Tuesday, 03 November 2026
World One Tv
Breaking
അമ്മായിയമ്മയെ തല്ലിക്കൊന്നു; മരുമകൻ അറസ്റ്റിൽ.മദ്യപാനത്തിനിടെ തർക്കം; വടിവാളുമായി ബന്ധുവിന്റെ വീട്ടിലെത്തിയ യുവാവ് സംഘർഷത്തിനിടെ മരിച്ചു; നാല് പേർ കസ്റ്റഡിയിൽചങ്ങനാശ്ശേരിയിലെ ഒരു കുടുംബത്തിലെ മൂന്ന് പേരുടെ മരണം; ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി, മൂന്ന് ലക്ഷം രൂപയുടെ കടബാധ്യതയെന്ന് സൂചനവൈദ്യുതി ഉപയോഗം കുറയ്ക്കാൻ കെഎസ്ഇബി; രാത്രിയിലെ പീക്ക് സമയത്ത് 500 മെഗാവാട്ട് കുറയ്ക്കാൻ പദ്ധതിചേരാനല്ലൂർ വാഹനാപകടം; മരിച്ച ജയബാലകൃഷ്ണന്റെ കുടുംബത്തെ സന്ദർശിച്ച് ആഭ്യന്തര മന്ത്രിസർക്കാർ അറിയാതെ മൂന്ന് ബാറുകൾക്ക് ലൈസൻസ്; രണ്ട് ഉന്നത എക്സൈസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻമദ്യപിച്ച് വാഹനമോടിച്ച 21 സ്കൂൾ ബസ് ഡ്രൈവർമാർ പിടിയിൽ; പരിശോധന ശക്തമാക്കിഫോൺ ചാറ്റിനെച്ചൊല്ലി ഭർത്താവുമായി തർക്കം; ജീവനൊടുക്കാൻ ശ്രമിച്ച അധ്യാപിക മരിച്ചുഅമ്മായിയമ്മയെ തല്ലിക്കൊന്നു; മരുമകൻ അറസ്റ്റിൽ.മദ്യപാനത്തിനിടെ തർക്കം; വടിവാളുമായി ബന്ധുവിന്റെ വീട്ടിലെത്തിയ യുവാവ് സംഘർഷത്തിനിടെ മരിച്ചു; നാല് പേർ കസ്റ്റഡിയിൽചങ്ങനാശ്ശേരിയിലെ ഒരു കുടുംബത്തിലെ മൂന്ന് പേരുടെ മരണം; ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി, മൂന്ന് ലക്ഷം രൂപയുടെ കടബാധ്യതയെന്ന് സൂചനവൈദ്യുതി ഉപയോഗം കുറയ്ക്കാൻ കെഎസ്ഇബി; രാത്രിയിലെ പീക്ക് സമയത്ത് 500 മെഗാവാട്ട് കുറയ്ക്കാൻ പദ്ധതിചേരാനല്ലൂർ വാഹനാപകടം; മരിച്ച ജയബാലകൃഷ്ണന്റെ കുടുംബത്തെ സന്ദർശിച്ച് ആഭ്യന്തര മന്ത്രിസർക്കാർ അറിയാതെ മൂന്ന് ബാറുകൾക്ക് ലൈസൻസ്; രണ്ട് ഉന്നത എക്സൈസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻമദ്യപിച്ച് വാഹനമോടിച്ച 21 സ്കൂൾ ബസ് ഡ്രൈവർമാർ പിടിയിൽ; പരിശോധന ശക്തമാക്കിഫോൺ ചാറ്റിനെച്ചൊല്ലി ഭർത്താവുമായി തർക്കം; ജീവനൊടുക്കാൻ ശ്രമിച്ച അധ്യാപിക മരിച്ചു

ഡയറ്റിൽ പനീർ വേണോ,സോയ ചങ്ക്സ് വേണോ എന്ന കൺഫ്യൂഷനിലാണോ നിങ്ങൾ.?

