Tuesday, 03 November 2026
World One Tv
Breaking
അമ്മായിയമ്മയെ തല്ലിക്കൊന്നു; മരുമകൻ അറസ്റ്റിൽ.മദ്യപാനത്തിനിടെ തർക്കം; വടിവാളുമായി ബന്ധുവിന്റെ വീട്ടിലെത്തിയ യുവാവ് സംഘർഷത്തിനിടെ മരിച്ചു; നാല് പേർ കസ്റ്റഡിയിൽചങ്ങനാശ്ശേരിയിലെ ഒരു കുടുംബത്തിലെ മൂന്ന് പേരുടെ മരണം; ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി, മൂന്ന് ലക്ഷം രൂപയുടെ കടബാധ്യതയെന്ന് സൂചനവൈദ്യുതി ഉപയോഗം കുറയ്ക്കാൻ കെഎസ്ഇബി; രാത്രിയിലെ പീക്ക് സമയത്ത് 500 മെഗാവാട്ട് കുറയ്ക്കാൻ പദ്ധതിചേരാനല്ലൂർ വാഹനാപകടം; മരിച്ച ജയബാലകൃഷ്ണന്റെ കുടുംബത്തെ സന്ദർശിച്ച് ആഭ്യന്തര മന്ത്രിസർക്കാർ അറിയാതെ മൂന്ന് ബാറുകൾക്ക് ലൈസൻസ്; രണ്ട് ഉന്നത എക്സൈസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻമദ്യപിച്ച് വാഹനമോടിച്ച 21 സ്കൂൾ ബസ് ഡ്രൈവർമാർ പിടിയിൽ; പരിശോധന ശക്തമാക്കിഫോൺ ചാറ്റിനെച്ചൊല്ലി ഭർത്താവുമായി തർക്കം; ജീവനൊടുക്കാൻ ശ്രമിച്ച അധ്യാപിക മരിച്ചുഅമ്മായിയമ്മയെ തല്ലിക്കൊന്നു; മരുമകൻ അറസ്റ്റിൽ.മദ്യപാനത്തിനിടെ തർക്കം; വടിവാളുമായി ബന്ധുവിന്റെ വീട്ടിലെത്തിയ യുവാവ് സംഘർഷത്തിനിടെ മരിച്ചു; നാല് പേർ കസ്റ്റഡിയിൽചങ്ങനാശ്ശേരിയിലെ ഒരു കുടുംബത്തിലെ മൂന്ന് പേരുടെ മരണം; ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി, മൂന്ന് ലക്ഷം രൂപയുടെ കടബാധ്യതയെന്ന് സൂചനവൈദ്യുതി ഉപയോഗം കുറയ്ക്കാൻ കെഎസ്ഇബി; രാത്രിയിലെ പീക്ക് സമയത്ത് 500 മെഗാവാട്ട് കുറയ്ക്കാൻ പദ്ധതിചേരാനല്ലൂർ വാഹനാപകടം; മരിച്ച ജയബാലകൃഷ്ണന്റെ കുടുംബത്തെ സന്ദർശിച്ച് ആഭ്യന്തര മന്ത്രിസർക്കാർ അറിയാതെ മൂന്ന് ബാറുകൾക്ക് ലൈസൻസ്; രണ്ട് ഉന്നത എക്സൈസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻമദ്യപിച്ച് വാഹനമോടിച്ച 21 സ്കൂൾ ബസ് ഡ്രൈവർമാർ പിടിയിൽ; പരിശോധന ശക്തമാക്കിഫോൺ ചാറ്റിനെച്ചൊല്ലി ഭർത്താവുമായി തർക്കം; ജീവനൊടുക്കാൻ ശ്രമിച്ച അധ്യാപിക മരിച്ചു

ചിലയിടങ്ങളിൽ പോലീസ് ഉദ്യോഗസ്ഥ, മറ്റിടങ്ങളിൽ ഇൻകം ടാക്സ് സൂപ്രണ്ടന്റ്

ചിലയിടങ്ങളിൽ പോലീസ് ഉദ്യോഗസ്ഥ, മറ്റിടങ്ങളിൽ  ഇൻകം ടാക്സ് സൂപ്രണ്ടന്റ്

ചിലയിടങ്ങളിൽ പോലീസ് ഉദ്യോഗസ്ഥ, മറ്റിടങ്ങളിൽ ഇൻകം ടാക്സ് സൂപ്രണ്ടന്റ് ഒടുവിൽ തട്ടിപ്പ് റാണി ജ്യോതി കൃഷ്ണ മുണ്ടക്കയം പോലീസിന്റെ പിടിയിൽ.


