ലൂർ വാഹനാപകടം; മരിച്ച ജയബാലകൃഷ്ണന്റെ കുടുംബത്തെ സന്ദർശിച്ച് ആഭ്യന്തര മന്ത്രിസർക്കാർ അറിയാതെ മൂന്ന് ബാറുകൾക്ക് ലൈസൻസ്; രണ്ട് ഉന്നത എക്സൈസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻമദ്യപിച്ച് വാഹനമോടിച്ച 21 സ്കൂൾ ബസ് ഡ്രൈവർമാർ പിടിയിൽ; പരിശോധന ശക്തമാക്കിഫോൺ ചാറ്റിനെച്ചൊല്ലി ഭർത്താവുമായി തർക്കം; ജീവനൊടുക്കാൻ ശ്രമിച്ച അധ്യാപിക മരിച്ചു

കള്ളുഷാപ്പിൽ ഇനി സ്ത്രീകൾക്കും ജോലി; നിയമപോരാട്ടത്തിൽ വിജയം നേടി സോഫി

കള്ളുഷാപ്പിൽ ഇനി സ്ത്രീകൾക്കും ജോലി; നിയമപോരാട്ടത്തിൽ വിജയം നേടി സോഫി

കള്ളുഷാപ്പുകളിൽ സ്ത്രീകളെ ജോലിക്ക് നിയമിക്കുന്നത് വിലക്കിയിരുന്ന നിയമവ്യവസ്ഥ റദ്ദാക്കി കേരള ഹൈക്കോടതി. ഭർത്താവിന്റെ മരണശേഷം കള്ളുഷാപ്പിൽ ജോലി ലഭിക്കാനായി നിയമപോരാട്ടം നടത്തിയ തൃശൂർ സ്വദേശിനി സോഫിയുടെ പോരാട്ടമാണ് ശ്രദ്ധ നേടുന്നത്.

കാട്ടൂർ പൊഞ്ഞനം കള്ളുഷാപ്പിൽ ജീവനക്കാരനായിരുന്ന ഭർത്താവ് കുഞ്ഞിപ്പാലു 2024-ൽ മരിച്ചതിനെത്തുടർന്നാണ് സോഫി ആശ്രിതനിയമനത്തിന് അപേക്ഷിച്ചത്. എന്നാൽ കള്ളുഷാപ്പുകളിൽ സ്ത്രീകളെ നിയമിക്കാൻ പാടില്ലെന്ന ചട്ടം ചൂണ്ടിക്കാട്ടി അപേക്ഷ നിരസിക്കുകയായിരുന്നു.


തുടർന്ന് ഐഎൻടിയുസി യൂണിയന്റെ പിന്തുണയോടെ സോഫി ഹൈക്കോടതിയെ സമീപിച്ചു. കേരള അബ്‌കാരി ഷാപ്പ് ഡിസ്പോസൽ ചട്ടങ്ങളിലെ 7(37)-ാം ചട്ടമാണ് ഹൈക്കോടതി ഭരണഘടനാവിരുദ്ധമെന്ന് പ്രഖ്യാപിച്ച് റദ്ദാക്കിയത്.

സ്ത്രീകൾക്ക് സുരക്ഷിതമായ തൊഴിൽ സാഹചര്യം ഒരുക്കുകയാണ് സർക്കാർ ചെയ്യേണ്ടതെന്നും അവർക്ക് ഇഷ്ടമുള്ള തൊഴിൽ മേഖലകളിൽ ജോലി ചെയ്യുന്നത് വിലക്കുകയല്ല വേണ്ടതെന്നും കോടതി നിരീക്ഷിച്ചു.

നവംബർ ഒന്നുമുതൽ ഇരിങ്ങാലക്കുട റേഞ്ചിലെ പൊഞ്ഞനം കള്ളുഷാപ്പിൽ സ്റ്റോക്ക് രജിസ്റ്ററിന്റെ ചുമതലയോടെ ജോലിയിൽ പ്രവേശിക്കാനാണ് സോഫിയുടെ തീരുമാനം. രണ്ട് മക്കളുടെ പഠനവും കുടുംബത്തിന്റെ ജീവിതച്ചെലവും മുന്നോട്ടുകൊണ്ടുപോകാൻ ഈ ജോലി വലിയ ആശ്വാസമാകുമെന്നാണ് പ്രതീക്ഷ.

സോഫിയുടെ നിയമപോരാട്ടം കള്ളുഷാപ്പുകളിലെ തൊഴിൽമേഖലയിൽ സ്ത്രീകൾക്ക് പുതിയ അവസരങ്ങൾ തുറക്കുമെന്നാണ് വിലയിരുത്തൽ.

Related stories