ഡയറ്റിൽ പനീർ വേണോ,സോയ ചങ്ക്സ് വേണോ എന്ന കൺഫ്യൂഷനിലാണോ നിങ്ങൾ.?

രണ്ടിന്റെയും ന്യൂട്രീഷ്യൻ വാല്യൂ തമ്മിൽ വലിയ വ്യത്യാസമുണ്ട്! അപ്പോ ഭാരം പെട്ടെന്ന് കുറയ്ക്കാൻ ഇതിലേതാണ് യഥാർത്ഥത്തിൽ സഹായിക്കുക? കേട്ടോളൂ...

​


ശരീരഭാരം കുറയ്ക്കാനുള്ള ഭക്ഷണക്രമത്തിൽ പനീർ തീർച്ചയായും ഉൾപ്പെടുത്താം. ഇതിൽ നിന്ന് പ്രോട്ടീനും കാൽസ്യവും വിറ്റാമിൻ ബി12 പോലുള്ള പോഷകങ്ങളും ലഭിക്കുന്നുണ്ട്. എന്നാൽ സാധാരണ പനീറിൽ ഗണ്യമായ അളവിൽ കൊഴുപ്പും അടങ്ങിയിട്ടുണ്ട്. 'ജേണൽ ഓഫ് ഫുഡ് സയൻസ് ആൻഡ് ടെക്നോളജി'യിലെ പഠനം അനുസരിച്ച്, പനീറിൽ 16 മുതൽ 18 ശതമാനം വരെ പ്രോട്ടീനും, 22 മുതൽ 25 ശതമാനം വരെ കൊഴുപ്പുമാണ് അടങ്ങിയിരിക്കുന്നത്.

​

അതുകൊണ്ട് പനീർ ഒരു മോശം ഭക്ഷണമാണെന്നല്ല, കഴിക്കുന്ന അളവ് വളരെ പ്രധാനമാണ് എന്നാണ് ഇതിനർത്ഥം! പച്ചക്കറികൾക്കൊപ്പം ചേർത്തുണ്ടാക്കുന്നതും, ധാരാളം എണ്ണയോ വെണ്ണയോ ക്രീമോ ഒഴിച്ച് പാകം ചെയ്യുന്നതും തമ്മിൽ വലിയ വ്യത്യാസമുണ്ട്.

​

എന്നാൽ സോയ ചങ്ക്സ് അല്പം വ്യത്യസ്തമാണ്. കൊഴുപ്പ് നീക്കം ചെയ്ത സോയ മാവിൽ നിന്നാണ് ഇവ നിർമ്മിക്കുന്നത്. അതുകൊണ്ട് സ്വാഭാവികമായും ഉയർന്ന അളവിൽ പ്രോട്ടീനും കുറഞ്ഞ അളവിൽ കൊഴുപ്പും ഇതിൽ അടങ്ങിയിരിക്കുന്നു. 100 ഗ്രാം ഉണങ്ങിയ സോയ ചങ്ക്സിൽ ഏകദേശം 52 ഗ്രാം പ്രോട്ടീനും ഡയറ്ററി ഫൈബറും ധാരാളമായി അടങ്ങിയിട്ടുണ്ട്.

​

പനീർ ഇഷ്ടപ്പെടുന്നവർക്ക് കാൽസ്യവും വിറ്റാമിൻ ബി12 ഉം ലഭിക്കാൻ ഇത് തികച്ചും അനുയോജ്യമാണ്; എങ്കിലും അളവും പാചകരീതിയും ശ്രദ്ധിക്കണം. ഇവ രണ്ടും താരതമ്യം ചെയ്യുമ്പോൾ, ലളിതമായി പാചകം ചെയ്യുമ്പോൾ ശരീരഭാരം കുറയ്ക്കാൻ കൂടുതൽ അനുയോജ്യമായത് സോയ ചങ്ക്സ് ആണ്. പക്ഷെ അതിനർത്ഥം പനീർ പൂർണ്ണമായും ഒഴിവാക്കണം എന്നല്ലട്ടോ!

Related stories