Tuesday, 03 November 2026
World One Tv
Breaking
അമ്മായിയമ്മയെ തല്ലിക്കൊന്നു; മരുമകൻ അറസ്റ്റിൽ.മദ്യപാനത്തിനിടെ തർക്കം; വടിവാളുമായി ബന്ധുവിന്റെ വീട്ടിലെത്തിയ യുവാവ് സംഘർഷത്തിനിടെ മരിച്ചു; നാല് പേർ കസ്റ്റഡിയിൽചങ്ങനാശ്ശേരിയിലെ ഒരു കുടുംബത്തിലെ മൂന്ന് പേരുടെ മരണം; ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി, മൂന്ന് ലക്ഷം രൂപയുടെ കടബാധ്യതയെന്ന് സൂചനവൈദ്യുതി ഉപയോഗം കുറയ്ക്കാൻ കെഎസ്ഇബി; രാത്രിയിലെ പീക്ക് സമയത്ത് 500 മെഗാവാട്ട് കുറയ്ക്കാൻ പദ്ധതിചേരാനല്ലൂർ വാഹനാപകടം; മരിച്ച ജയബാലകൃഷ്ണന്റെ കുടുംബത്തെ സന്ദർശിച്ച് ആഭ്യന്തര മന്ത്രിസർക്കാർ അറിയാതെ മൂന്ന് ബാറുകൾക്ക് ലൈസൻസ്; രണ്ട് ഉന്നത എക്സൈസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻമദ്യപിച്ച് വാഹനമോടിച്ച 21 സ്കൂൾ ബസ് ഡ്രൈവർമാർ പിടിയിൽ; പരിശോധന ശക്തമാക്കിഫോൺ ചാറ്റിനെച്ചൊല്ലി ഭർത്താവുമായി തർക്കം; ജീവനൊടുക്കാൻ ശ്രമിച്ച അധ്യാപിക മരിച്ചുഅമ്മായിയമ്മയെ തല്ലിക്കൊന്നു; മരുമകൻ അറസ്റ്റിൽ.മദ്യപാനത്തിനിടെ തർക്കം; വടിവാളുമായി ബന്ധുവിന്റെ വീട്ടിലെത്തിയ യുവാവ് സംഘർഷത്തിനിടെ മരിച്ചു; നാല് പേർ കസ്റ്റഡിയിൽചങ്ങനാശ്ശേരിയിലെ ഒരു കുടുംബത്തിലെ മൂന്ന് പേരുടെ മരണം; ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി, മൂന്ന് ലക്ഷം രൂപയുടെ കടബാധ്യതയെന്ന് സൂചനവൈദ്യുതി ഉപയോഗം കുറയ്ക്കാൻ കെഎസ്ഇബി; രാത്രിയിലെ പീക്ക് സമയത്ത് 500 മെഗാവാട്ട് കുറയ്ക്കാൻ പദ്ധതിചേരാനല്ലൂർ വാഹനാപകടം; മരിച്ച ജയബാലകൃഷ്ണന്റെ കുടുംബത്തെ സന്ദർശിച്ച് ആഭ്യന്തര മന്ത്രിസർക്കാർ അറിയാതെ മൂന്ന് ബാറുകൾക്ക് ലൈസൻസ്; രണ്ട് ഉന്നത എക്സൈസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻമദ്യപിച്ച് വാഹനമോടിച്ച 21 സ്കൂൾ ബസ് ഡ്രൈവർമാർ പിടിയിൽ; പരിശോധന ശക്തമാക്കിഫോൺ ചാറ്റിനെച്ചൊല്ലി ഭർത്താവുമായി തർക്കം; ജീവനൊടുക്കാൻ ശ്രമിച്ച അധ്യാപിക മരിച്ചു

ഷട്ടറിന്റെ പൂട്ട് തകർത്ത് മോഷണം, പ്രതി അറസ്റ്റിൽ

ഷട്ടറിന്റെ പൂട്ട് തകർത്ത് മോഷണം, പ്രതി അറസ്റ്റിൽ

തിരുവനന്തപുരം: പാപ്പനംകോട് പൂഴിക്കുന്നിലെ സാനിറ്ററി ഷോപ്പിൽ നടന്ന മോഷണവുമായി ബന്ധപ്പെട്ട് മാർത്താണ്ഡം സ്വദേശി ജസീമിനെ (29) നേമം പൊലീസ് അറസ്റ്റ് ചെയ്തു. സ്ഥാപനത്തിൽനിന്ന് 52,000 രൂപയും മൊബൈൽ ഫോണും ആണ് നഷ്ടപ്പെട്ടത്.


പൂഴിക്കുന്ന് ജങ്ഷനു സമീപമുള്ള സ്ഥാപനത്തിൽ ശനിയാഴ്ച പുലർച്ചെയോടെയായിരുന്നു സംഭവം. കടയുടെ ഷട്ടറിന്‍റെ പൂട്ട് പൊളിച്ച് അകത്തുകയറിയാണ് മോഷണം നടത്തിയത്. മുഖം തുണികൊണ്ട് മറച്ച ഒരാൾ കടയിലെ മേശപ്പുറത്തുണ്ടായിരുന്ന വസ്തുക്കൾ പരിശോധിച്ച ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിരുന്നു. സംഭവമറിഞ്ഞ് നേമം പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി നടത്തിയ അന്വേഷണത്തിനൊടുവിലാണ് ജസീമിനെ അറസ്റ്റ് ചെയ്തത്.


ഒരാഴ്ചയ്ക്കിടെ നേമം പോലീസ് സ്റ്റേഷൻ പരിധിയിലെ വിവിധ കടകളിൽ മോഷണശ്രമങ്ങൾ നടന്നതായി റിപ്പോർട്ടുകളുണ്ട്. രണ്ട് ദിവസം മുമ്പ് പാപ്പനംകോട് തൂക്കുവിളയ്ക്ക് സമീപത്തെ ടെക്സ്റ്റൈൽസ് സ്ഥാപനത്തിലും, ബ്യൂട്ടി പാർലറിലും സമാനമായ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ടെക്സ്റ്റൈൽസ് സ്ഥാപനത്തിൽ നിന്ന് തുണികളും, പണവും നഷ്ടപ്പെട്ടതായും വിവരമുണ്ട്. സംഭവങ്ങളിൽ പൊലീസ് അന്വേഷണം തുടരുകയാണ്.

Related stories