റോഡരികിൽ നിന്ന് ഫോൺ ചെയ്തയാളെ കുത്തി; കൊല്ലത്ത് രണ്ട് പേർ അറസ്റ്റിൽ

കൊല്ലം: റോഡരികിൽ നിന്ന് ഫോണിൽ സംസാരിച്ചുനിന്നയാളെ കുത്തിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. കടയ്ക്കലിലാണ് സംഭവം.
ആനപ്പാറ സ്വദേശി മനോജ് ലാലിനാണ് (55) കുത്തേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് മുൻ പഞ്ചായത്ത് പ്രസിഡന്റും ആർ.എസ്.പി പ്രാദേശിക നേതാവുമായ എൻ. സായിദാസ് (65), ആർ.എസ്.പി ബ്രാഞ്ച് സെക്രട്ടറി ബാഷാദ് (49) എന്നിവരെ കടയ്ക്കൽ പൊലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ ദിവസം രാത്രി ആനപ്പാറയിൽ റോഡരികിൽ നിന്ന് ഫോണിൽ സംസാരിച്ചുനിന്ന മനോജ് ലാലുമായി ഇരുവരും വാക്കുതർക്കത്തിലേർപ്പെട്ടതായാണ് റിപ്പോർട്ട്. തുടർന്ന് ആക്രമണം നടക്കുകയും മനോജിന് ശരീരത്തിന്റെ പിൻഭാഗത്ത് കുത്തേൽക്കുകയും ചെയ്തു.
ഗുരുതരമായി പരിക്കേറ്റ മനോജിനെ ആദ്യം കടയ്ക്കൽ താലൂക്ക് ആശുപത്രിയിലും പിന്നീട് പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തതായി റിപ്പോർട്ടിൽ പറയുന്നു.
Related stories
Keralaഅമ്മായിയമ്മയെ തല്ലിക്കൊന്നു; മരുമകൻ അറസ്റ്റിൽ.
Keralaമദ്യപാനത്തിനിടെ തർക്കം; വടിവാളുമായി ബന്ധുവിന്റെ വീട്ടിലെത്തിയ യുവാവ് സംഘർഷത്തിനിടെ മരിച്ചു; നാല് പേർ കസ്റ്റഡിയിൽ
Keralaവൈദ്യുതി ഉപയോഗം കുറയ്ക്കാൻ കെഎസ്ഇബി; രാത്രിയിലെ പീക്ക് സമയത്ത് 500 മെഗാവാട്ട് കുറയ്ക്കാൻ പദ്ധതി
Kerala