മുണ്ടക്കയം:മുണ്ടക്കയം 31 മൈലിലെ പ്രൗഢ ഗാംഭീര്യമുള്ള ഇരുനില വീട് ചൂണ്ടിക്കാട്ടി ആളുകളെ വിശ്വസിപ്പിച്ച് നാടകം കളിച്ചു നടന്ന യുവതി ഒടുവിൽ തട്ടിപ്പ് കേസിൽ പോലീസിന്റെ പിടിയിൽ. പുഞ്ചവയൽ സ്വദേശിനി ജ്യോതി കൃഷ്ണയാണ് മുണ്ടക്കയം പോലീസിന്റെ പിടിയിലായത്.


174000 രൂപ തട്ടിയെടുത്ത് ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ മുണ്ടക്കയം പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ അനന്തു തമ്പിയുടെ നേതൃത്വത്തിലുള്ള സംഘം തന്ത്രപരമായ നീക്കത്തിലൂടെ കൂവപ്പള്ളിയിൽ നിന്നും വളഞ്ഞു പിടിക്കുകയായിരുന്നു.


കഴിഞ്ഞ ദിവസം മുണ്ടക്കയം sbi ബാങ്കിൽ എത്തിയ മുണ്ടക്കയം ചെളിക്കുഴി സ്വദേശിനിയുടെ 1,74,000 രൂപയാണ് ജ്യോതി കൃഷ്ണ വളരെ തന്ത്രപരമായി തട്ടിയെടുത്തത്. “ചെക്ക് പൂരിപ്പിച്ചു തരാം” എന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് പരാതിക്കാരിയുടെ കയ്യിൽ നിന്നും ചെക്ക് വാങ്ങിയ ഇവർ, സ്വന്തം ബാങ്ക് അക്കൗണ്ട് വിവരങ്ങൾ രേഖപ്പെടുത്തി പണം തട്ടിയെടുക്കുകയായിരുന്നു.


മുണ്ടക്കയം 31 മൈലിലെ ഒരു ഇരുനില വീട് സ്വന്തമാണെന്ന് കാണിച്ച് ആളുകളെ വിശ്വസിപ്പിക്കുന്നതായിരുന്നു ഇവരുടെ തട്ടിപ്പ് രീതി.സൗഹൃദ വലയങ്ങളിൽ ഒരോയിടത്ത് ഒരോ തരം മേൽവിലാസമാണ് ഇവർ ഉപയോഗിച്ചിരുന്നത്. ചിലയിടങ്ങളിൽ തനിക്ക് പോലീസ് ജോലിയാണെന്ന് വിശ്വസിപ്പിക്കുമ്പോൾ, മറ്റുചിലയിടങ്ങളിൽ താൻ ഇൻകം ടാക്സ് സൂപ്രണ്ടന്റ് ആണെന്ന് പറഞ്ഞാണ് ഇരകളെ വീഴ്ത്തിയിരുന്നത്.


പണം അക്കൗണ്ടിലേക്ക് മാറ്റിയ ശേഷം മുങ്ങിയ പ്രതി, പണം തിരികെ നൽകാം എന്ന് പറഞ്ഞ് ദിവസങ്ങളോളം കളിപ്പിക്കുകയായിരുന്നു. പോലീസ് സ്റ്റേഷനിൽ ഹാജരാകാൻ ആവശ്യപ്പെട്ടിട്ടും നിരന്തരം ഒഴിഞ്ഞുമാറി നടന്നതോടെയാണ് പോലീസ് കർശന നടപടിയിലേക്ക് കടന്നത്.


സമാനമായ രീതിയിൽ ഇവർ വേറെയും പലരിൽ നിന്നും പണം തട്ടിയിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം. പ്രതിയെ റിമാൻഡ് ചെയ്തു.

Related stories